Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിന്റെ അതിജീവനത്തിന് മർകസിന്റെ വക ഒരു ലക്ഷം മാസ്‌കുകൾ

കേരളത്തിന്റെ അതിജീവനത്തിന് മർകസിന്റെ വക ഒരു ലക്ഷം മാസ്‌കുകൾ

സ്വന്തം ലേഖകൻ

കോഴിക്കോട്: മർകസിന്റെ വക സംസ്ഥാന സർക്കാറിന് കീഴിൽ കൊറോണ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപങ്ങളിലേക്കു ഒരു ലക്ഷം മാസ്‌കുകൾ നൽകുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് കളക്റ്റ്രേറ്റിലേക്കു പതിനായിരം മാസ്‌കുകൾ നൽകി പദ്ധതിക്കു തുടക്കം കുറിച്ചു. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി വഴി നൽകുന്ന മാസ്‌ക്കുകൾ കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവുവിന് ആർ.സി.എഫ്.ഐ മാനേജർ റശീദ് പുന്നശ്ശേരി, ശമീം കെ.കെ ലക്ഷദീപ് എന്നിവർ ചേർന്ന് കൈമാറി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും സജീവമായ പങ്കാളിത്തമാണ് മർകസ് നിർവ്വഹിക്കുന്നത് എന്ന് ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP