Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഈ ട്രെയിൻ ഏർപ്പാടാക്കിയത് കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ്; നാട്ടിൽ പോയാൽ കേരളത്തിലെ കാര്യങ്ങൾ എല്ലാം പറയണം; നിങ്ങൾക്ക് ഇവിടെ സുഖമായിരുന്നില്ലേ? ഭക്ഷണവും താമസ സൗകര്യങ്ങളുമെല്ലാം സർക്കാർ ഒരുക്കി നൽകിയെന്ന് പറയണം'; മുഖ്യമന്ത്രിയുടെ വീരകഥകൾ വാഴ്‌ത്തിപ്പാടാൻ ആഹ്വാനം ചെയ്തു പഞ്ചായത്തു പ്രസിഡന്റ്; ഹിന്ദിയിലേക്കും മൊഴിമാറ്റി സഹായിയും; ലോക്ഡൗൺ ലംഘിച്ച് കണ്ണൂരിൽ ബീഹാർ തൊഴിലാളികൾക്ക് പാർട്ടിയുടെ സ്റ്റഡി ക്ലാസ്; നിയമ ലംഘനത്തിനെതിരെ കേസെടുക്കമെന്ന് ആവശ്യം

'ഈ ട്രെയിൻ ഏർപ്പാടാക്കിയത് കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ്; നാട്ടിൽ പോയാൽ കേരളത്തിലെ കാര്യങ്ങൾ എല്ലാം പറയണം; നിങ്ങൾക്ക് ഇവിടെ സുഖമായിരുന്നില്ലേ? ഭക്ഷണവും താമസ സൗകര്യങ്ങളുമെല്ലാം സർക്കാർ ഒരുക്കി നൽകിയെന്ന് പറയണം'; മുഖ്യമന്ത്രിയുടെ വീരകഥകൾ വാഴ്‌ത്തിപ്പാടാൻ ആഹ്വാനം ചെയ്തു പഞ്ചായത്തു പ്രസിഡന്റ്; ഹിന്ദിയിലേക്കും മൊഴിമാറ്റി സഹായിയും; ലോക്ഡൗൺ ലംഘിച്ച് കണ്ണൂരിൽ ബീഹാർ തൊഴിലാളികൾക്ക് പാർട്ടിയുടെ സ്റ്റഡി ക്ലാസ്; നിയമ ലംഘനത്തിനെതിരെ കേസെടുക്കമെന്ന് ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കോവിഡ് മഹാമാരി കാലത്ത് രാഷ്ട്രീയ ഇമേജുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടെന്ന ആക്ഷേപം പ്രതിപക്ഷം ശക്തമായി ഉയർത്തിയിരുന്നു. ഖജവാനിൽ നിന്നും ലക്ഷങ്ങൾ ധൂർത്തടിച്ചാണ് മുഖ്യമന്ത്രി പിണറായി ഇമേജ് ഉയർത്താൻ പബ്ലിക് റിലേഷൻസ് നടത്തുന്നത് എന്നതായിരുന്നു പ്രധാന ആരോപണം. സൈബർ ലോകത്ത് അടക്കം പിണറായി സ്തുതികൾ പാടുന്നവർ പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയാണ് എന്ന ആക്ഷേപവും ശക്തമായിരുന്നു. ഏറ്റവും ഒടുവിലായി ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ ജോലിക്കെത്തിയവർക്ക് ട്രെയിൻയാത്ര ഒരുക്കിയതും മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന വിധത്തിൽ വലിയ പ്രചരണമാണ് സൈബർ ലോകത്ത് നടക്കുന്നത്. പിണറായി വിജയൻ ഈ വിഷയം തുടക്കം മുതൽ പറഞ്ഞെങ്കിലും കേന്ദ്രസർക്കാർ വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചു കൊണ്ടു തീരുമാനം കൈക്കൊള്ളുകയായിരുന്നു.

ഇതിനിടെ മുഖ്യമന്ത്രിയുടെ വീരകഥകൾ പാടിപ്പറഞ്ഞു കൊണ്ടുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. കോൺഗ്രസ് അനുഭാവികളും സിപിഎം വിരുദ്ധരും ആഘോഷമാക്കുന്ന ഈ വീഡിയോ പരസ്യമായ ലോക്ക്ഡൗൺ ലംഘനത്തിന്റെ നേർചിത്രം കൂടിയാണ്. മുഖ്യമന്ത്രിയെ വാഴ്‌ത്തിപ്പാടാൻ വേണ്ടി കണ്ണൂരിലാണ് കുടിയേറ്റ തൊഴിലാളികളെ സംഘടിപ്പിച്ചു പരിപാടിയ നടത്തിയത്. സാമൂഹിക അകലം പാലിക്കാതെ യോഗം നടത്തിയത് ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് ഓഫീസിലാണ്. മറ്റു നാട്ടിലേക്ക് പോകുന്ന തൊഴിലാളികൾ അവിടെ എത്തിയാൽ മുഖ്യമന്ത്രിയെയും കേരള സർക്കാറിനെയും പുകഴ്‌ത്തിപ്പറയണം എന്നാണ് സ്റ്റഡി ക്ലാസ് നൽകുന്നത്.

പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ലക്ഷ്മിയുടെ നേതൃത്വത്തിൽ സകല ലോക്ഡൗൺ നിയമങ്ങളും ലംഘിച്ച് പരിപാടി നടന്നത്. നൂറിലധികം വരുന്ന തൊഴിലാളികളെ ചെമ്പിലോട് പഞ്ചായത്ത് ഓഫീസിന്റെ പന്തലിട്ട മുറ്റത്ത് സ്ഥാപിച്ച ഇരിപ്പിടങ്ങളിൽ തൊട്ടുരുമ്മുന്ന തരത്തിൽ ഇരുത്തിയാണ് പ്രസിഡണ്ടിന്റെയും സിപിഎം നേതാക്കളുടേയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളികളെ രണ്ട് കെഎസ്ആർടിസി ബസ്സുകളിലായാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് കയറ്റി അയച്ചത്.

ഏതാണ്ട് അരമണിക്കൂറിലധികം പഞ്ചായത്തങ്കണത്തിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി കൊണ്ട് പ്രസിഡണ്ട് തൊഴിലാളികളുമായി സംവാദിക്കുകയും മലയാളം അറിയാത്ത തൊഴിലാളികൾക്ക് മനസ്സിലാകാനായി ഹിന്ദി അറിയുന്ന വ്യക്തിയെ കൊണ്ട് ഇക്കാര്യം മൊഴിമാറ്റി പറയിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ നാട്ടിലേക്ക് തിരിച്ച് പോകുന്നത് മുഖ്യമന്ത്രി പിണറായിയുടെ കഴിവു കൊണ്ടാണെന്നും നിങ്ങൾക്ക് ബീഹാറിലേക്ക് ട്രെയിൻ ഏർപ്പാടാക്കിയത് പിണറായിയാണെന്നും ഇവിടെ നല്ല സുഖമാണെന്നും പിണറായിയെ കുറിച്ച് നാട്ടിലെ ജനങ്ങളോട് പറയണമെന്നും പറഞ്ഞ പ്രസിഡണ്ട് മുഖ്യമന്ത്രിയുടെ പേര് ഉച്ചത്തിൽ പറഞ്ഞ് തൊഴിലാളികളോട് ഏറ്റുപറയാൻ ആവശ്യപ്പെടുകയും ചെയ്തു.

പരിപാടിയിൽ സംബന്ധിച്ച ഒട്ടുമിക്കയാളുകളും മാസ്‌ക് ധരിക്കുകയോ സാമൂഹ്യ അകലം പാലിക്കുകയോ ചെയ്തില്ല. തൊഴിലാളികൾക്ക് പോകാനവസരം ഉണ്ടാക്കിയത് സിപിഎമ്മും സംസ്ഥാന ഭരണകൂടവുമാണെന്ന് വരുത്തി തീർക്കാൻ നടത്തിയ യാത്രയയപ്പ് പരിപാടിക്ക് നേതൃത്വം നൽകിയ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർക്കെതിരെ ലോക്ഡൗൺ ലംഘനത്തിന് കേസെടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നിയമ ലംഘനം നടത്തിയ പഞ്ചായത്ത് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപിയും രംഗത്തെത്തി. ബിജെപി സംസ്ഥാന കൗൺസിൽ അംഗം പി.ആർ, രാജനാണ് ചക്കരക്കല്ല് പൊലീസിനോട് കേസെടുക്കണെന്ന ആവ്യം ഉന്നയിച്ചത്.

പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ലക്ഷ്മിയുടെ നേതൃത്വത്തിൽ സകല ലോക്ഡൗൺ നിയമങ്ങളും ലംഘിച്ച് പരിപാടി നടന്നത്. നൂറിലധികം വരുന്ന തൊഴിലാളികളെ ചെമ്പിലോട് പഞ്ചായത്ത് ഓഫീസിന്റെ പന്തലിട്ട മുറ്റത്ത് സ്ഥാപിച്ച ഇരിപ്പിടങ്ങളിൽ തൊട്ടുരുമ്മുന്ന തരത്തിൽ ഇരുത്തിയാണ് പ്രസിഡണ്ടിന്റെയും സിപിഎം നേതാക്കളുടേയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്. നേരത്തെ ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ അടക്കം ലോക്ക് ഡൗൺ ലംഘനത്തിന്റെ പേരിൽ കേസെടുത്തിരുന്നു. അതേസമയം മന്ത്രി കടകംപള്ളിയും സമാന തെറ്റു ചെയ്തിട്ടു കേസെടുക്കുകയും ചെയ്തിരുന്നില്ല. ഈ ഇരട്ടത്താപ്പ് കോൺഗ്രസ് ചൂണ്ടിക്കാട്ടുമ്പോൾ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്താൻ വേണ്ടി മാത്രം സാമൂഹിക അകലം പാലിക്കാതെ യോഗം സംഘടിപ്പിച്ചതും. ഇതിനെതിരെ കേസെടുക്കണമെന്ന ആവശ്യം കോൺഗ്രസു ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പബ്ലിസിറ്റി സ്റ്റണ്ടിന്റെ തെളിവാണ് ഇതെന്നും പ്രതിപക്ഷം വീഡിയോ ചൂണ്ടിക്കാട്ടി പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP