Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യവിൽപന നിലച്ചപ്പോൾ കേന്ദ്ര വരുമാനത്തിൽ കുറഞ്ഞത് 27,000 കോടി രൂപ; ഇന്ന് മുതൽ ഏഴ് സംസ്ഥാനങ്ങൾ മദ്യം വിളമ്പുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റു മാർഗങ്ങളില്ലാത്തതിനാൽ

മദ്യവിൽപന നിലച്ചപ്പോൾ കേന്ദ്ര വരുമാനത്തിൽ കുറഞ്ഞത് 27,000 കോടി രൂപ; ഇന്ന് മുതൽ ഏഴ് സംസ്ഥാനങ്ങൾ മദ്യം വിളമ്പുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റു മാർഗങ്ങളില്ലാത്തതിനാൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഒരു മാസത്തിലേറെയായി രാജ്യം ലോക്ക് ഡൗണിലേക്ക് പോയതോടെ മദ്യവിൽപനയും നിലച്ചു. ഇതോടെ കേന്ദ്ര സർക്കാരിന് നികുതി വരുമാനത്തിലുണ്ടായ കുറവ് 27,000 കോടിയിലേറെ രൂപ. സംസ്ഥാനങ്ങളുടെ കണക്കുകൾക്ക് പുറമെയാണ് ഇത്. അതേസമയം കേന്ദ്ര സർക്കാർ ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇന്ന് മുതൽ ഏഴ് സംസ്ഥാനങ്ങളാണ് മദ്യ വിൽപന തുടങ്ങുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മറ്റു മാർഗങ്ങളില്ലാത്തതിനാലാണു മദ്യവിൽപനയ്ക്ക് അനുമതി എന്നാണ് റിപ്പോർട്ട്. കോവിഡ് മാരകമായി ബാധിച്ച മഹാരാഷ്ട്രയും ഡൽഹിയും പോലും ഇന്നു മുതൽ മദ്യവിൽപ്പന തുടങ്ങും. മദ്യവിൽപന അനുവദിക്കണമെന്ന ആവശ്യവുമായി പഞ്ചാബ്, കർണാടക ഉൾപ്പെടെ സംസ്ഥാനങ്ങൾ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഡൽഹിയും മറ്റും സമ്മർദം ചെലുത്തിയതോടെ ഇളവു റെഡ് സോണിലേക്കും നീട്ടി.

മദ്യവിൽപനയുടെ എക്‌സൈസ് നികുതി ഇനത്തിൽ കഴിഞ്ഞ വർഷം കേന്ദ്രത്തിനു ലഭിച്ചതു 2.48 ലക്ഷം കോടി രൂപയാണെന്നു മദ്യക്കമ്പനികളുടെ കൂട്ടായ്മയായ ഇന്റർനാഷനൽ സ്പിരിറ്റ്‌സ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ഐഎസ്ഡബ്യുഎഐ) കണക്കുകൾ വ്യക്തമാക്കുന്നു. ലോക്ഡൗൺ കാലത്തെ മദ്യവിൽപന നിർത്തിയതിലൂടെ കർണാടകയ്ക്കുണ്ടായ നഷ്ടം 2050 കോടി രൂപ; പ്രതിദിനം 50 കോടി രൂപ. തമിഴ്‌നാടിനു പ്രതിദിന നഷ്ടം 90 കോടി രൂപ. വർഷം 5000 കോടി രൂപ വരുമാനം ലഭിച്ചിരുന്ന ഡൽഹി സർക്കാരിനു ലോക്ഡൗൺ കാലത്ത് 500 കോടി രൂപയുടെ നഷ്ടമുണ്ടായി. രാജ്യത്തെ മദ്യവിൽപനയുടെ 70 ശതമാനവും ഔട്ലെറ്റുകളിലൂടെയാണ്. ബാക്കിയുള്ളത് ബാർ, പബ്, ഹോട്ടൽ, റസ്റ്ററന്റ് വഴിയും. രാജ്യത്താകെയുള്ള 70,000 മദ്യവിൽപന കേന്ദ്രങ്ങളിൽ പകുതിയിലേറെയും ഇന്നു തുറക്കുമെന്നാണു വിവരം.

കേന്ദ്രം നിർദേശിച്ച ഇളവ് പ്രയോജനപ്പെടുത്തി ഇന്നുമുതൽ മദ്യവിൽപന അനുവദിക്കുമെന്ന് 7 സംസ്ഥാനങ്ങൾ. ഡൽഹി, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ഗോവ, അസം എന്നിവിടങ്ങളിലാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP