Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നുഴഞ്ഞുകയറ്റം സജീവമാക്കാൻ നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; ഹന്ദ്വാരയിൽ രണ്ട് ഭീകരരെ വകവരുത്തി സേന; ആക്രമണത്തിൽ സൈന്യത്തിന് നഷ്ടമായത് കേണൽ അടക്കമുള്ള അഞ്ച് വീര സൈനികരെ; നിയന്ത്രണ രേഖയിലെ ആക്രമണത്തിൽ വീരമൃത്യു വരിച്ചത് രണ്ട് സൈനികർ; കൊറോണക്കാലത്ത് പാക് അധീന കാശ്മീരിൽ തീവ്രവാദ ക്യാമ്പുകൾ സജീവം; അതിർത്തി കടന്നുള്ള തിരിച്ചടിക്ക് ഇന്ത്യ; കൊറോണക്കാലത്ത് ബലകോട്ട് മോഡൽ സർജിക്കൽ സ്‌ട്രൈക്കിന് സാധ്യത

നുഴഞ്ഞുകയറ്റം സജീവമാക്കാൻ നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; ഹന്ദ്വാരയിൽ രണ്ട് ഭീകരരെ വകവരുത്തി സേന; ആക്രമണത്തിൽ സൈന്യത്തിന് നഷ്ടമായത് കേണൽ അടക്കമുള്ള അഞ്ച് വീര സൈനികരെ; നിയന്ത്രണ രേഖയിലെ ആക്രമണത്തിൽ വീരമൃത്യു വരിച്ചത് രണ്ട് സൈനികർ; കൊറോണക്കാലത്ത് പാക് അധീന കാശ്മീരിൽ തീവ്രവാദ ക്യാമ്പുകൾ സജീവം; അതിർത്തി കടന്നുള്ള തിരിച്ചടിക്ക് ഇന്ത്യ; കൊറോണക്കാലത്ത് ബലകോട്ട് മോഡൽ സർജിക്കൽ സ്‌ട്രൈക്കിന് സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കൊറോണക്കാലത്തും പാക് ഭീകരത തുടരുന്നു. ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മേജറും കേണലുമടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനും മരിച്ചു. വടക്കൻ കശ്മീരിലെ ഹന്ദ്വാരയിലായിരുന്നു ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൂടുതൽ ഭീകരരെ ഇന്ത്യയിലേക്ക് അയക്കാൻ പാക്കിസ്ഥാൻ പദ്ധതികൾ ഇടുന്നുണ്ട്. ഇതിനായി അതിർത്തിയിലും പാക് സൈന്യം വെടിയുതിർക്കുന്നത് തുടരുകയാണ്. ഇതിനിടെയാണ് ഭീകരരെ കുറിച്ചുള്ള വിവരങ്ങൾ സൈന്യത്തിന് കിട്ടിയത്.

ഇന്നലെ വൈകിട്ടാണ് ഹന്ദ്വാരയിലെ ഗ്രാമത്തിൽ തീവ്രവാദികൾ ഉണ്ടെന്ന സൂചന സൈനത്തിന് ലഭിച്ചത്. ഇതേ തുടർന്ന് സൈന്യവും ജമ്മു കശ്മീർ പൊലീസും സമ്യുക്തമായി തിരച്ചിൽ നടത്തുന്നതിനിടെ സൈന്യത്തിന് നേരെ വെടിവെപ്പ് ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികളെ ഒഴുപ്പിച്ച ശേഷം സൈന്യം നടത്തിയ നീക്കത്തിലാണ് രണ്ട് ഭീകരരെ വധിച്ചത്. വീരമൃത്യു വരിച്ച 21 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസറായ കേണൽ അശുതോഷ് ശർമ നിരവധി ഭീകരവിരുദ്ധ ഓപറേഷനുകളുടെ ഭാഗമായിട്ടുള്ള ഉദ്യോഗസ്ഥനാണ്. കൊറോണയിൽ പ്രതിരോധം തീർക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും ആദരവ് അർപ്പിക്കുകയാണ് ഇന്ത്യൻ സേന. ഇതിനിടെയാണ് കേണൽ അടക്കമുള്ളവരുടെ വീരമൃത്യു അതിർത്തിയിൽ സംഭവിക്കുന്നത്.

വെടിനിർത്തൽ കരാർ ലംഘിച്ച് നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാന്റെ ആക്രമണം. .2020 മെയ് ഒന്നിന് വൈകുന്നേരം മൂന്നര മണിയോടെ പ്രകോപനമൊന്നുമില്ലാതെ വെടിനിർത്തൽ കരാർ ലംഘിച്ച് ബാരമുള്ളയിലെ രാംപുർ സെക്ടറിൽ പാക്കിസ്ഥാൻ വെടിവെയ്പ് നടത്തിയെന്ന് സൈനികവക്താവ് കേണൽ രാജേഷ് കാലിയ ഔദ്യോഗികക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ 30 ന് നിയന്ത്രണരേഖയിലെ പൂഞ്ചിൽ പാക്കിസ്ഥാൻ വെടിവെയ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഏപ്രിൽ 29 ന് മാൻകോട്ടിലും മെന്ധാരിലും പ്രകോപനമില്ലാതെ പാക്കിസ്ഥാൻ ആക്രമണം നടത്തുകയും ചെയ്തു. ഇതെല്ലാം തീവ്രവാദികളെ അതിർത്തി കടത്തി വിടാനാണ്. 450 തീവ്രവാദികളെ ഇതിനായി പാക്കിസ്ഥാൻ സജ്ജമാക്കി നിർത്തിയിട്ടുണ്ട്.

പാക്കിസ്ഥാനിലും പാക് അധീന കാശ്മീരിലും കൊറോണ പടരുന്നുണ്ട്. ഇതിനിടെയാണ് ഇന്ത്യയെ ലക്ഷ്യമിട്ടുള്ള പാക് നീക്കം. ഇതോടെ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി കൊടുക്കുന്നത് ഇന്ത്യയും പരിഗണിക്കുന്നുണ്ട്. സ്ഥിതി ഗതികൾ വ്യക്തമായി തന്നെ ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. പാക് അധീന കാശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങളെ ആക്രമിക്കുന്നതും പരിഗണനയിലുണ്ട്. ബലാക്കോട്ട് ആക്രമണത്തിന് ശേഷം പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങൾ സജീവമായിരുന്നില്ല. ഇത് വീണ്ടും തീവ്രവാദികളെ കൊണ്ട് പാക് സൈന്യം നിറയ്ക്കുന്നതായാണ് സൂചന. ഈ ക്യാമ്പിലെ ചില ഭീകരർക്ക് കൊറോണയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ അതിർത്തി കടന്ന് തീവ്രവാദികളെ തകർക്കാൻ വ്യാമ സേനയ്ക്ക് പച്ചക്കൊടി കാണിക്കാൻ മോദി സർക്കാർ തയ്യാറാകുമെന്ന റിപ്പോർട്ടുമുണ്ട്.

കശ്മീരിലെ ബാരാമുള്ളയിൽ നിയന്ത്രണ രേഖയിൽ പാക്ക് സേന നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും 2 ഇന്ത്യൻ സേനാംഗങ്ങൾക്കു വീരമൃത്യു സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യത്തിന് കേണൽ അടക്കമുള്ളവരുടെ ജീവനും നഷ്ടമാകുന്നത്. അതിർത്തിയിലെ ഏറ്റുമുട്ടലിൽ ഒരു സൈനികനും 4 ഗ്രാമീണർക്കും പരുക്കേറ്റു. ഇതിൽ 4 വയസ്സുകാരനുമുണ്ട്. കുപ്വാര ജില്ലയിലെ ഹന്ദ്വാടയിൽ നടന്ന ഏറ്റുമുട്ടലിനിടെ 2 ഓഫിസർമാരുൾപ്പെടെ 5 സൈനികരെ കാണാതായി. കുറേ കാലമായി ശ്രീനഗറിൽ സൈന്യം അതിശക്തമായ സാന്നിധ്യമായി മാറി. ഭീകര സാന്നിധ്യവും കുറഞ്ഞു. ഇതോടെയാണ് കൊറോണക്കാലത്ത് പാക് മറു തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതെന്നാണ് റിപ്പോർട്ട്.

പുൽവാമയിൽ മണിക്കൂറുകൾ നീണ്ട മറ്റൊരു ഏറ്റുമുട്ടലിൽ 2 ഭീകരരെ സുരക്ഷാസേന വധിച്ചു. ഒളിത്താവളം സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരസേന, സിആർപിഎഫ്, പൊലീസ് എന്നിവ സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവരെ വധിച്ചത്. ഇതോടെ, കഴിഞ്ഞ 4 ദിവസത്തിനിടെ വധിച്ച ഭീകരരുടെ എണ്ണം അഞ്ചായി. ഏതാനും ആഴ്ചകളായി തുടരുന്ന പാക്ക് ആക്രമണത്തിൽ ആക്ടിങ് ഹൈക്കമ്മിഷണർ സയ്യിദ് ഹൈദർ ഷായെ ഇന്ത്യ രേഖാമൂലം പ്രതിഷേധമറിയിച്ചു. പരുക്കേറ്റ ഗ്രാമീണരിൽ 2 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ വ്യാഴാഴ്ച പൂഞ്ചിലെ അതിർത്തി ഗ്രാമത്തിലേക്കു പാക്കിസ്ഥാൻ നടത്തിയ പീരങ്കിയാക്രമണത്തിൽ പരുക്കേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു.

അതിനിടെ ഭീകരർക്ക് ആയുധങ്ങൾ എത്തിച്ച സംഭവത്തിൽ മുൻ ഗ്രാമ മുഖ്യനെ കശ്മീരിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ നവീദ് ബാബുവിനു ഷോപ്പിയാനിലെ മുൻ ഗ്രാമമുഖ്യൻ താരിഖ് അഹമ്മദ് മിർ വർഷങ്ങളായി ആയുധങ്ങൾ എത്തിച്ചിരുന്നതായി എൻ ഐ എ കണ്ടെത്തിയിരുന്നു. ജമ്മു കശ്മീർ പൊലീസ് ഡിഎസ്‌പി: ദേവീന്ദർ സിങ്ങിനൊപ്പം കഴിഞ്ഞ ജനുവരി 11നു നവീദിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്നാണു താരിഖിന്റെ പങ്ക് വ്യക്തമായത്. ബാരാമുള്ളയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ജമ്മു എൻഐഎ കോടതിയിൽ ഹാജരാക്കിയ താരിഖിനെ അന്വേഷണ സംഘം 6 ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി.ബിജെപി, നാഷനൽ കോൺഫറൻസ് എന്നിവയുമായി അടുത്ത ബന്ധമുള്ളയാളാണ് താരിഖ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP