Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാ കുടിയേറ്റ തൊഴിലാളികളെയും സ്വന്തം നാട്ടിലേക്ക് മടക്കി അയക്കേണ്ടതില്ല; സ്ഥിരതാമസക്കാർ മടക്കയാത്രക്ക് കാത്തിരിക്കണമെന്നും കേന്ദ്രം

എല്ലാ കുടിയേറ്റ തൊഴിലാളികളെയും സ്വന്തം നാട്ടിലേക്ക് മടക്കി അയക്കേണ്ടതില്ല; സ്ഥിരതാമസക്കാർ മടക്കയാത്രക്ക് കാത്തിരിക്കണമെന്നും കേന്ദ്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എല്ലാ കുടിയേറ്റ തൊഴിലാളികളെയും സ്വന്തം നാട്ടിലേക്ക് മടക്കി അയക്കേണ്ടതില്ലെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. തൊഴിലാളികളെ കയറ്റി അയക്കാൻ പല സംസ്ഥാനങ്ങളും ധൃതി കാണിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. തിരികെയെത്തിക്കേണ്ടത് ലോക്ക്ഡൗണിനു മുമ്പ് പോയി കുടുങ്ങിയവരെ മാത്രമാണ്. സ്ഥിരതാമസക്കാർ മടക്കയാത്രക്ക് കാത്തിരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി. തൊഴിലാളികളെ മടക്കി അയക്കാൻ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതിരോധ സെക്രട്ടറി അജയ് ഭല്ല കേന്ദ്ര നിർദ്ദേശം അറിയിച്ചത്.

നാട് സന്ദർശിക്കാൻ ഉദ്ദേശിച്ചവർക്കല്ല ഇളവുകൾ നൽകിയതെന്നും ലോക്ഡൗൺ കാരണം വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയവരെ മടക്കി അയക്കാനാണെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ കത്തിൽ വ്യക്തമാക്കി. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിൽനിന്നും മടങ്ങാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുടിയേറ്റതൊഴിലാളികളെ മടക്കി അയക്കുന്നതിൽ കേന്ദ്രം ഇളവ് അനുവദിച്ചതിന് പിന്നാലെ ഇവരിൽ പലരും സ്ഷ്യൽ ട്രെയിനുകളിൽ യാത്രതിരിച്ചുകഴിഞ്ഞു.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തിലൂടെയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. നേരത്തെ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവരെ സംബന്ധിച്ചുള്ള വിശദീകരണം കേന്ദ്രം നൽകിയിരുന്നു. തൊഴിലാളികൾ, വിദ്യാർത്ഥികൾ, തീർത്ഥാടകർ തുടങ്ങിയവരെയെല്ലാം തിരിച്ചുകൊണ്ടുവരാൻ സംസ്ഥാനങ്ങൾക്ക് കഴിയും. ഇതിനു വേണ്ടി പ്രത്യേകമായി ട്രെയിനുകൾ ഉപയോ​ഗിക്കാമെന്നും കേന്ദ്രം മാർ​ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP