Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അച്ഛനൊപ്പം ഇതുപോലെ ഒരു ഫോട്ടോ എടുക്കാനുള്ള ടിപിയുടെ മകന്റെ ആഗ്രഹം കൂടിയാണ് ഷാഫി നീ ഇല്ലാതാക്കിയത്! ലോക്ക് ഡൗൺ കാലത്ത് അച്ഛനോടൊപ്പം ഫോട്ടോ എന്ന പേരിൽ ഫേസ്‌ബുക്ക് പേജിൽ ഡിവൈഎഫ്ഐ പെരിങ്ങത്തൂർ മേഖലാ കമ്മിറ്റി നടത്തിയ മത്സരം പുലിവാല് പിടിച്ചു; രണ്ടാമത്തെ എൻട്രിയായി കിട്ടിയതും കൊടുത്തതും ജയിൽ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ഷാഫി അച്ഛനൊപ്പം നിൽക്കുന്ന ചിത്രം; കണ്ണൂർ രാഷ്ട്രീയത്തിൽ വീണ്ടും ടിപി വധം വിവാദമാകുമ്പോൾ

അച്ഛനൊപ്പം ഇതുപോലെ ഒരു ഫോട്ടോ എടുക്കാനുള്ള ടിപിയുടെ മകന്റെ ആഗ്രഹം കൂടിയാണ് ഷാഫി നീ ഇല്ലാതാക്കിയത്! ലോക്ക് ഡൗൺ കാലത്ത് അച്ഛനോടൊപ്പം ഫോട്ടോ എന്ന പേരിൽ ഫേസ്‌ബുക്ക് പേജിൽ ഡിവൈഎഫ്ഐ പെരിങ്ങത്തൂർ മേഖലാ കമ്മിറ്റി നടത്തിയ മത്സരം പുലിവാല് പിടിച്ചു; രണ്ടാമത്തെ എൻട്രിയായി കിട്ടിയതും കൊടുത്തതും ജയിൽ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ഷാഫി അച്ഛനൊപ്പം നിൽക്കുന്ന ചിത്രം; കണ്ണൂർ രാഷ്ട്രീയത്തിൽ വീണ്ടും ടിപി വധം വിവാദമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ; ഡിവൈഎഫ്ഐ പെരിങ്ങത്തൂർ മേഖലാ കമ്മിറ്റി ലോക്ക് ഡൗൺ കാലത്ത് അച്ഛനോടൊപ്പം ഫോട്ടോ എന്ന പേരിൽ ഫേസ്‌ബുക്ക് പേജിൽ മത്സരം സംഘടിപ്പിച്ചത് വിവാദമായി. ലോക്ക് ഡൗൺ വിരസത നീക്കാനെന്ന പേരിലായിരുന്നു മത്സരം. രണ്ടാമത്തെ എൻട്രിയായി പേജിൽ പോസ്റ്റ് ചെയ്തത് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ഷാഫി അച്ഛനൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു. ഇതാണ് ചർച്ചകൾക്ക് പുതിയ തലം വന്നു.

ടിപി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെടുത്തി ഫോട്ടോയെ ചൊല്ലി ചർച്ചയും വിമർശനവും ഉയർന്നതോടെ ഫേസ്‌ബുക്ക് പേജിൽ നിന്ന് ഡിവൈഎഫ്ഐ പെരിങ്ങത്തൂർ മേഖലാ കമ്മിറ്റി ഫോട്ടോ നീക്കം ചെയ്തു. ടി.പി ചന്ദ്രശേഖരന്റെയും മകൻ അഭിനന്ദ് ചന്ദ്രശേഖരന്റെയും ഫോട്ടോ എൻട്രിയായി ഉൾപ്പെടുത്തണമെന്ന രീതിയിൽ രൂക്ഷമായ വിമർശനവും ഡിവൈഎഫ്ഐ പെരിങ്ങത്തൂർ മേഖലയുടെ മത്സരത്തിനെതിരെ ഉയർന്നിരുന്നു.

അച്ഛനൊപ്പം ഇതുപോലെ ഒരു ഫോട്ടോ എടുക്കാനുള്ള ടിപിയുടെ മകന്റെ ആഗ്രഹം കൂടിയാണ് ഷാഫി ഇല്ലാതാക്കിയെന്ന രീതിയിൽ കമന്റുകളും വന്നു. ഈ ഫോട്ടോയ്ക്ക് കമന്റായി നിരവധി പേർ ടിപിയും മകനും നിൽക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തു. ഇതോടെ മത്സരം തന്നെ വിവാദത്തിലായി. 150ലേറെ പേരുടെ അച്ഛനൊപ്പമുള്ള ഫോട്ടോ പേജിൽ ഷെയർ ചെയ്തപ്പോൾ കൂടുതൽ പേർക്കും നൂറിൽ താഴെ ലൈക്കുകളാണ് ലഭിച്ചത്. ചുരുക്കം ചിലർക്ക് അഞ്ഞൂറിന് മുകളിൽ ലൈക്ക്.

1000ത്തിൽ താഴെ പേജ് ലൈക്ക് മാത്രമുള്ള ഡിവൈഎഫ്ഐ പെരിങ്ങത്തൂർ മേഖലാ കമ്മിറ്റിയുടെ പേജിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്കും അച്ഛനും ലഭിച്ചത് രണ്ടായിരത്തിന് മുകളിൽ ലൈക്കായിരുന്നു. പേജിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചതും ഷാഫിക്ക് തന്നെ. മെയ്‌ ഒന്നിനാണ് ഡിവൈഎഫ്ഐ പ്രാദേശിക ഘടകം മത്സരവുമായി രംഗത്ത് വന്നത്. സഖാക്കളെ, ലോക്ക് ഡൗണിന്റെ വിരസത മാറ്റാൻ ഉഥഎക പെരിങ്ങത്തൂർ മേഖല കമ്മിറ്റി അച്ഛനോടൊപ്പം എന്ന ക്യാപ്ഷനിലായിരുന്നു മത്സര പ്രഖ്യാപനം.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ ചേർത്ത വാട്സപ്പ് നമ്പറിൽ അച്ഛനോടൊപ്പമുള്ള ഫോട്ടോ സെന്റ് ചെയ്യുക ഫോട്ടോ അയക്കേണ്ട അവസാന തീയ്യതി : 15 മെയ് 2020 വിജയിയെ പ്രഖ്യാപിക്കുന്നത് 16 മെയ് 2020 രാത്രി 10 മണി ഇതായിരുന്നു ആദ്യത്തെ പോസ്റ്റ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP