Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആരോ​ഗ്യ മേഖലയെ ആകെ ആശങ്കയിലാക്കുന്ന കൊറോണ വൈറസ്; മാരക വൈറസിന്റെ നി​ഗൂഢത തേടി ​ഗവേഷകരും; കണ്ടെത്താൻ ശ്രമിക്കുന്നത് അതിജീവിച്ച ആളുകളിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും

ആരോ​ഗ്യ മേഖലയെ ആകെ ആശങ്കയിലാക്കുന്ന കൊറോണ വൈറസ്; മാരക വൈറസിന്റെ നി​ഗൂഢത തേടി ​ഗവേഷകരും; കണ്ടെത്താൻ ശ്രമിക്കുന്നത് അതിജീവിച്ച ആളുകളിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

കൊറോണ വൈറസ് ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ എന്താണെന്നുമുള്ള പരീക്ഷണ നിരീക്ഷണങ്ങളിലാണ് ഇപ്പോഴും ആരോ​ഗ്യ രം​ഗത്തെ വിദ​ഗ്ധർ. ചില കൊവിഡ് ബാധിതരിൽ വൈറസ് ബാധിച്ച് ഏഴാം ദിവസം രോ​ഗലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾ മറ്റ് ചിലരിൽ രോ​ഗലക്ഷണങ്ങളേ കാണാൻ സാധിക്കാറില്ല. കോവിഡ് -19 രോഗികളിൽ ചിലർക്ക് ഏഴാം ദിവസം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി ശ്വാസരോ​ഗ വിദ​ഗ്ധനായ ഡോ. ഡേവിഡ് ഡാർലി പറയുന്നു.

സിഡ്നിയിലെ സെന്റ് വിൻസെന്റ് ഹോസ്പിറ്റലിലെ ഡോക്ടർ ഡാർലി പറയുന്നു: “ആദ്യ ആഴ്ചയുടെ അവസാനം വരെ അവർ സാധാരണ നിലയിൽ തന്നെയായിരിക്കും. പിന്നീട് വളരെ പെട്ടെന്ന് ഇവർരോ​ഗലക്ഷണങ്ങൾ പ്രകടിപ്പിക്കും. ഇത്തരക്കാർക്ക് ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകൾ തുടങ്ങുന്നു. രക്തസമ്മർദ്ദം കുറയുന്നു. വൃക്ക ഉൾപ്പെടെയുള്ള മറ്റ് അവയവങ്ങൾക്ക് പ്രവർത്തന വൈകല്യം സംഭവിക്കുന്നു. ശരീരത്തിലുടനീളം രക്തം കട്ടപിടിക്കുന്നു. തലച്ചോറിനെയും കുടലിനെയും അണുബാധ ഉണ്ടാകാനും സാധ്യതയുണ്ട്. ചിലർക്ക് അവരുടെ വ്യക്തിത്വത്തിൽ മാറ്റങ്ങൾ വരുന്നു, ഇത് മസ്തിഷ്ക ക്ഷതം ഉണ്ടാകാനും കാരണമാകുന്നു.

കോവിഡ് -19 രോഗികളെക്കുറിച്ചുള്ള ദീർഘകാല പഠനത്തിനായി പ്രവർത്തിക്കുന്ന ഗവേഷകരിൽ ഒരാളാണ് ഡാർലി. ഡിസ്ചാർജ് ചെയ്ത ശേഷം ഒരു വർഷത്തേക്ക് രോഗികളെ പിന്തുടരും, കൃത്യമായ ഇടവേളകളിൽ പരിശോധനകൾ സ്വീകരിച്ച് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയിലും രക്തത്തിലും എന്തെങ്കിലും ശാശ്വത ഫലങ്ങളോ മാറ്റങ്ങളോ ഉണ്ടോ എന്ന് അറിയാൻ. ശ്വാസകോശം, കുടൽ, മസ്തിഷ്ക പ്രവർത്തനങ്ങൾ എന്നിവയിൽ നിലവിലുള്ള മാറ്റങ്ങളും വിലയിരുത്തപ്പെടും. വൈറസ് ശാശ്വതമോ ദീർഘകാലമോ ആയ ദോഷം വരുത്തുമോ എന്ന് ഇതുവരെ ആർക്കും അറിയില്ല.

നേരത്തേ പനി, കഫക്കെട്ട്, ശ്വസനപ്രശ്നങ്ങൾ എന്നിവയായിരുന്നു കൊവിഡ് ലക്ഷണങ്ങളായി കണ്ടെത്തിയിരുന്നത്. രോഗബാധ ഉണ്ടായാൽ ശരാശരി രണ്ടു മുതൽ പതിനാല് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകുമെന്നാണ് ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നത്. ശ്വസന തടസം, നെഞ്ച് വേദന, അബോധാവസ്ഥ, ചുണ്ടിലോ മുഖത്തോ നീല നിറം എന്നിവ ഉണ്ടാകുന്നതും രോഗലക്ഷണമായി കണക്കാക്കപ്പെടുന്നുണ്ട്. മൂക്കൊലിപ്പ് കോവിഡ് -19 രോഗികളിൽ അപൂർവ്വമായി കണ്ടെത്തിയിട്ടുണ്ടെങ്കിലും തുമ്മൽ ഇപ്പോഴും വൈറസിന്റെ ലക്ഷണമല്ലെന്നാണ് ആരോഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ആദ്യം പനി, വരണ്ട ചുമ, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടായാൽ ചികിത്സ തേടണമെന്നായിരുന്നു ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അതിനുശേഷം ആളുകൾക്ക് രുചിയും ഗന്ധവും നഷ്ടപ്പെടുന്നതായുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് വയറിളക്കം, ദഹനപ്രശ്നങ്ങൾ എന്നിവയും രോഗ ലക്ഷണമായി കണ്ടെത്തിയിരുന്നു. 30- 40 ഇടയിൽ പ്രായമുള്ളവരിൽ കൊവിഡ് സ്ട്രോക്കിന് വരെ കാരണമെന്നും ബ്ലഡ് ക്ലോട്ടിങ്ങ് പ്രശ്നങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും വിദ​ഗ്ധർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP