Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു; മരണം 245,290; അമേരിക്കയിൽ മാത്രം മരിച്ചത് 67535 പേർ; ഞായറാഴ്‌ച്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചത് രണ്ടായിരത്തിലേറെ പേർക്കും; യു.കെയിൽ 182,260 പേർക്കും ഫ്രാൻസിൽ 1,68,396 പേർക്കും കോവിഡ് ബാധിച്ചു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു; മരണം 245,290; അമേരിക്കയിൽ മാത്രം മരിച്ചത് 67535 പേർ; ഞായറാഴ്‌ച്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചത് രണ്ടായിരത്തിലേറെ പേർക്കും; യു.കെയിൽ 182,260 പേർക്കും ഫ്രാൻസിൽ 1,68,396 പേർക്കും കോവിഡ് ബാധിച്ചു

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. 3,508,820 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 245,290 പേരാണ് മരിച്ചത്. രോഗ ബാധിതരിൽ 1,163,372 പേർ യു.എസിലാണ്. 67535 പേരാണ് യു.എസിൽ ഇതുവരെ മരിച്ചത്. രണ്ടായിരത്തിൽ അധികംപേർക്ക് യു.എസിൽ ഞായറാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

സ്‌പെയിനിൽ 245,567 ആണ് രോഗബാധിതരുടെ എണ്ണം. ഇവിടെ കാൽലക്ഷത്തിൽ അധികം പേർ മരിച്ചു. 25,100 പേരാണ് ഇവിടെ മരിച്ചത്. 2,09,328 ആണ് ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം. 28,710 പേർ ഇവിടെ ഇതുവരെ മരിച്ചു. യു.കെയിൽ 182,260 പേർക്കും ഫ്രാൻസിൽ 1,68,396 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. യു.കെയിൽ 28,131 പേരും ഫ്രാൻസിൽ 24,760 പേരുമാണ് മരിച്ചത്.

അതേസമയം ഇന്ത്യയിൽ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം നാൽപ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേർ മരിച്ചതായാണ് കണക്കുകൾ. ഇതുവരെ 40,263 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2487 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. രാജ്യത്താകെ മരണം 1306 ആയി.

ഡൽഹിയിൽ 25 ബിഎസ്എഫ് ജവാന്മാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജമാമസ്ജിദ് മേഖലയിൽ പൊലീസുകാർക്കൊപ്പം സുരക്ഷാ ചുമതലയുണ്ടായിരുന്ന ബിഎസ്എഫുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 126ാം ബറ്റാലിയനിലുള്ള ജവാന്മാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 42 ബിഎസ്എഫ് ജവാന്മാർക്ക് കൊറോണ വൈറസ് ബാധിതരായി. ഉയർന്ന് ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ച സാഹചര്യത്തിൽസിആർപിഎഫ് ആസ്ഥാനവും താത്കാലികമായി അടച്ചിരുന്നു. അണുവിമുക്തമാക്കിയ ശേഷം ചൊവ്വാഴ്ച മാത്രമെ ആസ്ഥാനം തുറക്കുകയുള്ളു.

അതേസമയം ഡൽഹിയിൽ ഹോട്ട്് സ്പോട്ടുകളുടെ എണ്ണത്തിൽ കുറവുണ്ടായി. 110 ഹോട്ട്സ്പോട്ടുകൾ 90 ആയി ചുരുങ്ങി. എന്നാലും ഡൽഹിയിൽ നിയന്ത്രണങ്ങൾ തുടരുമെന്ന് കെജരിവാൾ പറഞ്ഞു. വിവാഹച്ചടങ്ങുകളിൽ 50 ആളുകളിൽ കുടുതൽ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP