Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താപക്യാമറകളുടെ ആവശ്യകത പറഞ്ഞത് തിരുവനന്തപുരം കളക്ടർ ഗോപാലകൃഷ്ണൻ; ഏഷ്യയിൽ കിട്ടാനില്ലെന്ന് അറിഞ്ഞപ്പോൾ അന്വേഷണം യൂറോപ്പിലേക്ക്; എല്ലാം അമേരിക്ക വാങ്ങി കൂട്ടിയെന്ന് അറിഞ്ഞിട്ടും നിരാശനാകാതെ അന്വേഷണം തുടർന്നു; ഒടുവിൽ ബേണിൽ നിന്നും താപക്യാമറ കേരളത്തിലേക്ക്; തുണയായത് എംപി ഫണ്ടും ആഗോള സൗഹൃദവും; ഇനി പനി അറിയാൻ തിരുവനന്തപുരത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസും; തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ സ്വന്തമാക്കിയ കഥ ശശി തരൂർ പറയുമ്പോൾ

താപക്യാമറകളുടെ ആവശ്യകത പറഞ്ഞത് തിരുവനന്തപുരം കളക്ടർ ഗോപാലകൃഷ്ണൻ; ഏഷ്യയിൽ കിട്ടാനില്ലെന്ന് അറിഞ്ഞപ്പോൾ അന്വേഷണം യൂറോപ്പിലേക്ക്; എല്ലാം അമേരിക്ക വാങ്ങി കൂട്ടിയെന്ന് അറിഞ്ഞിട്ടും നിരാശനാകാതെ അന്വേഷണം തുടർന്നു; ഒടുവിൽ ബേണിൽ നിന്നും താപക്യാമറ കേരളത്തിലേക്ക്; തുണയായത് എംപി ഫണ്ടും ആഗോള സൗഹൃദവും; ഇനി പനി അറിയാൻ തിരുവനന്തപുരത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസും; തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ സ്വന്തമാക്കിയ കഥ ശശി തരൂർ പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ഫേസ് ഡിറ്റക്ഷൻ ക്യാമറ തിരുവനന്തപുരത്തും. ശശി തരൂർ എംപിയാണ് ആംസ്റ്റർഡാമിൽനിന്ന് ക്യാമറ തലസ്ഥാനത്തെത്തിച്ചത്.ആഗോളസൗഹൃദവും എംപി. ഫണ്ടുമുപയോഗിച്ച് തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ വാങ്ങി സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തിന് ശക്തിപകർന്നത്.

എംപി ഫണ്ടിൽ നിന്നുമാണ് തെർമൽ സ്‌ക്രീനിങ് ക്യാമറ വാങ്ങിയതെന്ന് ശശി തരൂർ പറഞ്ഞു. ഫണ്ട് തീർന്നതിനാൽ മറ്റു കോർപ്പറേറ്റ് ഗ്രൂപ്പുകളുമായി കൈ കോർത്ത് കൂടുതൽ ക്യാമറകൾ എത്തിക്കാനാണ് ആലോചിക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. ഈ ഉപകരണങ്ങൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും എയർപോർട്ടിലും സ്ഥാപിക്കാനാണ് ആലോചന. ഏറ്റവും തിരക്കേറിയ പൊതു സ്ഥലങ്ങളിൽ പനിയുള്ളവരെ വേഗത്തിൽ കണ്ടെത്താൻ ഈ ഉപകരണം സഹായിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

ഏഷ്യയിൽ ഈ ഉപകരണം ലഭിക്കാത്തതിനാൽ ആംസ്റ്റർഡാമിൽനിന്നാണ് ഉപകരണം വാങ്ങിയിരിക്കുന്നത്. ആദ്യം ജർമനിയിലെ ബോണിലെത്തിച്ചു, അവിടെനിന്ന് ഡിഎച്ച്എൽ കാർഗോ സർവീസിന്റെ പല വിമാനങ്ങളിലൂടെ പാരിസ്, ലെപ്സിഗ്, ബ്രസൽസ്, ബഹ്റൈൻ, ദുബായ് വഴി സ്പെഷൽ ഫ്ലൈറ്റിൽ ബംഗളൂരുവിൽ എത്തിക്കുകയായിരുന്നു. ലോക്ഡൗൺ കാരണം ഉപകരണം തിരുവനന്തപുരത്തെത്തിക്കാൻ തടസം നേരിട്ടിരുന്നു എന്നാൽ എംപിയുടെ ഓഫിസ് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു.

വിവിധരാജ്യങ്ങൾ കടന്നെത്തിച്ച ഉപകരണം ശനിയാഴ്ച ഉപയോഗത്തിലുമായി. തിരുവനന്തപുരം സെൻട്രൽ െറയിൽവേ സ്റ്റേഷനിൽനിന്ന് ഝാർഖണ്ഡിലേക്കുപോയ അതിഥിതൊഴിലാളികളെ സ്‌ക്രീൻ ചെയ്യാനാണ് താപക്യാമറ ഉപയോഗിച്ചത്. തിരുവനന്തപുരം കളക്ടർ കെ. ഗോപാലകൃഷ്ണനുമായി നടത്തിയ ചർച്ചയിലാണ് ഇത്തരമൊരു ഉപകരണത്തിന്റെ ആവശ്യം ബോധ്യമായതെന്ന് ശശി തരൂർ പറഞ്ഞു. ഏഷ്യയിൽ താപക്യാമറകൾ കിട്ടാനില്ലായിരുന്നു. അന്വേഷണത്തിൽ ജർമനിയിലെ ബോണിലുള്ള ടെട്രബിക് ഇ.കെ. എന്ന കമ്പനി നിർമ്മിക്കുന്നുണ്ടെന്ന് കണ്ടെത്തി. എന്നാൽ, അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ ഉപകരണം മുഴുവനായും വാങ്ങിക്കൂട്ടി. അന്വേഷണത്തിൽ കമ്പനിയുടെ ആംസ്റ്റർഡാമിലെ വെയർഹൗസിൽ ഒരുയൂണിറ്റ് ഉണ്ടെന്നറിഞ്ഞു. അവിടെ നിന്നാണ് തരൂർ ഇത് വാങ്ങിയത്.

ഏപ്രിൽ 24-ന് ജർമനിയിലെ കൊളോണിൽനിന്ന് ഡി.എച്ച്.എൽ. സൗത്ത് ഇന്ത്യ ഏരിയ മാനേജർ ജോസഫ് നോബിയുടെ സഹായത്തോടെ ഡി.എച്ച്.എല്ലിന്റെ പ്രത്യേക വിമാനത്തിൽ കയറ്റി. പാരീസ് (ഫ്രാൻസ്), ബ്രസ്സൽസ് (ബെൽജിയം) ലീപ്സിഗ് (ജർമനി), ബഹ്‌റൈൻ, ദുബായ് എന്നിവിടങ്ങളിലൂടെ പല വിമാനങ്ങളിലായി 28-ന് ബെംഗളൂരുവിലെത്തിച്ചു. ശശി തരൂർ എംപി.യുടെ ടീമിൽ പ്രവർത്തിക്കുന്ന രോഹിത് സുരേഷും ആനന്ദ് മോഹൻ രാജനും റോഡുമാർഗം ശനിയാഴ്ച തലസ്ഥാനത്തെത്തിച്ചു.

5,60,986 രൂപയാണ് ക്യാമറയുടെ വില. കസ്റ്റംസ് നികുതിയും യാത്രച്ചെലവുമുൾപ്പെടെ ആകെ 7.45 ലക്ഷം രൂപയാണ് ചെലവ്. ട്രൈപോഡിൽ ബന്ധിപ്പിച്ച് മൊബൈൽ യൂണിറ്റായി ഉപയോഗിക്കാം. താപനിലയും പ്രത്യേകം സജ്ജീകരിച്ച് പരിശോധിക്കാം. സാമൂഹികഅകലം പാലിച്ചുവരുന്ന എത്രവലിയ ജനക്കൂട്ടത്തെയും പരിശോധിക്കാനാകും. അതിഥിതൊഴിലാളികൾ അവരുടെ സ്വന്തംസ്ഥലത്തേക്ക് പോകുകയാണ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികളും വരാനിരിക്കുന്നു. അതുപോലെ പ്രവാസികളും. ഇവരെയെല്ലാം പരിശോധിക്കാൻ പുതിയ ഉപകരണംകൊണ്ട് എളുപ്പം സാധിക്കുമെന്ന് ശശി തരൂർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP