'കൈകോർത്ത് ഷിക്കാഗോ മലയാളികൾ' ഷിക്കാഗോയിലെ കോവിഡ് പ്രതിരോധത്തിന്റെ 90 ദിവസങ്ങൾ പിന്നിടുമ്പോൾ
അനിൽ മറ്റത്തികുന്നേൽ
ഷിക്കാഗോ: മൂന്നു മാസങ്ങൾക്ക് മുൻപ് ഷിക്കാഗോയിലെ മലയാളി സന്നദ്ധ പ്രവർത്തകർ ചേർന്ന് രൂപീകരിച്ച കൈകോർത്ത് ഷിക്കാഗോ മലയാളികൾ എന്ന സന്നദ്ധ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ശ്ളാഘനീയമാം വിധം മുന്നോട്ട്. സംഘടനാ - രാഷ്ട്രീയ - മത വിത്യാസങ്ങൾക്ക് അതീതമായി രൂപീകരിക്കപ്പെട്ട കൂട്ടായ്മ വളരെ സ്തുത്യർഹമായ രീതിയിൽ തന്നെ നൂറുകണക്കിന് മലയാളികൾക്ക് സഹായകമായി എന്നത് കോവിഡ് 19 എന്ന മഹാമാരിയിൽ വിഷമസന്ധിയിലായ മലയാളി സമൂഹത്തിന് ആശ്വാസം നൽകുന്ന കാര്യമാണ്. ബെന്നി വാച്ചാച്ചിറ, ബിജി സി മാണി, ജിതേഷ് ചുങ്കത്ത് എന്നിവരുടെ നേതൃത്വത്തിൽ രൂപീകൃതമായ ഈ കൂട്ടായ്മയുടെ ഭാഗമായി നാല് റീജിയനുകളിലായി നൂറിലധികം സന്നദ്ധ പ്രവർത്തകരാണ് പ്രവർത്തിച്ചുവരുന്നത്. മലയാളി സമൂഹത്തിന് ഏറ്റവും സഹായകമായ മെഡിക്കൽ കമ്മറ്റി, നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകയും മുൻ ഫൊക്കാനാ പ്രസിഡന്റുമായ മറിയാമ്മ പിള്ളയുടെ നേതൃത്വത്തിലാണ് പ്രവർത്തിച്ചുവരുന്നത്. ഇതിനകം തന്നെ ഇരുനൂറിലധികം കോവിഡ് 19 ബാധിച്ച രോഗികൾക്ക് സഹായം എത്തിക്കുവാൻ സാധിച്ചിട്ടുണ്ട് എന്ന് മറിയാമ്മ പിള്ള അറിയിച്ചു. മലയാളി സമൂഹത്തിൽ തന്നെയുള്ള ആരോഗ്യ പ്രവർത്തകരെ ഒരുമിച്ചുകൂട്ടി, രോഗം മൂലം വലയുന്നവർക്ക്, രോഗത്തെ നേരിടുന്നതിന് വേണ്ടിയുള്ള ഉപദേശങ്ങളും, സ്പൈറോമീറ്റർ പോലെയുള്ള ചികത്സക്കാവശ്യമായ ഉപകരണങ്ങൾ എത്തിച്ചുകൊടുക്കുവാനും സാധിച്ചിട്ടുണ്ട് എന്നത് ഏറെ ചാരിതാർഥ്യം പകരുന്നു എന്ന് കമ്മറ്റിയെ പ്രതിനിധീകരിച്ച് ശ്രീമതി മറിയാമ്മ പിള്ള അറിയിച്ചു.
സീനിയർ സിറ്റിസൺ കമ്മറ്റിയുടെ നേതൃത്വത്തിൽ സമൂഹത്തിലെ പ്രായമുള്ളവരെ ബന്ധപ്പെട്ട് അവരുടെ സുഖ വിവരങ്ങൾ അന്വേഷിക്കുവാനും അവർക്ക് വേണ്ട സാഹായങ്ങൾ എത്തിച്ചുകൊടുക്കുവാനും സാധിച്ചു. കൂടാതെ കൗൺസലിങ് കമ്മറ്റിയുടെ നേതൃത്വത്തിൽ 500 ലധികം പേര് പങ്കെടുത്ത ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മകളും വ്യക്തിപരമായ കൗൺസലിങ് സെഷനുകളും, പ്രമുഖരായ വ്യക്തികൾ നയിച്ച മോട്ടിവേഷൻ സ്പേച്ചുകളും സംഘടിപ്പിച്ചു. ഷിക്കാഗോ സീറോ മലബാർ മെത്രാൻ ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, ക്രൈസ്റ്റ് കൾച്ചർ മിനിസ്ട്രി സ്ഥാപകൻ ബ്രദർ റെജി കൊട്ടാരം, ഷിക്കാഗോ എക്യൂമെനിക്കൽ വൈസ് പ്രസിഡണ്ട് ഫാ. ബാൻ സാമുവേൽ, പ്രമുഖ വചന പ്രഘോഷകൻ ഫാ. ജോസഫ് പുത്തൻപുരയിൽ, പ്രമുഖ പ്രാസംഗികരായ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഫാ. ഡേവിസ് ചിറമേൽ, മജീഷ്യൻ മുതുകാട് എന്നിവർ കൈകോർത്ത് മലയാളിയുടെ കോൺഫ്രൻസ് കോളുകൾക്ക് ജീവനേകി.
ട്രാവൽ കമ്മറ്റിയുമായി ബന്ധപ്പെട്ട് നിരവധിപേർക്ക് വ്യക്തമായ നിർദേശങ്ങൾ കൊടുക്കുവാനും രേഖകൾ സംഘടിപ്പിക്കുവാനും സൗകര്യം ഒരുക്കി കൊടുത്തിട്ടുണ്ട്. രോഗത്തിന്റെ കാഠിന്യത്താൽ വലഞ്ഞ കുടുംബങ്ങൾക്കും പ്രായാധിക്യത്താൽ സുരക്ഷയെ മുൻ നിർത്തി ഭവനങ്ങളിൽ നിന്ന് പുറത്തുവരുവാൻ സാധിക്കാത്തവർക്കും വീട്ടിലേക്ക് ആവശ്യമായ സാധന സാമഗ്രികൾ എത്തിച്ചുകൊടുക്കുവാൻ ഗ്രോസറി കമ്മറ്റിവഴിയായി സാധിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് കെയർ ആൻഡ് ഷെയറുമായി ചേർന്ന് ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ മാസ്ക് വിതരണം, വരുമാനം കുറഞ്ഞവർക്ക് സൗജന്യ ഗ്രോസറി വിതരണം, ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയത്. ഷിക്കാഗോ പ്രദേശത്ത് ചെറിയ വരുമാനത്തിൽ കഴിഞ്ഞുവന്നതും കോവിഡ് 19 മൂലം ജോലി നഷ്ടപെട്ടതുമായ നൂറുകണക്കിന് മലയാളി കുടുംബങ്ങളെയും വ്യക്തികളെയും കണ്ടെത്തുവാനും അവർക്ക് ഭക്ഷണമുൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കുവാനും കൈകോർത്ത് ഷിക്കാഗോ മലയാളികൾ എന്ന സന്നദ്ധ സംഘടനയിലൂടെ സാധിച്ചിട്ടുണ്ട്.
വെറും മൂന്നു മാസങ്ങൾ കൊണ്ട് മലയാളി സമൂഹത്തിനെ ഒരുമിപ്പിച്ചുകൊണ്ട്, ചരിത്രത്തിന്റെ ഭാഗമായ ഈ മഹാമാരിയെ അതിജീവിക്കുവാൻ വേണ്ടി കൈകോർത്ത് ഷിക്കാഗോ മലയാളികൾ എന്ന കൂട്ടായ്മയ്ക്ക് സാധിച്ചു എന്നത് ഷിക്കാഗോയിലെ ഓരോ മലയാളിയുടെയും സാമൂഹ്യ സേവന സന്നദ്ധതയുടെ നേർക്കാഴ്ചയായാണ് കാണുന്നത് എന്ന് കോർഡിനേറ്റർ ബെന്നി വാച്ചാച്ചിറ അറിയിച്ചു. തുടക്കത്തിൽ തങ്ങളെ കൊണ്ടാവുന്ന വിധത്തിൽ സഹായം ആവശ്യമുള്ളവർക്ക് അത് എത്തിച്ചു കൊടുക്കുക എന്ന എളിയ ലക്ഷ്യമായിരുന്നു എങ്കിൽ, കൂട്ടായ പരിശ്രമവും, സന്നദ്ധപ്രവർത്തകരുടെ നിസ്വാർത്ഥമായ സേവനവും വഴിയായി വലിയ ഒരു മുന്നേറ്റമാണ് ഉണ്ടായത് എന്നും ഈ നേട്ടം കൈവരിക്കുവാനായി ഒരുമിച്ചു നിന്ന് പ്രവർത്തിച്ച എല്ലാ സന്നദ്ധ പ്രവർത്തകർക്കും കമ്മറ്റികൾക്കും നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ടോൾഫ്രീ നമ്പരിലേക്ക് വന്ന കോളുകൾ മടിക്കാതെ സ്വീകരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ബിജി സി മാണി, ജിതേഷ് ചുങ്കത്ത് എന്നിവർക്കും നന്മയുടെ സന്ദേശവുമായി സഹായ വിതരണത്തിനായി കൈകോർത്ത് ഷിക്കാഗോ മലയാളികളോട് സഹകരിക്കുവാൻ രംഗത്ത് എത്തിയ കെയർ ആൻഡ് ഷെയറിന്റെ ഭാരവാഹികളോടും പ്രത്യേകം നന്ദി അദ്ദേഹം അറിയിച്ചു. കോവിഡ് 19 അവസാനിച്ചിട്ടില്ലാത്തതിനാൽ, തുടർന്നും ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നതായിരിക്കും എന്നും സഹായങ്ങൾ ആവശ്യമുള്ളവർ കൈകോർത്ത് ഷിക്കാഗോ മലയാളിയുടെ ടോൾ ഫ്രീ നമ്പരിൽ (1-833-353-7252) ബന്ധപ്പെടണം എന്ന് കമ്മറ്റിക്ക് വേണ്ടി ശ്രീ ബെന്നി വാച്ചാച്ചിറ അറിയിച്ചു.
Stories you may Like
- ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുൻഗണനാപ്പട്ടികയിൽ
- ചൈനയിൽ അജ്ഞാത വൈറസ് വ്യാപനം, നിരീക്ഷണം ശക്തമാക്കി കേന്ദ്രസർക്കാർ
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- ഒൻപത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നിപ വൈറസ് ബാധയ്ക്ക് സാധ്യത
- വീണ്ടും ആശങ്കയായി നിപയെത്തുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍