Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുമിച്ച് കുളിക്കാനെത്തിയത് നാലു പേർ; ഒഴുക്കിൽപ്പെട്ടത് അഖിൽ; രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചുഴിയിൽ വീണ ശരണിനെ നാട്ടുകാർ രക്ഷിച്ചു; ലോക്ഡൗണിനിടയിലും വിങ്ങലായി അച്ചൻകോവിലാറ്റിൽ വീണ്ടും മുങ്ങി മരണം

ഒരുമിച്ച് കുളിക്കാനെത്തിയത് നാലു പേർ; ഒഴുക്കിൽപ്പെട്ടത് അഖിൽ; രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചുഴിയിൽ വീണ ശരണിനെ നാട്ടുകാർ രക്ഷിച്ചു; ലോക്ഡൗണിനിടയിലും വിങ്ങലായി അച്ചൻകോവിലാറ്റിൽ വീണ്ടും മുങ്ങി മരണം

ശ്രീലാൽ വാസുദേവൻ

പന്തളം: ഒരുമിച്ച് അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ നാലു യുവാക്കളിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കുളനട കൈപ്പുഴ പറയന്റയ്യത്ത് പുത്തൻ വീട്ടിൽ അഖിൽ ഭവനിൽ ശശികുമാറിന്റെ മകൻ അഖിൽ എസ്.കുമാറാണ് (27) ആണ് മരിച്ചത്. അച്ചൻകോവിലാറ്റിൽ മുളമ്പുഴ ഐവേലിൽ കടവിൽ ഇന്ന് ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം.

അഖിൽ ഒഴുക്കിൽപ്പെട്ടത് കണ്ട് കുടെയുള്ളവർ നിലവിളിച്ചു.'രക്ഷിക്കാൻ ചാടിയ കാരയ്ക്കാട് അരീക്കര പടിഞ്ഞാറ്റേക്കര വിട്ടിൽ ശരണും ചുഴിയിൽ (28) താഴ്ന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ഇയാളെ രക്ഷിച്ചത്. പിന്നീട് അഖിലിനെ കടവിന് സമീപത്ത് നിന്ന് ഫയർ ഫോഴ്സ് മുങ്ങിയെടുത്ത് പൊലീസ് ജീപ്പിൽ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

അഖിലിന്റെ ബന്ധുവായ കാരയ്ക്കാട് കൊച്ചു പ്ലാവ് നിൽക്കുന്നതിൽ ജിതിനും സുഹൃത്ത് കുളനട കൈപ്പുഴ മേലേതുണ്ടത്തിൽ സിദ്ധാർഥിനും മൊപ്പമാണ് അഖിലും ശരണും കടവിലെത്തിയത്. കൈപ്പുഴ മുടവന്നൂർ കടവിൽ ബൈക്ക് വച്ച ശേഷമാണ് കുളിക്കാനിറങ്ങിയത്. അനില മോൾ ആണ്് അഖിലിന്റെ മാതാവ്. അഞ്ജന സഹോദരിയാണ്. പിതാവ് ശശികുമാർ ദുബെയിലാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP