Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മത്സ്യത്തൊഴിലാളി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക; മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി കെസിവൈഎം കൊല്ലം രൂപത

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ലോക്ക് ഡൗൺ കാലഘട്ടത്തിൽ മൽസ്യബന്ധമേഖല അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്‌നങ്ങൾ, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലെത്തിക്കാൻ തുറന്ന കത്തുമായി കെസിവൈഎം കൊല്ലം രൂപതാ സമിതി. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് കെസിവൈഎം കൊല്ലം രൂപതാ പ്രസിഡന്റ് എഡ്വേഡ് രാജു എഴുതിയ തുറന്ന കത്തിലാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ട് സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്.

1) മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക കൊറോണ പാക്കേജ് പ്രഖ്യാപിക്കുക
2) ലോക്ക് ഡൗൺ മൂലം ഏർപ്പെടുത്തിയ അശാസ്ത്രീയമായ പാസ്സ് സമ്പ്രദായം എടുത്തു കളയുകയും പരസ്യ ലേലം നിയന്ത്രണങ്ങളോടെ അനുവദിക്കുകയും ചെയ്യുക
3) മൽസ്യബന്ധനത്തിനായി പോകുന്ന ചെറുവള്ളങ്ങൾ കൂടാതെ യന്ത്രവത്കൃത ബോട്ടുകൾക്കും നിയന്ത്രിത തൊഴിലാളികളുമായി മൽസ്യബന്ധനത്തിനുള്ള അനുമതി നൽകുക
4) ലോക്ക് ഡൗൺ മൂലം പ്രവർത്തന രഹിതമായി കിടന്ന മൽസ്യബന്ധന യാനങ്ങളുടെ അറ്റകുറ്റപണികൾക്കായി ധനസഹായം അനുവദിക്കുക
5) മത്സ്യത്തൊഴിലാളികൾക്കായി മുൻകാലങ്ങളിൽ നടപ്പാക്കി വന്നിരുന്ന പ്രത്യേക ഭവന നിർമ്മാണ പദ്ധതി വീണ്ടും പുനഃസ്ഥാപിക്കുക.
6)പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയിൽ സഹകരണ സംഘങ്ങൾ വഴി മത്സ്യഫെഡ് നൽകുന്ന സഹായങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക
7) മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ നിന്നുള്ള ധനസഹായം 4500/ രൂപയായി ഉയർത്തുക.

തുടങ്ങി 7 ഇന ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി കൊണ്ടാണ് കെസിവൈഎം കൊല്ലം രൂപതാ ഈ തുറന്ന കത്ത് എഴുതിയിരിക്കുന്നത്. ലോക്ക് ഡൗൺ മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികളെ കൂടുതൽ ദുരിതക്കയത്തിലേക്കു വീഴ്‌ത്തുന്ന മാസങ്ങളാണ് വരാൻ പോകുന്ന മൺസൂൺ മാസങ്ങളെന്നും, അതിനാൽ അതുകൂടി മുന്നിൽ കണ്ട് കൂടുതൽ സഹായങ്ങളും ആനുകൂല്യങ്ങളും സർക്കാർ പ്രഖ്യാപിക്കണമെന്നും ഇതോടൊപ്പം കെസിവൈഎം കൊല്ലം രൂപതാ ആവശ്യപ്പെട്ടു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP