Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലിം വ്യാപാരികൾക്ക് പ്രവേശനം നിഷേധിച്ച് ഒരു ഗ്രാമം; പോസ്റ്റർ പതിച്ചത് ​ഗ്രാമവാസികളുടെ കയ്യൊപ്പോടെ; വിമർശനവുമായി കോൺ​ഗ്രസ്

മുസ്ലിം വ്യാപാരികൾക്ക് പ്രവേശനം നിഷേധിച്ച് ഒരു ഗ്രാമം; പോസ്റ്റർ പതിച്ചത് ​ഗ്രാമവാസികളുടെ കയ്യൊപ്പോടെ; വിമർശനവുമായി കോൺ​ഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ഇൻഡോർ: മുസ്ലിം വ്യാപാരികൾക്ക് പ്രവേശനം നിഷേധിച്ച് മധ്യപ്രദേശിലെ ഒരു ഗ്രാമം. പോസ്റ്ററിന് എതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് രംഗത്തെത്തി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പൊലീസിനും എതിരെ അദ്ദേഹം രൂക്ഷ വിമർശനമാണ് നടത്തിയത്. ഇങ്ങനെയുള്ള വിഭാഗീയതകൾ ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഈ നടപടി മോദിയുടെ ആഹ്വാനത്തിന് വിരുദ്ധമല്ലേ..? ഈ നിയമം ക്രിമിനൽ കുറ്റമല്ലേ..? എന്റെ ചോദ്യങ്ങൾ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോടും മധ്യപ്രദേശ് പൊലീസുനുമോടുമാണ്. സമൂഹത്തിൽ ഇത്തരം വിവേചനം പാടില്ല' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇൻഡോർ ജില്ലയിലുള്ള ഗ്രാമമാണ് മുസ്ലിം വ്യാപാരികൾക്ക് പ്രവേശനം നിഷേധിച്ച് പോസ്റ്റർ പതിച്ചത്. പേമാൽപുർ പ്രദേശവാസികളുടെ കൈയൊപ്പോടെയുള്ള പോസ്റ്ററാണ് പതിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവം വിവാദമായതോടെ പൊലീസ് എത്തി പോസ്റ്റർ നശിപ്പിച്ചു. കാര്യമറിഞ്ഞ ഉടനെ സംഭവസ്ഥലത്ത് എത്തി പോസ്റ്റർ നശിപ്പിച്ചുവെന്ന് ഇൻഡോർ ഡിഐജി ഹരിനാരായണാചാരി പറഞ്ഞു. പോസ്റ്റർ പതിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും കേസ് രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP