Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിഥി തൊഴിലാളികൾ ക്വറന്റൈൻ കേന്ദ്രങ്ങൾ ഉപേക്ഷിച്ച് പോയത് ഭക്ഷണവും വെള്ളവും ലഭിക്കാതെ; കർശന നടപടി സ്വീകരിക്കുമെന്ന് ഒഡീഷ സർക്കാർ

അതിഥി തൊഴിലാളികൾ ക്വറന്റൈൻ കേന്ദ്രങ്ങൾ ഉപേക്ഷിച്ച് പോയത് ഭക്ഷണവും വെള്ളവും ലഭിക്കാതെ; കർശന നടപടി സ്വീകരിക്കുമെന്ന് ഒഡീഷ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: നിർദ്ദേശങ്ങൾ ലംഘിച്ച് ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിന്ന് പോകുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഒഡീഷ സർക്കാർ. ഗഞ്ചാം ജില്ലയിൽ ക്വാറന്റൈനിൽ പാർപ്പിച്ചിരുന്ന നൂറിലധികം അതിഥി തൊഴിലാളികൾ ആവശ്യമായ വെള്ളവും ഭക്ഷണവും ഇല്ലെന്ന് ആരോപിച്ച് ഞായറാഴ്ച ക്വാറന്റൈൻ കേന്ദ്രങ്ങൾ ഉപേക്ഷിച്ച് പോയിരുന്നു. തുടർന്നാണ് സർക്കാർ നടപടി. ഞായറാഴ്ച രാവിലെ ആവശ്യമായ ഭക്ഷണവും വെള്ളവുമടക്കമുള്ള മറ്റ് സൗകര്യങ്ങൾ ഇല്ലെന്ന് ആരോപിച്ച് ഗഞ്ചാം ജില്ലയിലെ ജനത സ്‌കൂൾ, ആദർശ വിദ്യാലയ എന്നിവിടങ്ങളിലെ നൂറിലധികം അതിഥി തൊഴിലാളികൾ ക്വറന്റൈൻ കേന്ദ്രങ്ങൾ ഉപേക്ഷിച്ച് പോയിരുന്നു. തുടർന്നാണ് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നത്.

ക്വാറന്റൈൻ കേന്ദ്രങ്ങൾ ഉപേക്ഷിച്ച് പോയവരെ മറ്റൊരു ജില്ലയിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇനിയും നിയമലംഘനം നടത്തിയാൽ ഇവർക്കെതിരേ കർശന നടപടി സ്വീകരിക്കും. ഇനിയും ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിക്കുകയാണെങ്കിൽ അവരെ അറസ്റ്റ് ചെയ്യും. ഇവരുടെ ക്വാറന്റൈൻ കാലാവധി നീട്ടുകയും ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയാൽ കർശന നടപടി സ്വീകരിക്കും.- ഒഡീഷ ചീഫ് സെക്രട്ടറി അസിത് കുമാർ തൃപാഠി പറഞ്ഞു. അതിഥിതൊഴിലാളികളുമായി വരുന്ന ബസുകൾക്ക് സാധുവായ പാസ് ഉണ്ടാകണം. ഇല്ലെങ്കിൽ അതിർത്തികളിൽ തടയണം. ആൾത്തിരക്കേറിയ ബസുകൾക്കും അതിർത്തിയിൽ പ്രവേശനം നിഷേധിക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP