Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അന്യ സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് നൽകുക ഡിജിറ്റൽ പാസ്; തിരിച്ചെത്തുന്നവരിൽ രോഗ ലക്ഷണമുള്ളവർക്ക് സർക്കാർ ക്വാറന്റൈൻ; അല്ലാത്തവർ വീട്ടിൽ 14 ദിവസം അടച്ചിട്ടിരിക്കണം; രോഗികൾക്കും ഗർഭിണികൾക്കും വിദ്യാർത്ഥികൾക്കും മുൻഗണന; കേരളത്തിലെ അതിർത്തികൾ മലയാളിക്കായി തുറക്കുമ്പോൾ

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അന്യ സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് നൽകുക ഡിജിറ്റൽ പാസ്; തിരിച്ചെത്തുന്നവരിൽ രോഗ ലക്ഷണമുള്ളവർക്ക് സർക്കാർ ക്വാറന്റൈൻ; അല്ലാത്തവർ വീട്ടിൽ 14 ദിവസം അടച്ചിട്ടിരിക്കണം; രോഗികൾക്കും ഗർഭിണികൾക്കും വിദ്യാർത്ഥികൾക്കും മുൻഗണന; കേരളത്തിലെ അതിർത്തികൾ മലയാളിക്കായി തുറക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്ക് ഇന്നു വൈകിട്ടു മുതൽ ഡിജിറ്റൽ പാസ് വിതരണം ചെയ്‌തേക്കും. നോർക്കയിൽ രജിസ്റ്റർ ചെയ്തവർക്കു മുൻഗണനാ ക്രമത്തിലാകും പാസ് നൽകുക. സ്വന്തം വാഹനങ്ങളിൽ വരുന്നവർക്കു മുൻഗണന. വാഹനങ്ങൾ ചെക്‌പോസ്റ്റുകളിൽ അണുവിമുക്തമാക്കും. ഇങ്ങനെ എത്തുന്നവരെ പരിശോധനയ്ക്കു വിധേയരാക്കും. രോഗലക്ഷണമുള്ളവരെ സർക്കാർ ഒരുക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കു മാറ്റും. ആരോഗ്യപ്രശ്‌നമില്ലാത്തവർക്കു വീട്ടിലേക്കു പോകാം. 14 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണം.

രോഗികൾ, ഗർഭിണികൾ, കുഞ്ഞുങ്ങളെ പിരിഞ്ഞിരിക്കുന്ന രക്ഷിതാക്കൾ, ഇന്റർവ്യൂ കായികമത്സരങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കു പോയവർ, വിദ്യാർത്ഥികൾ എന്നിവർക്കാണു മുൻഗണന. ചെക്‌പോസ്റ്റുകൾ വഴി രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാകും പ്രവേശനം. രജിസ്റ്റർ ചെയ്യാത്തവർക്കായി 5 മുതൽ 6 വരെ പ്രവേശനം അനുവദിക്കും. ടാക്‌സികളിൽ വരുന്നവർക്ക് അതിർത്തിയിൽ വച്ചു സ്വന്തം വാഹനങ്ങളിലേക്കു മാറാം. യാത്രക്കാരെ കൊണ്ടുവരാനുള്ള വാഹനങ്ങളിൽ ഡ്രൈവർ മാത്രമേ പാടുള്ളൂ. മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധം. ഒരു ചെക്‌പോസ്റ്റ് വഴി ദിവസം പരമാവധി 500 പേരെയേ വരാൻ അനുവദിക്കൂ.

വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി കേരളത്തിലേക്കു മടങ്ങിവരാൻ നോർക്ക വഴി രജിസ്റ്റർ ചെയ്ത മലയാളികളുടെ എണ്ണം 5.34 ലക്ഷമായി ഉയർന്നിട്ടുണ്ട്. വിദേശരാജ്യങ്ങളിൽനിന്ന് 3.98 ലക്ഷം പേരും ഇതരസംസ്ഥാനങ്ങളിൽനിന്ന് 1.36 ലക്ഷം പേരും തിരിച്ചെത്താൻ ആഗ്രഹിക്കുന്നവരാണ്. വിദേശരാജ്യങ്ങളിൽ നിന്നു രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതതു രാജ്യത്തെ ഇന്ത്യൻ എംബസികൾക്കും കൈമാറും. ഏറ്റവും കൂടുതൽ പ്രവാസികൾ രജിസ്റ്റർ ചെയ്തത് യുഎഇയിൽ നിന്നാണ്1,75,423 പേർ. സൗദി അറേബ്യയിൽ നിന്ന് 54,305 പേർ. ഇതര സംസ്ഥാന പ്രവാസികളുടെ റജിസ്‌ട്രേഷനിൽ കർണാടകയിൽ നിന്നുള്ളവരാണു മുന്നിൽ44,871 പേർ. തമിഴ്‌നാട് 41,425, മഹാരാഷ്ട്ര19,029 എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തൊട്ടുപിന്നിൽ.

കേരളത്തിൽ കുടുങ്ങിയ അതിഥിത്തൊഴിലാളികൾ അല്ലാത്തവർക്കു കോവിഡ് ലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കി സംസ്ഥാനത്തിനു പുറത്തേക്കു യാത്രാനുമതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെയുള്ളവർക്കു പാസ് അനുവദിക്കുന്നതു സംബന്ധിച്ച് കലക്ടർമാർ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളായി. വാഹനങ്ങളിൽ സാമൂഹിക അകലം പാലിച്ചാകണം യാത്ര. എത്തുന്ന സ്ഥലങ്ങളിൽ/സംസ്ഥാനങ്ങളിൽ ഇവരുടെ ആരോഗ്യനില പരിശോധിക്കണം. കലക്ടർമാർ പാസ് അനുവദിക്കും. ഇതിനൊപ്പം നിശ്ചിത ഫോർമാറ്റിൽ ആരോഗ്യ സർട്ടിഫിക്കറ്റും നൽകും. രോഗലക്ഷണങ്ങളില്ലാത്ത വ്യക്തികൾക്കു യാത്രാനുമതിക്കായി മെഡിക്കൽ പരിശോധന നടത്താനുള്ള കേന്ദ്രങ്ങൾ ജില്ലാ ഭരണകൂടം നിശ്ചയിക്കും.

സർട്ടിഫിക്കറ്റിൽ കോവിഡ് പോസിറ്റീവ് സമ്പർക്കചരിത്രം ഉൾപ്പെടെ, വ്യക്തിയുടെ സ്വയം സത്യവാങ്മൂലത്തിന് അനുസൃതമായി രേഖപ്പെടുത്തും. യാത്രാ പാസിൽ വാഹന നമ്പർ, അനുമതിയുള്ള യാത്രക്കാരുടെ വിവരം തുടങ്ങിയവ രേഖപ്പെടുത്തും. 5 സീറ്റർ കാറുകളിൽ 4 യാത്രക്കാർക്കും 7 സീറ്റർ കാറുകളിൽ 5 യാത്രക്കാർക്കും സാമൂഹിക അകലം പാലിച്ചു യാത്ര ചെയ്യാം. പാസ് അനുവദിച്ച തീയതി മുതൽ 2 ദിവസത്തിനകമാണു യാത്ര ആരംഭിക്കേണ്ടത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP