Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യത്തുകൊവിഡ് ബാധിതരുടെ എണ്ണം 42,490 ആയി; ഇന്ന് 68 പേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,391; ദേശീയ ലോക് ഡൗണിന്റെ മൂന്നാം ഘട്ടം നാളെമുതൽ; മദ്യകടകൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും വേണ്ടെന്ന് വെച്ച് കേരളം; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്കുള്ള പാസ് വിതരണവും ആരംഭിച്ചു

രാജ്യത്തുകൊവിഡ് ബാധിതരുടെ എണ്ണം 42,490 ആയി; ഇന്ന് 68 പേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,391; ദേശീയ ലോക് ഡൗണിന്റെ മൂന്നാം ഘട്ടം നാളെമുതൽ; മദ്യകടകൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും വേണ്ടെന്ന് വെച്ച് കേരളം; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്കുള്ള പാസ് വിതരണവും ആരംഭിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം നാൽപ്പതിനായിരം കടന്നു. ഇതുവരെ 42,490 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68 പേർ മരിച്ചതായാണ് കണക്കുകൾ. 24 മണിക്കൂറിനിടെ 2,791 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. രാജ്യത്താകെ മരണം 1,391 ആയി. ആകെ 11,775 പേർ രോ​ഗമുക്തരായി. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് രാജ്യതലസ്ഥാനമായ ഡൽഹിയിലാണ്. അതേസമയം, ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം രാജ്യത്ത് നാളെ ആരംഭിക്കും.

ഡൽഹിയിൽ 25 ബിഎസ്എഫ് ജവാന്മാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജമാമസ്ജിദ് മേഖലയിൽ പൊലീസുകാർക്കൊപ്പം സുരക്ഷാ ചുമതലയുണ്ടായിരുന്ന ബിഎസ്എഫുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 126ാം ബറ്റാലിയനിലുള്ള ജവാന്മാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 42 ബിഎസ്എഫ് ജവാന്മാർക്ക് കൊറോണ വൈറസ് ബാധിതരായി. ഉയർന്ന് ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ച സാഹചര്യത്തിൽസിആർപിഎഫ് ആസ്ഥാനവും താത്കാലികമായി അടച്ചിരുന്നു. അണുവിമുക്തമാക്കിയ ശേഷം ചൊവ്വാഴ്ച മാത്രമെ ആസ്ഥാനം തുറക്കുകയുള്ളു.

കപസേരയിൽ ഒരേ കെട്ടിടത്തിൽ താമസക്കാരായ 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഇതേ കെട്ടിടത്തിൽ 41 പേർക്ക് രോ​ഗം കണ്ടെത്തിയിരുന്നു. മജീദിയ ആശുപത്രിയിൽ കൊവിഡ് രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നിട്ടും നീരീക്ഷണത്തിലാക്കാതെ ജോലി എടുപ്പിച്ച ആരോഗ്യപ്രവർത്തകരിൽ മൂന്ന് പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ഒരു ഡോക്ടർക്കും രണ്ട് നഴ്സുമാർക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. അതേസമയം ഡൽഹിയിൽ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിൽ കുറവുണ്ടായി. 110 ഹോട്ട്‌സ്‌പോട്ടുകൾ 90 ആയി ചുരുങ്ങി. എന്നാലും ഡൽഹിയിൽ നിയന്ത്രണങ്ങൾ തുടരുമെന്ന് കെജരിവാൾ പറഞ്ഞു. വിവാഹച്ചടങ്ങുകളിൽ 50 ആളുകളിൽ കുടുതൽ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, വൈറസിനൊപ്പം ജീവിക്കാൻ ജനങ്ങൾ തയ്യാറെടുക്കണമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

തമിഴ്‌നാട്ടിൽ രോ​ഗബാധിതരുടെ എണ്ണം 3000 കടന്നു. ഇവിടെ ഇന്ന് 266 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം 203 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തു. കോയമ്പത്തൂർ, കന്യാകുമാരി എന്നിവിടങ്ങളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെന്നൈ ന​ഗരത്തിൽ ഇന്ന് 25 പൊലീസുകാ‍ർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അം​ഗങ്ങൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പിതാവിനും 19 വയസുള്ള മകൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുടുംബത്തിലെ മറ്റു മൂന്ന് അം​ഗങ്ങളെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്.

ചെന്നൈ കോയമ്പേട് മാർക്കറ്റിൽ രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ 39 പേർക്ക് കൂടി ഇവിടെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ആയി. വില്ലുപുരം ജില്ലയിൽ ഇന്ന് 32 പേ‍ർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോയമ്പേട് മാ‍ർക്കറ്റിൽ നിന്നും തിരിച്ചെത്തിയവരാണ് ഇവർ. ഇതോടെ കോയമ്പേട്ടിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 151 ആയി.

നാളെ മുതൽ മദ്യവും

ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടത്തിൽ മദ്യവിൽപനയ്ക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ബാറുകളിൽ മദ്യം വിൽക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും മദ്യവിൽപനയ്ക്ക് തടസമില്ല. എന്നാൽ ഒരേസമയം അ‍ഞ്ച് പേരെ കൗണ്ടറിലുണ്ടാവാൻ പാടുള്ളൂ. സാമൂഹിക അകലം പാലിച്ചു കൊണ്ട് വേണം മദ്യവിൽപന. ഭൂരിപക്ഷം സംസ്ഥാനങ്ങളും മദ്യവിൽപന പുനരാരംഭിക്കാൻ തീരുമാനിച്ചപ്പോൾ കേരളം, ജാ‍ർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രസ‍ർക്കാ‍ർ അനുമതി കൊടുത്തെങ്കിലും മദ്യവിൽപന വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

പശ്ചിമബംഗാൾ, മഹാരാഷ്ട്ര, കർണാടക, ഡൽഹി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇതുവരെ മദ്യവിൽപന തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഹോട്ട് സ്പോട്ടുകൾക്ക് വെളിയിലാവും ഇവിടങ്ങളിൽ മദ്യവിൽപന അനുവ​ദിക്കുക. ആന്ധ്രാപ്രദേശിൽ നാളെ മുതൽ മദ്യത്തിന് 25 ശതമാനം അധികം വില ഈടാക്കുമെന്ന് സർക്കാർ അറിയിച്ചു. ഇടവേളയ്ക്ക് ശേഷം മദ്യശാലകൾ തുറക്കുമ്പോൾ ഉണ്ടാവുന്ന തിരക്ക് ഒഴിവാക്കാനാണ് ഈ നടപടി.

കേരളത്തിലേക്ക് മടങ്ങാൻ പാസ്

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് സർക്കാർ യാത്രാ പാസ് അനുവദിച്ചുതുടങ്ങി. നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് മുൻ​ഗണനാ പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ കേരളത്തിലേക്ക് പ്രവേശനാനുമതി നൽകുക. വിദ്യാർത്ഥികൾ, പ്രത്യേകിച്ച് അവധിക്കാല ക്യാമ്പുകൾക്കും മറ്റുമായി പോയവർ, കേരളത്തിൽ സ്ഥിരതാമസക്കാരായ മുതിർന്ന പൗരന്മാർ, ഗർഭിണികൾ, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവർ മുതലായവർ ആദ്യഘട്ടത്തിൽ ഉൾപ്പെടുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഇവരുടെ യാത്ര സംബന്ധിച്ച വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ നോർക്കയിലെ പോർട്ടലിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

അതിർത്തിയിൽ എത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണമുള്ളവരാണെങ്കിൽ സർക്കാർ ഒരുക്കിയ ക്വാറന്റൈനിലേക്ക് മാറ്റും. ആരോഗ്യപ്രശ്നമില്ലാത്തവർക്ക് നേരെ വീട്ടിലേക്ക് പോകാം.14 ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണം. ക്വാറന്റൈൻ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുന്നു എന്ന് പൊലീസ് ഉറപ്പുവരുത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP