Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കായി കേരള സർക്കാർ ശുഷ്‌കാന്തി കാണിക്കുന്നില്ല; വിദ്യാർത്ഥികളും തൊഴിലാകളികളും അടക്കമുള്ളവർ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നു; എത്രപേർ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നു എന്ന കണക്കും സർക്കാറിനില്ല: വിമർശനവുമായി കെ സുരേന്ദ്രൻ

ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കായി കേരള സർക്കാർ ശുഷ്‌കാന്തി കാണിക്കുന്നില്ല; വിദ്യാർത്ഥികളും തൊഴിലാകളികളും അടക്കമുള്ളവർ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നു; എത്രപേർ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നു എന്ന കണക്കും സർക്കാറിനില്ല: വിമർശനവുമായി കെ സുരേന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ കുറ്റകരമായ അലംഭാവമെന്ന് കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിദ്യാർത്ഥികൾ, തൊഴിലാളികൾ, തീർത്ഥാടകർ, രോഗബാധിതർ ഉൾപ്പെടെയുള്ളവരാണ് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നത്. ഇവരെ തിരികെ കൊണ്ടുവരുന്നതിന് സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.

എത്രപേർ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നു എന്നതിനെ കുറിച്ച് സർക്കാരിന് വ്യക്തമായ കണക്കില്ല. ഒഡീഷ, ബീഹാർ പോലുള്ള സംസ്ഥാനങ്ങൾ തങ്ങളുടെ നാട്ടിലുള്ളവരെ തിരികെ കൊണ്ടുപോകാൻ നടപടി സ്വീകരിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് മെയ് ഒന്നു മുതൽ 17 വരെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ സ്വന്തം നാടുകളിൽ എത്തിക്കാൻ 'ശ്രമിക്' സ്പെഷ്യൽ ട്രെയിൻ റെയിൽവേ ആരംഭിച്ചത്.

ഇത് തൊഴിലാളികൾക്ക് മാത്രമല്ല, മറ്റ് സ്ഥലങ്ങളിൽ കുടുങ്ങി കിടക്കുന്ന വ്യദ്യാർത്ഥികൾ, തീർത്ഥാടകർ തുടങ്ങിയവർക്ക് കൂടിയുള്ളതാണെന്ന് കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച മാത്രം ദക്ഷിണ റയിൽവേ 25 ട്രെയിനുകളാണ് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് സർവ്വീസ് നടത്തിയത്. ഈ ട്രെയിനുകൾ തിരിച്ച് കാലിയായാണ് മടങ്ങുന്നത്.

കേരള സർക്കാർ നേരത്തെ തന്നെ മറ്റ് സംസ്ഥാനങ്ങളിലെ ചിഫ് സെക്രട്ടറി തലത്തിൽ ചർച്ച നടത്തിയിരുന്നെങ്കിൽ മറ്റ് സ്ഥലങ്ങളിൽ കുടുങ്ങി കിടക്കുന്ന മാലയാളികളെ ഇതിനോടകം തന്നെ ഏറെക്കുറെ നാട്ടിൽ എത്തിക്കാൻ സാധിക്കുമായിരുന്നു. ഇതിനായി കേരള സർക്കാർ ഒരു സംസ്ഥാനവുമായി ചർച്ച നടത്തിയിട്ടില്ല. പ്രവാസി ഇന്ത്യാക്കാരുടെ കാര്യത്തിൽ രാഷ്ട്രീയ പ്രചരണം നടത്തുന്ന സർക്കാർ എന്തുകൊണ്ട് ഇവരെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ ശുഷ്‌കാന്തി കാണിക്കുന്നില്ല. സംസ്ഥാന സർക്കാർ വിചാരിച്ചാൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ശ്രമിക് സ്പെഷ്യൽ ട്രയിൻ ഉപയോഗപ്പെടുത്തി മാർച്ച് 17 നകം നിരവധി പേരെ തിരികെ കൊണ്ടു വരാം. തമിഴ്‌നാട്, കർണ്ണാടക തുടങ്ങിയ തൊട്ടടുത്ത സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ തിരികെ കൊണ്ടുവരാൻ റോഡ് മാർഗ്ഗവും ഉപയോഗിക്കാവുന്നതാണ്.

മറ്റ് പല സംസ്ഥാനങ്ങളും ബസ് അയച്ച് അവരുടെ സംസ്ഥാനത്തുള്ളവരെ തിരികെ കൊണ്ടുപോയി. ഇത്തരം സാധ്യതകളൊന്നും കേരളം പരിശോധിക്കുന്നില്ല. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ജൻധൻ യോജന ബാങ്ക് അക്കൗണ്ട് വഴി നാളെ മുതൽ വീണ്ടും സ്ത്രീകളുടെ അക്കൗണ്ടിലേയ്ക്ക് കേന്ദ്ര സർക്കാരിന്റെ പണം വരുകയാണ്. 27 ലക്ഷത്തിൽപരം ജൻധൻ അക്കൗണ്ടുകളാണ് കേരളത്തിലുള്ളത്.

അതിൽ 25 ലക്ഷത്തിൽപരം ജൻധൻ അക്കൗണ്ടുകൾക്ക് മാത്രമാണ് പണം ലഭിച്ചത്. സഹകരണ ബാങ്കുകളിൽ ജൻധൻ അക്കൗണ്ട് എടുത്തിട്ടുള്ള ആർക്കും തന്നെ ആദ്യ ഘട്ട പണം പേലും ലഭിച്ചിട്ടില്ല. സഹകരണ ബാങ്ക് വഴി അക്കൗണ്ട് എടുത്തവരെല്ലാം കബളിപ്പിക്കപ്പെടുകയാണുണ്ടായത്. യഥാസമയം അക്കൗണ്ട് വിവരങ്ങൾ കേന്ദ്രത്തെ സഹകരണ വകുപ്പ് അറിയിച്ചിട്ടില്ല. അടിയന്തരമായി സഹകരണ ബാങ്കുകളിൽ അക്കൗണ്ട് എടുത്തിട്ടുള്ള ജൻധൻ അക്കൗണ്ടുകാർക്ക് പണം ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP