Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊടുങ്കാറ്റിൽ പൈലറ്റില്ലാതെ പറന്ന് ഖത്തർ എയർവേയ്‌സ് വിമാനം; ശക്തമായ കാറ്റിൽ റൺവേയിൽ തെന്നി നീങ്ങിയത് 242 പേരെ വഹിക്കാൻ കഴിവുള്ള ഡ്രീം ലൈനർ; കാറ്റിൽ ആടിയുലഞ്ഞ് നിരങ്ങി നീങ്ങിയ വിമാനം നിന്നത് മറ്റൊരു വിമാനത്തിൽ ഇടിച്ചു: അമ്പരപ്പിക്കുന്ന വീഡിയോ കാണാം

കൊടുങ്കാറ്റിൽ പൈലറ്റില്ലാതെ പറന്ന് ഖത്തർ എയർവേയ്‌സ് വിമാനം; ശക്തമായ കാറ്റിൽ റൺവേയിൽ തെന്നി നീങ്ങിയത് 242 പേരെ വഹിക്കാൻ കഴിവുള്ള ഡ്രീം ലൈനർ; കാറ്റിൽ ആടിയുലഞ്ഞ് നിരങ്ങി നീങ്ങിയ വിമാനം നിന്നത് മറ്റൊരു വിമാനത്തിൽ ഇടിച്ചു: അമ്പരപ്പിക്കുന്ന വീഡിയോ കാണാം

സ്വന്തം ലേഖകൻ

കൊടുങ്കാറ്റിൽ വാഹനങ്ങൾ മറിഞ്ഞു വീഴുന്നതും വീടുകൾ പൊളിഞ്ഞു വീഴുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ ന്മമൾ കണ്ടിട്ടുണ്ട്. എന്നാൽ നിരവധി ആളുകളെയും കൊണ്ട് ഭൂമിയിൽ നിന്നും ആകാശത്തേക്ക് പറന്നുയരുന്ന വിമാനത്തെ പറത്താൻ കാറ്റിനാവുമോ? എന്നാൽ കാറ്റൊന്ന് ആഞ്ഞു വീശിയാൽ ഏത് വിമാനവനും പറപറക്കും എന്ന് വ്യക്തമാക്കുകയാണ് ഒരു വീഡിയോ. 

ദോഹയിലാണ് സംഭവം. അതി ശക്തമായ കാറ്റിൽ 242 പേരെ വഹിക്കാൻ കഴിവുള്ള ബോയിങ് 787800 ഡ്രീം ലൈനറാണ് തെന്നി നീങ്ങിയത്.

ഒടുവിൽ മറ്റൊരു വിമാനത്തിൽ ഇടിച്ചാണ് ഈ വിമാനം നിന്നത്. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ച കാറ്റിൽ 787 വിമാനങ്ങളാണ് നിരങ്ങി നീങ്ങിയത്. തൊട്ടടുത്തു പാർക്ക് ചെയ്തിരുന്ന എയർബസ് എ 350900 വിമാനത്തിൽ ഇടിച്ചാണ് ബോയിങ് നിന്നത്. എയർപോർട്ടിലെ സിസിടിവിയിലാണ് അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിന്റെ ശക്തിയിൽ പറ്റിയതാണെന്നും വിമാനങ്ങൾ പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് പാർക്ക് ചെയ്തിരുന്നതെന്നും ഖത്തർ എയർവെയ്‌സ് പറയുന്നു. ഇരുവിമാനങ്ങൾക്കും ചെറിയ കേടുപാടുകളുണ്ടെന്നും ഖത്തർ എയർവേയ്‌സ് അറിയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP