Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക്ഡൗൺ ഇളവു പ്രഖ്യാപിച്ചപ്പോൾ കുടിയേറ്റ തൊഴിലാളികൾക്ക് യാത്ര ചെയ്യാൻ ബസ് ഇറക്കിയപ്പോൾ ഫീസ് ചുമത്താൻ ഒരുങ്ങി കർണാടക സർക്കാർ; കെഎസ്ആർടിസിക്ക് ഒരു കോടിയുടെ ചെക്ക് കൈമാറി ചെലവ് കെപിസിസി വഹിക്കുമെന്ന് ഡി.കെ ശിവകുമാർ; രാഷ്ട്രീയ തിരിച്ചടി മണത്ത മുഖ്യമന്ത്രി യെദ്യൂരപ്പ തൊഴിലാളികൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു; കേരളത്തിലെ കോൺഗ്രസുകാരും കണ്ടു പഠിക്കേട്ട പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനമെന്ന് പുകഴ്‌ത്തി ഡികെയ്ക്ക് കൈയടിച്ചു സോഷ്യൽ മീഡിയ

ലോക്ക്ഡൗൺ ഇളവു പ്രഖ്യാപിച്ചപ്പോൾ കുടിയേറ്റ തൊഴിലാളികൾക്ക് യാത്ര ചെയ്യാൻ ബസ് ഇറക്കിയപ്പോൾ ഫീസ് ചുമത്താൻ ഒരുങ്ങി കർണാടക സർക്കാർ; കെഎസ്ആർടിസിക്ക് ഒരു കോടിയുടെ ചെക്ക് കൈമാറി ചെലവ് കെപിസിസി വഹിക്കുമെന്ന് ഡി.കെ ശിവകുമാർ; രാഷ്ട്രീയ തിരിച്ചടി മണത്ത മുഖ്യമന്ത്രി യെദ്യൂരപ്പ തൊഴിലാളികൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു; കേരളത്തിലെ കോൺഗ്രസുകാരും കണ്ടു പഠിക്കേട്ട പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനമെന്ന് പുകഴ്‌ത്തി ഡികെയ്ക്ക് കൈയടിച്ചു സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തി രാജ്യത്തിന്റെ പലയിടങ്ങളിലായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇത് മടക്കയാത്രയുടെ നാളുകളാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിൽ ഇല്ലാതെ വന്നതോടെ കേരളത്തിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികളും യാത്ര തുടങ്ങിക്കഴിഞ്ഞു. ഇന്ത്യൻ റെയിൽവേ അയക്കുന്ന ട്രെയിനിൽ അവർ നാട്ടിലേക്ക് മടങ്ങുമ്പോൾ കേരളത്തിന് പ്രത്യേകിച്ചൊന്നും കൊടുക്കാനില്ല. എന്നാൽ, കർണാടക സർക്കാർ ഇക്കാര്യത്തിൽ ഒരു മാതൃക കാണിച്ചു. ഡികെ ശിവകുമാർ നേതൃത്വം കൊടുക്കുന്ന കെപിസിസിയുടെ ഇടപെടൽ കൊണ്ട് കർണാടക സർക്കാർ കുടിയേറ്റ തൊഴിലാളികളുടെ യാത്ര ഫീസ് സൗജന്യമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്.

ജന്മനാട്ടിലേക്ക് മടങ്ങി പോവുന്ന കുടിയേറ്റ തൊഴിലാളികളുടെ യാത്ര ചെലവ് സൗജന്യമാക്കാത്ത സാഹചര്യത്തിൽ തൊഴിലാളികളുടെ യാത്ര ചെലവു വഹിക്കാൻ സന്നദ്ധത അറിയിച്ച് കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ രംഗത്തെത്തിയിരുന്നു. ദരിദ്രരായ സർക്കാരാണോ ദരിദ്രരായ ആ മനുഷ്യരെ സഹായിക്കേണ്ടതെന്നും കേന്ദ്രസർക്കാരാണ് ഈ തുക നൽകേണ്ടതെന്ന വാദമായിരുന്നു ഡിക ശിവകുമാർ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയോടും ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയോടും പറഞ്ഞത്.

ഇതിന് പിന്നാലെയാണ് കർണാടക സർക്കാർ നിരക്ക് ഈടാക്കുന്നതിനാൽ വീടുകളിൽ എത്താൻ ബുദ്ധിമുട്ടുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ സഹായിക്കാമും അവരുടെ യാത്ര സൗകര്യം ഉറപ്പുവരുത്തുന്നതിനുമായി കെപിസിസിയിൽ നിന്ന് കെഎസ്ആർടിസിക്ക് ഒരു കോടി ചെക്ക് നൽകുന്നത്. അവർക്ക് കൂടുതൽ ആവശ്യമുണ്ടെങ്കിൽ സർക്കാർ ഞങ്ങളെ അറിയിക്കണമെന്നും കെപിസിസിയും അത് നിറവേറ്റുമെന്നും ഡി.കെ ശിവകുമാർ ട്വിറ്ററിൽ കുറിച്ചു.

കേന്ദ്ര സർക്കാർ ദുബായിലേക്കും ചൈനയിലേക്കും വിമാനം അയച്ചു. എന്നാൽ വരുമാനമൊന്നുമില്ലാത്ത ജനങ്ങൾക്ക് ഒരു സൗകര്യവും നൽകുന്നില്ല. അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന ഇവർക്ക് ബസ് യാത്ര കൂലിയായി ആയിരങ്ങളാവും. ഇതു നിറവേറ്റാൻ മോദി സർക്കാറിനാവുന്നില്ല. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന അവരുടെ യാത്രക്കുള്ള ഭക്ഷണത്തിനു പോലും പണം ഈടാക്കുകയാണ്. മടങ്ങി പോകുന്ന തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ യാത്രക്കൂലി നൽകാൻ തീരുമാനിച്ചാൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.

പണം നൽകാനാണ് തീരുമാനമെങ്കിൽ പ്രക്ഷോഭം നടത്താൻ നിർബന്ധിതനാവുമെന്നാണ് കഴിഞ്ഞ ദിവസം ശിവകുമാർ പറഞ്ഞത്. ഇതിനു പിന്നാലെ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക് ഖാർഗെ, സലീം അഹ്മദ് എന്നിവരോടൊപ്പം ഡി.കെ ശിവകുമാർ ബസ് സ്റ്റാൻഡിൽ ചെന്ന് തൊഴിലാളികളെ നേരിട് കാണുകയും ചെയ്തിരുന്നു. തുടർന്നാണ് സഹായവുമായി രംഗത്തെത്തിയത്. അതേസമയ ശിവകുമാറിന്റെ ഇടപെടലോടെ ലോക്ഡൗണിനെ തുടർന്ന് ബംഗളൂരുവിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾക്ക് സ്വന്തം ജില്ലയിലേക്ക് മടങ്ങാൻ സൗജന്യ യാത്ര ഒരുക്കി കർണാടക സർക്കാർ രംഗത്തെത്ിത. ഇന്ന് മുതൽ ചൊവ്വാഴ്ച വരെയാണ് സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക. ബംഗളൂരു മജിസ്റ്റിക്കിലെ ബി.എം ടി.സി ബസ്റ്റാന്റിൽ നിന്നാണ് ബസുകൾ പുറപ്പെടുന്നത്.

ശനിയാഴ്ച ഒറ്റചാർജ് ഈടാക്കി 120 ബസുകൾ ഉപയോഗിച്ച് 3600 പേരെ സ്വന്തം ജില്ലകളിൽ കെ.എസ്.ആർ.ടി.സി എത്തിച്ചിരുന്നു. ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങി പോകുവാൻ അനുവദിച്ചിരുന്നു. ഇതിന് വേണ്ടി സ്പെഷ്യൽ ബസ്സുകളും ട്രെയിനും ഏൽപ്പാടാക്കിയിരുന്നു. എന്നാൽ ബസ്സുകളുടെ സേവനം ഉറപ്പ് വരുത്തുന്നതിൽ വീഴ്ച വരുത്തി എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

നൂറുകണക്കിന് തൊഴിലാളികൾ സ്വകാര്യ വാഹനങ്ങളിൽ ബസ് ടെർമിനലുകളിൽ എത്തി. എന്നാൽ സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആവശ്യത്തിന് ബസ്സുകൾ ഏർപ്പാടാക്കിയില്ല. ഭക്ഷണവും വെള്ളവുമില്ലാതെ നൂറു കണക്കിന് പേരാണ് ടെർമിനലുകളിൽ വലഞ്ഞുപോയതെന്ന് കോൺഗ്രസ് നേതാവ് രവി ഗൗഡ പറഞ്ഞു. സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം തൊഴിലാളികളാണ് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയതെന്നാണ് സംസ്ഥാന ലേബർ കമ്മീഷന്റെ കണക്ക്. അതിൽ തന്നെ 80000 കുടിയേറ്റ തൊഴിലാളികളാണ് ബെംഗലൂരുവിൽ മാത്രം ഉണ്ടായിരുന്നത്. എന്തായാലും ഡികെയുടെ ഇടപെടൽ കൊണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് ഉപകാരമായി മറി. ഡി കെ ശിവകുമാർ പിന്തുടർന്ന് പ്രതിപക്ഷ മാതൃക കേരളത്തിലെ കോൺഗ്രസുകാരും കണ്ടു പഠിക്കട്ടെ എന്നാണ് സോഷ്യൽ മീഡിയഅഭിപ്രായപ്പെടുന്നത്.

അതേസമയം, കൊവിഡ് മാഹാമാരി കാലത്ത് പ്രധാനമന്ത്രി പ്രത്യേകം രൂപീകരിച്ച പി.എം കെയർ നിധിയെ സർക്കാർ ഓഡിറ്റിന് വിധേയമാക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. എല്ലാവരുടെ കയ്യിൽ നിന്നും 100 രൂപ വീതം വാങ്ങണമെന്നാണ് സർക്കാർ ഉത്തരവെന്ന് ബദോഹിയിലെ ജില്ലാ മജിസ്‌ട്രേറ്റ് വിവിധ സർക്കാർ ഉദ്യോഗസ്ഥർക്ക് അയച്ച സർക്കാർ ഉത്തരവിനെ ഉദാഹരിച്ചാണ് പി.എം കെയർ നിധിക്കെതിരെ പ്രിയങ്ക ആരോപണമുന്നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP