Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിൽ ഇളവുകൾ ഇന്നു മുതൽ; ഹോട് സ്‌പോട്ടുകൾ ഒഴിച്ചുള്ള പ്രദേശങ്ങൾ ഗ്രീൻ സോണുകളായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് കെജ്രിവാൾ

ഡൽഹിയിൽ ഇളവുകൾ ഇന്നു മുതൽ; ഹോട് സ്‌പോട്ടുകൾ ഒഴിച്ചുള്ള പ്രദേശങ്ങൾ ഗ്രീൻ സോണുകളായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് കെജ്രിവാൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ ഇളവുകൾ ഇന്നു മുതൽ നടപ്പിലാകും. കോവിഡിനെ നിയന്ത്രിക്കാൻ അടച്ചിടൽ ആവശ്യമായിരുന്നു. എന്നാൽ, എല്ലാവിധ ഇളവുകളും നടപ്പാക്കാൻ സാധിക്കുന്ന തരത്തിലേക്ക് ഡൽഹി മാറിക്കഴിഞ്ഞതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. ഡൽഹി വീണ്ടും തുറക്കാനുള്ള സമയമായെന്നും കൊറോണ വൈറസിനൊപ്പം ജീവിക്കാൻ ജനങ്ങൾ തയ്യാറെടുക്കണമെന്നും കെജ്രിവാൾ പറഞ്ഞു.

മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച നഗരങ്ങളിലൊന്നാണ് ഡൽഹി. എന്നിരുന്നാലും ഹോട് സ്‌പോട്ടുകൾ ഒഴിച്ചുള്ള പ്രദേശങ്ങൾ ഗ്രീൻ സോണുകളായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് കെജ്രിവാൾ ഞായറാഴ്ച ഡിജിറ്റൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. റെഡ് സോണാണ് നഗരമിപ്പോൾ. എന്നാൽ, നഗരം മുഴുവൻ റെഡ് സോണായി പ്രഖ്യാപിച്ചത് ജനങ്ങൾക്ക് ഏറെബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കൊറോണയെ നേരിടാൻ ഡൽഹി തയ്യാറാണെന്നും കെജ്രിവാൾ പറഞ്ഞു.

ലോക്ക്ഡൗണിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ വരുമാനം കുത്തനെ ഇടിഞ്ഞതാണ് കെജ്രിവാളിനെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇതോടെയാണ് ഉപാധികളോടെ നഗരം വീണ്ടും തുറക്കാൻ ഡൽഹി സർക്കാർ തയ്യാറെടുക്കുന്നത്. ഏപ്രിലിൽ വെറും 300 കോടി രൂപ മാത്രമാണ് ഡൽഹി സർക്കാരിന്റെ വരുമാനം. സാധാരണഗതിയിൽ ഏപ്രിലിൽ 35,000 കോടി രൂപയാണ് വരുമാനം. ഡൽഹിയിലെ ഹോട് സ്‌പോട്ടുകൾ ഒഴിച്ചുള്ള പ്രദേശങ്ങൾ ഗ്രീൻ സോണുകളായി പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും- കെജ്രിവാൾ പറഞ്ഞു.

ഇളവുകൾ

  • രാവിലെ എഴുമുതൽ രാത്രി ഏഴുവരെ ഏതുകാര്യങ്ങൾക്കും ജനങ്ങൾക്ക് പുറത്തിറങ്ങാം
  •  അവശ്യസേവന മേഖലയിൽ പ്രവർത്തിക്കുന്ന ഡൽഹി സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരോടെ പ്രവർത്തിക്കും
  •  സ്വകാര്യ ഓഫീസുകൾക്ക് 33 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാം
  • ഒറ്റയ്ക്കുള്ള കടകൾ, അയൽക്കടകൾ, റെസിഡൻഷ്യൽ സമുച്ചയങ്ങളിലെ കടകൾ എന്നിവ തുറക്കാം
  • വിവാഹച്ചടങ്ങുകളിൽ 50 പേർക്ക് പങ്കെടുക്കാൻ അനുമതി
  • ആശുപത്രികളിലെ ഒ.പി. വിഭാഗം, ക്ലിനിക്കുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം
  • മാളുകൾ, മാർക്കറ്റുകൾ എന്നിവയിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം
  • ബാർബർമാർ ഒഴിച്ച് സ്വയംതൊഴിൽ ചെയ്യുന്ന എല്ലാവർക്കും ജോലി ചെയ്യാം
  • മദ്യവിൽപ്പനശാലകൾ, പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം
  •  ശവസംസ്‌കാര ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം
  • കാർഷികവൃത്തികൾക്ക് അനുമതി

നിയന്ത്രണങ്ങൾ

  • രാത്രി ഏഴിനും രാവിലെ ഏഴിനുമിടയിൽ അവശ്യകാര്യങ്ങൾക്കല്ലാതെ യാത്ര അനുവദിക്കില്ല
  • മാളുകൾ, സിനിമാ തിയേറ്ററുകൾ, സലൂണുകൾ, മാർക്കറ്റുകൾ, മെട്രോ സർവീസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കില്ല
  • 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ പുറത്തിറങ്ങരുത്
  • പൊതുസ്ഥലങ്ങളിൽ തുപ്പരുത്, പിഴ ഈടാക്കും
  •  പൊതുസ്ഥലങ്ങളിൽ മദ്യപാനം, പുകവലി, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കില്ല
  • * കാറുകളിൽ ഡ്രൈവറെ കൂടാതെ രണ്ടു യാത്രക്കാർ മാത്രം, ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രികൻ പാടില്ല

ഹോട്ട് സ്പോട്ടുകളിൽ ഒരു ഇളവും ബാധകമല്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP