Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാത്രിയിൽ വീടിന് കല്ലേറ്, തുണി പൊക്കിക്കാണിക്കലും പതിവു പരിപാടി; വാതിലിൽ മുട്ടിയും രക്തക്കറ ഭിത്തിയിൽ പുരട്ടിയും ആളുകളെ ഭയപ്പെടുത്തും; രാത്രിയിൽ പലയിടങ്ങളിലും പ്രത്യക്ഷപ്പെടുക വിവസ്ത്രനായി; കോഴിക്കോടിനെ വിറപ്പിച്ച ബ്ലാക്മാൻ ഒടുവിൽ പിടിയിലായി; നാടുവിറപ്പിച്ച പ്രതിയെ നാട്ടുകാരും പൊലീസും പിടികൂടിയത് സാഹസികമായി; പുലർച്ചെ നഗരത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സ് പരിസരത്തു വച്ചു പിടിയിലായത് തലശ്ശേരി സ്വദേശി അജ്മൽ

രാത്രിയിൽ വീടിന് കല്ലേറ്, തുണി പൊക്കിക്കാണിക്കലും പതിവു പരിപാടി; വാതിലിൽ മുട്ടിയും രക്തക്കറ ഭിത്തിയിൽ പുരട്ടിയും ആളുകളെ ഭയപ്പെടുത്തും; രാത്രിയിൽ പലയിടങ്ങളിലും പ്രത്യക്ഷപ്പെടുക വിവസ്ത്രനായി; കോഴിക്കോടിനെ വിറപ്പിച്ച ബ്ലാക്മാൻ ഒടുവിൽ പിടിയിലായി; നാടുവിറപ്പിച്ച പ്രതിയെ നാട്ടുകാരും പൊലീസും പിടികൂടിയത് സാഹസികമായി; പുലർച്ചെ നഗരത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സ് പരിസരത്തു വച്ചു പിടിയിലായത് തലശ്ശേരി സ്വദേശി അജ്മൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട്ടുകാരുടെ ബ്ലാക്മാൻ ഭീതിക്ക് ഒടുവിൽ അറുതിയായി. നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ബ്ലാക്മാനായി പ്രത്യക്ഷപ്പെടുന്നത് പതിവാക്കിയ ബ്ലാക്ക്മാനെ പൊക്കി. തലശ്ശേരി സ്വദേശി അജ്മലാണ് കോഴിക്കോട് നഗരത്തെ വിറപ്പിച്ച ബ്ലാക്മാനായി വിലസി നടന്നത്. കസബ പൊലീസാണ് ഇയാളെ പിടികൂടിയത്. നഗരത്തിൽ വിവിധ ഇടങ്ങളിലായി കറങ്ങി നടന്ന അജ്മലിനെ ശനിയാഴ്‌ച്ച് പുലർച്ചെയാണ് സാഹസികമായി പിടികൂടിയത്.

രാത്രിയിൽ വീടിന്റെ ജനൽചില്ല് തകർക്കുകുയം ബഹളം വെക്കുകയും ചെയ്യുന്നത് പതിവു പരിപാടിയാക്കി വ്യക്തിയാണ് അജ്മൽ. രാത്രിയിലെത്തി വീടിന്റെ ജനൽച്ചില്ല് തകർക്കുകയും ബഹളം വച്ചു കടന്നുകളയുകയും ചെയ്തതു താനാണെന്ന് അജ്മൽ സമ്മതിച്ചത്. നാട്ടുകാർ പിന്നാലെ പാഞ്ഞ സമയങ്ങളിലെല്ലാം കല്ലെടുത്തെറിഞ്ഞാണു കടന്നുകളഞ്ഞത്. സ്ത്രീകൾക്കു മുന്നിൽ നഗ്‌നത പ്രദർശിപ്പിക്കുന്നതാണ് ഇഷ്ടവിനോദം. സിസിടിവി ദൃശ്യങ്ങൾ അജ്മലിന്റെ കുറ്റസമ്മതത്തിനു കൃത്യമായ തെളിവാണെന്നു പൊലീസ് വ്യക്തമാക്കി.

വിവസ്ത്രനായാണ് പ്രതി നഗരത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്. സിസിടിവി ദൃശ്യങ്ങളിൽ അത് വ്യക്തമാണ്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനു നേരെ നടത്തിയ ലൈംഗിക അതിക്രമത്തിന് ടൗൺ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. രാത്രി കല്ലായി റോഡിലെ ഒരു വീട്ടിൽ പ്രതിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പുലർച്ചെ നഗരത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സ് പരിസരത്തു വച്ചാണ് പിടിയിലായത്.

കൊയിലാണ്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു പീഡന കേസിൽ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്ന അജ്മൽ കോവിഡ് ഇളവിൽ മോചിതനായതാണ്. രാത്രികാലങ്ങളിൽ വീടുകളിലും വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലുമെത്തി സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കുകയും ലൈംഗിക വൈകൃതങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രതിക്കു വേണ്ടി ഒരാഴ്ചയായി പൊലീസ് തിരച്ചിലിലായിരുന്നു. ഇയാളിൽനിന്ന് 25 മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കസബ സിഐ ബിനു തോമസ് എസ്‌ഐ സിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

കോഴിക്കോട് ജില്ലയിലെ മുക്കം പ്രദേശവും ബ്ലാക്മാൻ ഭീതിയിലാണ്. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട ബ്ലാക്ക് മാൻ കഴിഞ്ഞ ദിവസം കാരശ്ശേരി പഞ്ചായത്തിലെ നോർത്ത് കാരശ്ശേരി ഭാഗത്തെ വീടുകളിലും എത്തിയതോടെ മലയോര മേഖലയിലെ ആളുകൾ ഏറെ ഭീതിയിലാണ്. പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കി.

വീടുകളുടെ വാതിലുകളിൽ തട്ടുക, ജനൽ ചില്ലുകൾ തകർക്കുക, വീടുകൾക്ക് കല്ലെറിയുക, ജനലിനു മുന്നിൽ പ്രത്യക്ഷപ്പെട്ട് ഭയപ്പെടുത്തുക, വീടുകളുടെ മുറ്റത്ത് രക്തം ഒഴിക്കുക, വാഹനങ്ങളുടെ ചില്ലുകൾ തകർക്കുക തുടങ്ങിയവയാണ് ചെയ്യുന്നത്. നഗരസഭയിലെ വെസ്റ്റ് മാമ്പറ്റ, മാമ്പറ്റ, കച്ചേരി, കയ്യിട്ടാപൊയിൽ ഭാഗങ്ങളിലായിരുന്നു ആദ്യം ബ്ലാക്ക് മാൻ പ്രത്യക്ഷപ്പട്ടത്. കഴിഞ്ഞ ദിവസം കാരശ്ശേരി പഞ്ചായത്തിലെ നോർത്ത് കാരശ്ശേരി ഭാഗത്തെ വീടുകളിലും എത്തി. മോഷണമല്ല ലക്ഷ്യമെങ്കിലും കഴിഞ്ഞ കുറെ ദിവസങ്ങളായി വിവിധ പ്രദേശങ്ങളിലെ ആളുകളെ പ്രത്യേകിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും ഉറക്കം കെടുത്തുകയാണ് ബ്ലാക്ക് മാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP