Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുബായിൽ കോവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു; അജുമാനിലെ ആശുപത്രിയിൽ കോവിഡ് ചികിത്സക്കിടെ മരിച്ചത് കോതമംഗലം ആയക്കാട് തൈക്കാവ്പടി സ്വദേശി ഏലവുംചാലിൽ നിസാർ

ദുബായിൽ കോവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു; അജുമാനിലെ ആശുപത്രിയിൽ കോവിഡ് ചികിത്സക്കിടെ മരിച്ചത് കോതമംഗലം ആയക്കാട് തൈക്കാവ്പടി സ്വദേശി ഏലവുംചാലിൽ നിസാർ

സ്വന്തം ലേഖകൻ

കോതമംഗലം: കോവിഡ് ബാധിച്ചു ദുബായിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോതമംഗലം ആയക്കാട് തൈക്കാവ്പടി സ്വദേശി ഏലവുംചാലിൽ നിസാർ  (37 ) മരിച്ചു. അജുമാനിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുമ്പോൾ ആണ് മരണം സംഭവിച്ചത്.

കൂട്ടുകാരനെ കോവിഡ് രോഗ പരിശോധനക്ക് വിധേയനാക്കുന്നതിനുവേണ്ടി ആശുപത്രിയിൽ പോകുകയും, തുടർന്ന് രോഗ ലക്ഷണങ്ങൾ അനുഭവപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് രണ്ട് ദിവസമായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുമ്പോൾ ആണ് മരണം സംഭവിച്ചത്. കോവിഡ് ബാധയെത്തുടർന്നുണ്ടായ ന്യൂമോണിയയാകാം മരണ കാരണമെന്ന് അനുമാനിക്കുന്നു. ദുബായിലെ ഫർണീച്ചർ കമ്പനിയിലായിരുന്നു നിസ്സാർ ജോലി ചെയ്തിരുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP