Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക് ഡൗണിനെ തുടർന്ന് പൂട്ടിയിട്ട ജൂവലറിയിൽ മുട്ടയിട്ട് അടയിരുന്നത് പെരുമ്പാമ്പ്; ഇനി രണ്ടുമാസം വനംവകുപ്പിന്റെ സംരക്ഷണയിൽ

ലോക് ഡൗണിനെ തുടർന്ന് പൂട്ടിയിട്ട ജൂവലറിയിൽ മുട്ടയിട്ട് അടയിരുന്നത് പെരുമ്പാമ്പ്; ഇനി രണ്ടുമാസം വനംവകുപ്പിന്റെ സംരക്ഷണയിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ലോക്ക് ഡൗൺ കാരണം അടച്ചിട്ടിരുന്ന സ്വർണക്കടയ്ക്കുള്ളിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നു. കണ്ണൂർ പയ്യന്നൂരിലെ ജനത ജൂവലറിയിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെയും മുട്ടകളെയും ഉൾപ്പെടെ പരിചരണ കേന്ദ്രത്തിലേയ്ക്ക് മാറ്റി.

ലോക്ക് ഡൗൺ തുടങ്ങിയ അന്ന് പൂട്ടിയതാണ് സ്വർണക്കട. വൃത്തിയാക്കാൻ വേണ്ടിയാണ് ഉടമ സജിത്ത് ഇന്നലെ കട തുറന്ന് നോക്കിയത്. കടയുടെ പിറകിലെ മുറിയിൽ പഴയ സാധനങ്ങൾക്കിടയിലാണ് പെരുമ്പാമ്പ് 20 മുട്ടകളിട്ട് അടയിരുന്നത്. പെരുമ്പാമ്പിന് 3 മീറ്റർ നീളവും 24 കിലോ തൂക്കവുമുണ്ട്. വിവരമറിഞ്ഞ് വനംവകുപ്പ് വൈൽഡ് ലൈഫ് റെസ്‌ക്യൂവർ പവിത്രനെത്തി പാമ്പിനെ സാഹസികമായി പിടികൂടി.

പാമ്പ് മുട്ടയിട്ട് അടയിരിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയോളമായതായാണ് നിഗമനം. മാസങ്ങൾക്ക് മുൻപ് ഈ പ്രദേശത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. മലയോര മേഖലയിൽ നിന്ന് കെട്ടിട നിർമ്മാണത്തിനായി കൊണ്ടുവന്ന മണലിനൊപ്പം പെരുമ്പ്നഗരത്തിലെത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. മുട്ട വിരിയാൻ രണ്ടു മാസം സമയമെടുക്കും അതുവരെ പെരുമ്പാമ്പ് ഇനി വനം വകുപ്പിന്റെ സുരക്ഷിത കേന്ദ്രത്തിലുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP