Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

''കമ്യൂണിസം എന്ന് പറയാറില്ലെ.... അതിൽ എല്ലാം ഉൾക്കൊള്ളുന്നു എന്നും അർഥമുണ്ട്... കമ്യൂൺ എന്നാൽ കൂട്ടം... ഹിന്ദു കമ്മ്യൂണിറ്റി ക്രിസ്റ്റ്യൻ കമ്മ്യൂണിറ്റി, മുസ്ലിം കമ്മ്യൂണിറ്റി..അങ്ങനെ എല്ലാവരേയും ഉൾക്കൊള്ളാൻ കഴിയുന്നൊരു കൂട്ടം... അതിൽ നീതിക്കായി നിൽക്കണം; എനിക്ക് മലയാള സിനിമ നൽകിയത് കമ്യൂണിസവും, മരുതനായകവും; വിജയ് സേതുപതിയോട് മനസ് തുറന്ന് കമൽ ഹാസൻ

മറുനാടൻ ഡെസ്‌ക്‌

ന്ത്യൻ സിനിമയിലെ ഇതിഹാസമാണ് ഉലകനായകൻ കമൽഹാസൻ. അതുപോലെ തന്നെ തെന്നിന്ത്യയുടെ പ്രിയ നടനാണ് മക്കൾ സെൽവൻ വിജയ് സേതുപതി. മലയാളികൾക്കും ഏറെ പ്രിയപ്പെട്ടവരാണ് രണ്ട് താരങ്ങളും. കഴിഞ്ഞ ദിവസം രണ്ടുപേരും കമൽഹാസന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ നടത്തിയ ലൈവ് വീഡിയോ സംഭാഷണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. രണ്ട് അതുല്യ നടന്മാർ തമ്മിലുള്ള സൗഹൃദ സംഭാഷണം സിനിമാ മോഹികളെ ഏറെ സന്തോഷിപ്പിക്കുന്ന കാഴ്ചയായിരുന്നു. അഭിനയം, ജീവിതം, രാഷ്ട്രീയം, കൊറോണ തുടങ്ങി നിരവധി വിഷയങ്ങളിൽ ഇരുവരും മനസ് തുറന്ന് സംസാരിച്ചു.

സേതുപതിയുടെ ഹിറ്റ് ഡയലോഗായ നാൻ ഒരു കഥ സൊല്ലട്ടുമാ എന്ന് പറഞ്ഞാണ് കമൽഹാസൻ വീഡിയോ ആരംഭിക്കുന്നത്. വിജയ് സേതുപതിയുടെ അഭിനയത്തേയും സിനിമയോടുള്ള സമീപനത്തേയും കമൽഹാസൻ അഭിനന്ദിച്ചു. നിന്നിൽ ഞാൻ ഇഷ്ടപ്പെടുന്നത് നീ വാണിജ്യ വിജയത്തിന് പിന്നാലെ പോകുന്നില്ല എന്നതാണ്. പകരം തിരക്കഥയ്ക്ക് പിന്നാലെയാണ്. വിജയം വരും, പക്ഷെ തിരക്കഥയിൽ പരീക്ഷണം നടത്താനുള്ള ശ്രമം വെറുതെയാകില്ലെന്ന് അദ്ദഹം സേതുപതിയോട് പറഞ്ഞു.

കമൽഹാസന്റെ അഭിനയ രീതിയെ കുറിച്ച് സേതുപതി ചോദിച്ചപ്പോൾ അദ്ദേഹം ഉത്തരമായി പറഞ്ഞത് രണ്ട് കാരണങ്ങളായിരുന്നു. സംവിധായകൻ കെ ബാലചന്ദ്രർ, മലയാള സിനിമ.''ഒരിക്കൽ എന്റെ സുഹൃത്തിനോട് ഞാൻ പറഞ്ഞത് ഓർക്കുന്നു. കെ ബാലചന്ദറിന്റെ ചിത്രങ്ങൾ ഒഴിച്ചാൽ തമിഴിൽ നിന്ന് ആവേശം പകരുന്ന അവസരങ്ങളൊന്നും ലഭിക്കുന്നില്ല. എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. മലയാളസിനിമയിൽ നിന്നും ചില ഗംഭീര സ്‌ക്രിപ്റ്റുകൾ ഓഫർ ചെയ്തിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. അങ്ങനെയെങ്കിൽ അവയിൽ ശ്രദ്ധിക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. ഞാനത് ചെയ്തു. വ്യത്യസ്ത കഥാപാത്രങ്ങളായി തങ്ങളുടെ പ്രിയതാരങ്ങൾ പരീക്ഷണത്തിനു തയ്യാറാവുന്നത് മലയാളസിനിമാ പ്രേക്ഷകർ സ്വീകരിക്കാറുണ്ട്'' അദ്ദേഹം പറഞ്ഞു.

തമിഴ് സിനിമയിൽ തങ്ങളുടെ നായകന്മാരെ ഒരേ തരത്തിൽ കണ്ട് പ്രേക്ഷകർ ശീലിച്ചെന്നും എന്നാൽ സേതുപതിയെ പോലുള്ളവരിൽ മാറ്റം കാണുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർ എന്നു വിളിച്ചായിരുന്നു സേതുപതിയെ കമൽഹാസൻ അഭിസംബോധന ചെയ്തത്. ഇത് മക്കൾ സെൽവന്റെ ആരാധകരിൽ ആവേശമുണ്ടാക്കിയിട്ടുണ്ട്.

കമലിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും സേതുപതി സംസാരിച്ചു. സിനിമയിൽ കാണിച്ച ആത്മാർത്ഥ അദ്ദേഹം രാഷ്ട്രീയത്തിലും കാണിക്കുമെന്ന് തനിക്കുറപ്പാണെന്ന് സേതുപതി പറഞ്ഞു. പിന്നീട് എന്തുകൊണ്ടാണ് സ്വന്തം പാർട്ടിക്ക് മക്കൾ നീതി മയ്യം എന്ന് പേരിട്ടതെന്ന് സേതുപതി ചോദിച്ചു. അതിന് അദ്ദേഹം നൽകിയ മറുപടി നൽകിയത് ഇങ്ങനെയായിരുന്നു.

''കമ്യൂണിസം എന്ന് പറയാറില്ലെ. അതിൽ എല്ലാം ഉൾക്കൊള്ളുന്നു എന്നും അർഥമുണ്ട്. കമ്യൂൺ എന്നാൽ കൂട്ടം. ഹിന്ദു കമ്മ്യൂണിറ്റി ക്രിസ്റ്റ്യൻ കമ്മ്യൂണിറ്റി, മുസ്ലിം കമ്മ്യൂണിറ്റി, അങ്ങനെ എല്ലാവരേയും ഉൾക്കൊള്ളാൻ കഴിയുന്നൊരു കൂട്ടം. അതിൽ നീതിക്കായി നിൽക്കണം. അങ്ങനെയാണ് മക്കൾ നീതി മയ്യം എന്ന പേര് സ്വീകരിച്ചത്''.ഒരു മണിക്കൂറിലധികം നീണ്ടു ഇരുവരും തമ്മിലുള്ള സംഭാഷണം. കമലിന്റെ സ്വപ്ന ചിത്രമായ മരുതനായകത്തെ കുറിച്ചും സേതുപതി ചോദിച്ചു. എന്നാൽ ഇപ്പോൾ ആ സിനിമ ചെയ്യണമെങ്കിൽ കഥ മാറ്റേണ്ടി വരുമെന്നും നായകന് 40 വയസാണ് പ്രായം അതിനാൽ പുതിയ ആളെ നായകനാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP