Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തനിച്ചാക്കി കടന്നുപോയ പ്രിയപ്പെട്ടവന്റെ മുഖം അവസാന നോക്കു കാണാൻ കഴിയാതിരുന്നതിന്റെ വിങ്ങലിൽ സെറീന; കുഞ്ഞുമക്കളെപ്പോലും കാണാനാകാത്തതിന്റെ സങ്കടത്തിൽ സഫിയ; ഏകാന്തതയുടെ തടവുകാരായി റമദാൻ നോമ്പു നോറ്റ് കേരളത്തിൽ ആദ്യം കോവിഡ് ബാധിച്ചു മരിച്ച യാക്കൂബ് ഹുസൈൻ സേട്ടിന്റെ ഭാര്യയും മക്കളും

തനിച്ചാക്കി കടന്നുപോയ പ്രിയപ്പെട്ടവന്റെ മുഖം അവസാന നോക്കു കാണാൻ കഴിയാതിരുന്നതിന്റെ വിങ്ങലിൽ സെറീന; കുഞ്ഞുമക്കളെപ്പോലും കാണാനാകാത്തതിന്റെ സങ്കടത്തിൽ സഫിയ; ഏകാന്തതയുടെ തടവുകാരായി റമദാൻ നോമ്പു നോറ്റ് കേരളത്തിൽ ആദ്യം കോവിഡ് ബാധിച്ചു മരിച്ച യാക്കൂബ് ഹുസൈൻ സേട്ടിന്റെ ഭാര്യയും മക്കളും

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് കാലത്തെ റമാദാൻ നോമ്പുകാലം ഒത്തുകൂടലുകൾ ഇല്ലാതെ കടന്നു പോകുകാണ്. ഏകാന്തമായി വ്രതം നോക്കുകയാണ് പലരും. കോവിഡ് കാലത്ത് പലരും ക്വാറന്റൈനിലായി കഴിയുകയാണ്. കേരളത്തിൽ ആദ്യമായി കോവിഡ് ബാധിച്ചു മരിച്ച യാക്കൂസ് സേട്ടിന്റെ ഭാര്യയും മക്കളുമെല്ലാം ഒരോ കോണുകളിലായി കഴിയുകയാണ്. പ്രിയപ്പെട്ടവന്റെ മുഖം അവസാനമായി ഒന്നു കാണാൻ പോലും സെറീനയ്ക്ക് സാധിച്ചിരുന്നില്ല. റമാദാൻ ആയിട്ടും കുഞ്ഞുമക്കളെപ്പോലും കാണാനാകാത്തതിന്റെ സങ്കടത്തിലാണ് മകൾ സഫിയയും. മകൻ ഹുസൈനും പുറത്തിറങ്ങാതെ ഒതുങ്ങി കൂടുകയാണ്.

ഏകാന്തമായി നോമ്പെടുത്ത് നിസ്‌കാരപ്പായയിലിരിക്കുമ്പോൾ അവർ പ്രാർത്ഥിക്കുന്നത് ഒന്നു മാത്രം... ''പടച്ചവനേ, കോവിഡ് എന്ന രോഗം എത്രയുംപെട്ടെന്ന് ഈ ഭൂമിയിൽനിന്ന് ഇല്ലാതാക്കേണമേ! രോഗികളെ എത്രയും പെട്ടെന്ന് സുഖപ്പെടുത്തേണമേ...' കോവിഡ് ബാധിച്ച് കേരളത്തിൽ ആദ്യം മരിച്ച യാക്കൂബ് ഹുസൈൻ സേട്ടിന്റെ ഭാര്യ സെറീനയുടടെയും മക്കളായ സഫിയയുടെയും ഹുസൈന്റെയും പ്രാർത്ഥന ഒരുപക്ഷേ, ഈ റംസാൻ കാലത്തെ ഏറ്റവും ഉള്ളുരുകിയതായിരിക്കും.

കോവിഡ് പോസിറ്റീവായി എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇവർ മൂന്നുപേരും രോഗംമാറി കഴിഞ്ഞയാഴ്ചയാണ് ഫ്‌ളാറ്റിൽ തിരിച്ചെത്തിയത്. ഫ്‌ളാറ്റിൽ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിഞ്ഞശേഷമേ ഇവർക്കു മറ്റുള്ളവരെ കാണാൻകഴിയൂ. മറ്റു മക്കളെയും ബന്ധുക്കളെയും കാണാൻകഴിയാത്തതിന്റെ സങ്കടത്തിൽ സെറീന നിൽക്കുമ്പോൾ തന്റെ കുഞ്ഞുമക്കളെപ്പോലും കാണാൻ കഴിയാത്തതിന്റെ വിങ്ങലിലാണ് സഫിയ.

ഇവർ ക്വാറന്റൈനിലുള്ള ഫ്‌ളാറ്റിൽ ഇപ്പോൾ മറ്റാരും താമസമില്ല. ഫ്‌ളാറ്റ് ഉൾപ്പെടുന്ന പ്രദേശം ഹോട്‌സ്പോട്ടായി സർക്കാർ പ്രഖ്യാപിച്ചു. നോമ്പ് തുറക്കാനും പുലർച്ചെ അത്താഴത്തിനുമുള്ള ഭക്ഷണം സെറീനയാണ് ഒരുക്കുന്നത്. ബന്ധുവായ ഒരാളാണ് ഇവർക്കു സാധനങ്ങളുമായി ഫ്‌ളാറ്റിലേക്ക് എത്തുന്ന ഏകമനുഷ്യൻ. ഫ്‌ളാറ്റിന് മുന്നിൽ സാധനങ്ങൾവെച്ചശേഷം കോളിങ് ബെൽ അടിച്ച് സൂചനനൽകി ബന്ധു മടങ്ങും. ഇയാൾ മടങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം സെറീന പുറത്തുവന്ന് സാധനങ്ങളെടുക്കും.

ജീവിതം തിരികെക്കിട്ടിയതിന്റെ ആശ്വാസത്തിലും ഈ റംസാൻ കാലത്ത് സെറീനയുടെ ഏറ്റവുംവലിയ സങ്കടം യാക്കൂബ് സേട്ടിന്റെ മരണമാണ്. ''കോവിഡ് ബാധിച്ച മരണവും ലോക്ഡൗണുമായതിനാൽ അദ്ദേഹത്തിന്റ ഖബറിടത്തിൽ ബന്ധുക്കൾ അടക്കമുള്ള ആർക്കും റംസാനിൽപ്പോലും പ്രാർത്ഥനനടത്താൻ കഴിയില്ലല്ലോ''. ഫോണിന്റെ അങ്ങേത്തലയ്ക്കൽ സെറീനയുടെ സ്വരം സങ്കടത്താൽ മുറിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP