Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വുഹാൻ വൈറസ് ലാബിൽ അലസതയോടെ വവ്വാലുകളെ കൈക്കാര്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്ത്; അഞ്ച് പ്രമുഖ രാജ്യങ്ങളുടെ സംയുക്ത ഏജൻസികളുടെ റിപ്പോർട്ടുകളിലും ചൈന കുറ്റക്കാരി; ചൈനീസ് കൊടും ചെയ്തിയുടെ പൊരുളുകൾ ഒരോന്നായി അഴിയുമ്പോൾ കൊറോണ പാപം മറയ്ക്കാനാവാതെ കമ്മ്യൂണിസ്റ്റ് രാജ്യം; വുഹാനിൽ നിന്നാണ് രോഗ വ്യാപനം ഉണ്ടായതെന്നതിന് അതിശക്തമായ രഹസ്യാന്വേഷണ തെളിവുകൾ കിട്ടിയെന്ന അമേരിക്കൻ വാദത്തിന് കരുത്ത് പകരുമ്പോൾ

വുഹാൻ വൈറസ് ലാബിൽ അലസതയോടെ വവ്വാലുകളെ കൈക്കാര്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്ത്; അഞ്ച് പ്രമുഖ രാജ്യങ്ങളുടെ സംയുക്ത ഏജൻസികളുടെ റിപ്പോർട്ടുകളിലും ചൈന കുറ്റക്കാരി; ചൈനീസ് കൊടും ചെയ്തിയുടെ പൊരുളുകൾ ഒരോന്നായി അഴിയുമ്പോൾ കൊറോണ പാപം മറയ്ക്കാനാവാതെ കമ്മ്യൂണിസ്റ്റ് രാജ്യം; വുഹാനിൽ നിന്നാണ് രോഗ വ്യാപനം ഉണ്ടായതെന്നതിന് അതിശക്തമായ രഹസ്യാന്വേഷണ തെളിവുകൾ കിട്ടിയെന്ന അമേരിക്കൻ വാദത്തിന് കരുത്ത് പകരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: കൊറോണയിലെ വ്യാപനത്തിലെ പ്രധാന കുറ്റവാളി ചൈന തന്നെ. കോവിഡ് 19 വൈറസ് പടരാനും കാരണം ചൈനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തന്നെ. വുഹാനിലെ വൈറസ് ലാബിൽ കൊറോണയുള്ള വവ്വാലുകളെ അലസതയോടെയാണ് കൈകാര്യം ചെയ്തത്. ഇതിലെ പിഴവാണ് മനുഷ്യരിലേക്ക് രോഗം എത്തിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ലാബിൽ വവ്വാലുകളെ അലസതയോടെ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്തു വന്നു കഴിഞ്ഞു. ഇതിനൊപ്പം ലോകരാജ്യങ്ങളുടെ സംയുക്ത അന്വേഷണ റിപ്പോർട്ടും ചൈനയ്ക്ക് എതിരാണ്. ചൈന മാത്രമാണ് ലോകത്തെ കൊറോണ വ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സത്യസന്ധമായ കാര്യങ്ങൾ മറച്ചു വച്ച് കോവിഡ് പ്രതിരോധത്തിനുള്ള സാധ്യത ചൈന മുടക്കിയെന്നാണ് ആരോപണം.

വുഹാനിൽ നിന്നാണ് രോഗ വ്യാപനം ഉണ്ടായതെന്നതിന് അതിശക്തമായ രഹസ്യാന്വേഷണ തെളിവുകൾ കിട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ചിത്രങ്ങൾ പുറത്തു വന്നത്. കോവിഡ് -19 നെക്കുറിച്ചുള്ള അന്താരാഷ്ട്ര സംശയത്തിന്റെ കേന്ദ്രമായ ചൈനീസ് ലബോറട്ടറിയിൽ സുരക്ഷാ മാനദണ്ഡങ്ങളിലെ കുറവ് കാണിക്കുന്ന ചിത്രങ്ങൾ അതിന്റെ വെബ്സൈറ്റിൽ നിന്ന് ആസൂത്രിതമായി ഇല്ലാതാക്കി. കഴിഞ്ഞ ഒരു മാസത്തിനിടയിൽ, വുഹാന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അതിന്റെ ലബോറട്ടറികളിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞരുടെ ഫോട്ടോകൾ നീക്കം ചെയ്യുകയും യുഎസ് നയതന്ത്രജ്ഞരുടെ സന്ദർശനത്തെക്കുറിച്ചുള്ള പരാമർശങ്ങൾ എഡിറ്റ് ചെയ്യുകയും ചെയ്തു.

കൊറോണ വൈറസുകൾ വഹിക്കുന്ന വവ്വാലുകളിൽ നിന്ന് സാമ്പികൾ എടുക്കാൻ ഗുഹകളിലേക്ക് പ്രവേശിക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ കാണിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിന്റെ ഒരു പേജ് എഡിറ്റു ചെയ്തു. ശാസ്ത്രജ്ഞർ കുറഞ്ഞ സംരക്ഷണ ഉപകരണങ്ങൾ ധരിക്കുന്നു. ബീജിംഗിലെ യുഎസ് എംബസിയിൽ നിന്നുള്ള സയൻസ് ആൻഡ് ടെക്‌നോളജി വിദഗ്ധനായ റിക്ക് സ്വിറ്റ്‌സറുടെ 2018 മാർച്ചിൽ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചതിനെക്കുറിച്ചുള്ള പരാമർശവും ഇൻസ്റ്റിറ്റ്യൂട്ട് നീക്കം ചെയ്തു. ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുമായുള്ള ആശയവിനിമയത്തിനിടയിൽ, പുതിയ ലാബിൽ ഉചിതമായ പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും ഗുരുതരമായ കുറവുണ്ടെന്ന് അമേരിക്കൻ പ്രതിനിധികൾ കണ്ടെത്തുകയും ചെയ്തു. ഇതാണ് ചൈനയെ പ്രതിക്കൂട്ടിലാക്കുന്നത്.

അതിനിടെ ചൈനയെ കുറ്റക്കാരാക്കി വിവിധ രാജ്യങ്ങളുടെ ഇന്റലിജൻസ് റിപ്പോർട്ടും പുറത്തുവന്നു. സാർസ് കോവ്-2 വൈറസ് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കു പടരുമെന്ന കാര്യം മറച്ചുവച്ച ചൈന, വാക്സിൻ നിർമ്മാണത്തിൽ മറ്റു രാജ്യങ്ങളെ സഹായിക്കാൻ തയാറായില്ലെന്നും 'ഫൈവ് ഐസ്' രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ ചൈന മറച്ചുവയ്ക്കുകയായിരുന്നുവെന്നും യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലെ ചാരസംഘടനകളുടെ സംയുക്ത സംരംഭമായ 'ഫൈവ് ഐസ്' കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയൻ സാറ്റർഡെ ടെലഗ്രാഫാണ് രേഖകൾ പുറത്തുവിട്ടത്. ജനുവരി 23ന് വുഹാൻ ലോക്ഡൗൺ ചെയ്യുന്നതിനു മുമ്പു തന്നെ ആയിരക്കണക്കിന് ആളുകൾ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു സഞ്ചരിച്ചു കഴിഞ്ഞിരുന്നു. ഇതാണ് വ്യാപനത്തിന് കാരണം.

രാജ്യാന്തര സുതാര്യതയ്ക്കു നേരെ നടത്തിയ ആക്രമണമായിരുന്നു ചൈനയുടെ നടപടിയെന്നും 15 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. വിമർശകരുടെ വായടപ്പിക്കുന്ന നടപടിയാണ് ചൈന സ്വീകരിച്ചത്. കൊറോണ നേരിട്ടതിനെക്കുറിച്ച് ഓൺലൈനിൽ ഉയർന്ന സംശയങ്ങളും ചൈന നീക്കം ചെയ്തു. വൈറസിന്റെ ആദ്യഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ ചൈന മറച്ചുവച്ചതാണ് ലോകമാകെ രോഗവ്യാപനത്തിനു കാരണമായതെന്നാണ് റിപ്പോർട്ടിലെ സൂചനകൾ. വുഹാനിലെ വെറ്റ് മാർക്കറ്റിനു സമീപത്തുള്ള വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നാണ് വൈറസ് പടർന്നതെന്നതെന്നും ഈ റിപ്പോർട്ട് പറയുന്നു.

വവ്വാലുകളുമായി ബന്ധപ്പെട്ട വൈറസുകളെക്കുറിച്ച് അപകടകരമായ പരീക്ഷണങ്ങളാണു ലാബിൽ നടക്കുന്നത്. വൈറസ് വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലോകരാജ്യങ്ങളിൽനിന്നു മറച്ചുവച്ചു. ഇതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ചൈന, രോഗത്തെക്കുറിച്ചുള്ള എല്ലാ തെളിവുകളും രഹസ്യമായി നശിപ്പിക്കച്ചു. ലബോറട്ടറി സാംപിളുകൾ പോലും ഇല്ലാതാക്കി. വെറ്റ് മാർക്കറ്റ് സ്റ്റാളുകൾ അണുവിമുക്തമാക്കി. മറ്റു രാജ്യങ്ങൾക്ക് സാംപിൾ നൽകിയില്ലെന്നും കുറ്റപ്പെടുത്തി.

കോവിഡിനു കാരണമായ വൈറസുമായി ജനിതകഘടനയിൽ 96 ശതമാനം സാമ്യമുള്ള വവ്വാലുകളിൽ നിന്നുള്ള വൈറസുകളെക്കുറിച്ചാണു ചൈനീസ് ലാബിലെ പഠനം. വവ്വാലുകളിൽനിന്നു മനുഷ്യരിലേക്ക് ഇതു പടരുമെന്ന് 2015-ൽ തന്നെ കണ്ടെത്തിയിരുന്നു. ലക്ഷണങ്ങളില്ലാത്ത വൈറസ് വാഹകരെക്കുറിച്ചുള്ള വിവരങ്ങൾ ചൈന രഹസ്യമാക്കി വച്ചു. വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്റർനെറ്റിൽ തിരയുന്നത് തടയാനായി ഡിസംബറിൽ തന്നെ സെർച്ച് എൻജിനുകൾക്കു സെൻസറിങ് ഏർപ്പെടുത്തിയെന്നും കുറ്റപ്പെടുത്തലുണ്ട്.

'സാർസ് വേരിയേഷൻ', 'വുഹാൻ സീഫുഡ് മാർക്കറ്റ്', 'വുഹാൻ അൺനോൺ ന്യുമോണിയ' എന്നീ വാക്കുകൾ സെർച്ച് എൻജിനുകളിൽ നിന്ന് നീക്കം ചെയ്തു. അയൽരാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടും ഹ്യൂബെ പ്രവിശ്യ അടച്ചിട്ട ചൈന മറ്റു രാജ്യങ്ങൾ നടപ്പാക്കിയ യാത്രാ വിലക്കിനെ വിമർശിച്ചു. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു വൈറസ് പടരുമെന്നും ചൈന തിരിച്ചറിഞ്ഞിരുന്നു. ഡിസംബർ ആദ്യം തന്നെ ഇത്് ചൈനയ്ക്ക് അറിയാമായിരുന്നു. ജനുവരി 20 വരെ മറച്ചുവച്ചു. ലക്ഷണങ്ങൾ ഇല്ലാത്തവർ വഴിയും രോഗം പടരാമെന്ന വിവരവും പങ്കുവച്ചില്ല. ഇതിനിടയ്ക്ക് വൈറസിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രഹസ്യമായി നശിപ്പിക്കുകയും ചെയ്തു. വൈറസ് സാംപിളുകൾ നശിപ്പിക്കാൻ ജനുവരി 3ന് ചൈനീസ് നാഷനൽ ഹെൽത്ത് കമ്മിഷൻ ഉത്തരവിട്ടു. വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതും വിലക്കി.

വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ ശ്രമിച്ച ഡോക്ടർമാരും ഗവേഷകരും അപ്രത്യക്ഷരാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയും ആദ്യ കോവിഡ് രോഗി എന്നു സംശയിക്കുന്നയാളുമായ ഹുവാങ് യാൻ ലിങ്് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷയായി. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലാബിന്റെ സൈറ്റിൽനിന്നു നീക്കി. ഇവർ ജീവനോടെയുണ്ടെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്. എന്നാൽ ഇവരെക്കുറിച്ച് യാതൊരു അറിവുമില്ല. ചൈന കോവിഡ് കൈകാര്യം ചെയ്തതിനെ വിമർശിച്ച ബിസിനസുകാരനായ ഫാങ് ബിൻ, അഭിഭാഷകനായ ചെൻ ക്യൂഷി, മുൻ ടിവി റിപ്പോർട്ടറായ ലി സെഹ്വ എന്നിവരെ തടവിലാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP