Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണയെ ഇടിച്ചു തെറിപ്പിക്കുന്ന പഞ്ചുമായി നാവികസേന; 41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചത് മുംബൈയിലെ പ്രതിരോധ മന്ത്രാലയം; കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് നാവിക സേന ആദരം അർപ്പിച്ചുള്ള വീഡിയോ വൈറൽ

കൊറോണയെ ഇടിച്ചു തെറിപ്പിക്കുന്ന പഞ്ചുമായി നാവികസേന; 41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചത് മുംബൈയിലെ പ്രതിരോധ മന്ത്രാലയം; കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് നാവിക സേന ആദരം അർപ്പിച്ചുള്ള വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡിനെതിരെ പോരാടുന്നവർക്ക് ആദരവ് അർപ്പിച്ചു കൊണ്ട് ഇന്നലെ രാജ്യത്തെ സൈനിക വിഭാഗങ്ങൾ പലവിധത്തിലുള്ള ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. ഇക്കൂട്ടത്തിൽ ഇന്ത്യൻ നാവിക സേനയും ഒട്ടും പിന്നിലായില്ല. നാവികസേനയിലെ ഏറ്റവും കരുത്തനായ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ കൊറോണ വൈറസിനെ ഇടിച്ചുതെറിപ്പിക്കുന്നത് പ്രതീകാത്മകമായി ചിത്രീകരിച്ചാണ് കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് ഇന്ത്യൻ നേവി ആദരമർപ്പിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്.

'ഇന്ത്യയുടെ അഭിമാന പ്രതീകമായ ഐഎൻഎസ് വിക്രമാദിത്യയുടെ ഡെക്കിൽ കൊറോണ വൈറസിനെ പ്രതീകാത്മകമായി ഇടിക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് സായുധ സേനകളുടെ ആദരം' 41 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പങ്കുവച്ച് മുംബൈയിലെ പ്രതിരോധ മന്ത്രാലയ പിആർഒ ട്വിറ്ററിൽ പറഞ്ഞു. ഐഎൻഎസ് വിക്രമാദിത്യയുടെ ഡെക്കിൽ പച്ച നിറത്തിലുള്ള ഒരു മുഷ്ടി ചുവന്ന നിറത്തിലുള്ള പ്രതീകാത്മക കൊറോണ വൈറസ് രൂപത്തിനെ ഇടിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്.

നാവികസേനയുടെ കൊറോണ 'പഞ്ച്' സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കോവിഡ് പ്രതിരോധ പ്രവർത്തകരെ സൈനിക വിഭാഗങ്ങൾ സംയുക്തമായി ആദരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ചട്ടക്കൂടുകൾക്ക് അപ്പുറം പ്രവർത്തിക്കാൻ തയാറാണെന്ന സംയുക്ത സൈനിക മേധാവിയുടെ വാക്കുകളാണു വിവിധ സേനാ വിഭാഗങ്ങൾ ഏറ്റെടുത്തത്. കൊച്ചി ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ തുറമുഖങ്ങളിലെ കപ്പലുകളിലും നാവികസേന പ്രകാശം തെളിയിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP