Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ഡ്യൂട്ടിക്കിയിൽ പെരിന്തൽമണ്ണ സബ് കലക്ടറുടെ വിവാഹം; ലോക് ഡൗണിനെ തുടർന്ന് നേരത്തെ മാറ്റിവെച്ച വിവാഹം ഇന്നലെ നടത്തിയപ്പോൾ പങ്കെടുത്തത് അടുത്ത ബന്ധുക്കൾ മാത്രം; തിരക്കേറിയ ഔദ്യോഗിക കൃത്യ നിർവഹണങ്ങൾക്കൊന്നും അവധി നൽകാതെ സബ് കലക്ടർ അഞ്ജു നാളെ ഓഫീസിലെത്തും; പെരിന്തൽമണ്ണ സബ് കളക്ടറുടെ വിവാഹം നടന്നത് ഇങ്ങനെ

കോവിഡ് ഡ്യൂട്ടിക്കിയിൽ പെരിന്തൽമണ്ണ സബ് കലക്ടറുടെ വിവാഹം; ലോക് ഡൗണിനെ തുടർന്ന് നേരത്തെ മാറ്റിവെച്ച വിവാഹം ഇന്നലെ നടത്തിയപ്പോൾ പങ്കെടുത്തത് അടുത്ത ബന്ധുക്കൾ മാത്രം; തിരക്കേറിയ ഔദ്യോഗിക കൃത്യ നിർവഹണങ്ങൾക്കൊന്നും അവധി നൽകാതെ സബ് കലക്ടർ അഞ്ജു നാളെ ഓഫീസിലെത്തും; പെരിന്തൽമണ്ണ സബ് കളക്ടറുടെ വിവാഹം നടന്നത് ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡും ലോക്ഡൗണിനും ഇടയിലെ ഡ്യൂട്ടിക്കിടയിൽ പെരിന്തൽമണ്ണ സബ് കലക്ടറുടെ വിവാഹം നടന്നു. പെരിന്തൽമണ്ണ സബ് കലക്ടറായ കെ.എസ്. അഞ്ജുവാണ് വിവാഹിതയായത്. കോവിഡുമായി ബന്ധപ്പെട്ട നിരവധി തിരക്കുകൾ കാരണം വെറും രണ്ടുദിവസത്തെ ലീവെടുത്താണ് വിവാഹം നടത്തിയത്. ഇന്നലെയാണ് വിവാഹം കഴിഞ്ഞതെങ്കിലും നാളെ വീണ്ടും ജോലിക്ക് തിരിച്ചെത്തും.

ഒരുദിവസം ഞായറായതും അവധി ദിനം കുറക്കാൻ കാരണമായി. വിവാഹ തലേന്ന് അടക്കം മൂന്ന് ദിവസം മാത്രമാണ് സബ് കലക്ടർ അവധി എടുത്തത്. പാലക്കാട് കൊട്ടേക്കാട് ആനപ്പാറ മേലെ പുരയിലെ അഞ്ജു വിന്റെ വീട്ടിൽവെച്ച് ഇന്നലെ കോവിഡ് മാർഗ നിർദേശങ്ങൾ പാലിച്ച് ആയിരുന്നു വിവാഹം. പാലക്കാട് കുന്നത്തൂർമേട് സ്വദേശിയും അഹല്യ ആശുപത്രിയിൽ ഒഫ്ത്താൽമോളജിസ്റ്റുമായ ഡോക്ടർ ജെ.നവറോഷ് ആണ് വരൻ. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഏപ്രിലിൽ നടത്താനിരുന്ന വിവാഹം ലോക് ഡൗണിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. സർക്കാർ അനുമതി ലഭിച്ചതോടെ ഇന്നലെ വിവാഹം നടത്തി.

കോവിഡ് ഡ്യൂട്ടിയിലായിരുന്ന പെരിന്തൽമണ്ണ സബ് കലക്ടർ അഞ്ജു അഞ്ജു ഒന്നാം തീയതി രാവിലെയാണു വീട്ടിലെത്തിയത്. കോവിഡ് കാലത്തെ തിരക്കേറിയ ഔദ്യോഗിക കൃത്യ നിർവഹണങ്ങൾക്കൊന്നും അവധി നൽകാതെ സബ് കലക്ടർ ഡ്യൂട്ടിയിൽ പ്രവേശിക്കും. കോഴിക്കോട് സബ് കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള കെ.എസ് അഞ്ജു 2017 കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.

അതേ സമയം കോവിഡിന്റെ പശ്ചാത്തലത്തിൽ വിവാഹച്ചടങ്ങുകൾ വളരെ ലളിതമാക്കി വിവിധ വിവാഹച്ചടങ്ങുകൾ നടന്നെങ്കിലും ആദ്യമായാണ് സബ് കലക്ടർപോലെയുള്ള അധികാരിയുടെ വിവാഹം നടക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP