Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെയ്‌ 17 വരെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തില്ല; അന്താരാഷ്ട്ര ചരക്ക് വിമാനങ്ങൾക്ക് നിയന്ത്രണം ഉണ്ടാവില്ല; സർവീസുകൾ പുനരാരംഭിക്കുന്ന വിവരം പിന്നീട് അറിയിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

മെയ്‌ 17 വരെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ  നടത്തില്ല; അന്താരാഷ്ട്ര ചരക്ക് വിമാനങ്ങൾക്ക് നിയന്ത്രണം ഉണ്ടാവില്ല; സർവീസുകൾ പുനരാരംഭിക്കുന്ന വിവരം പിന്നീട് അറിയിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിരോധനം മെയ്‌ 17 വരെ നീട്ടാൻ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു. അതേസമയം അന്താരാഷ്ട്ര ചരക്ക് വിമാനങ്ങൾക്ക് നിയന്ത്രണം ഉണ്ടാവില്ലെന്നും ഇവർ അറിയിച്ചു.

വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച വിവരം പിന്നീട് അറിയിക്കുമെന്നും ഡി.ജി.സി.എ പ്രസ്താവനയിലൂടെ അറിയിച്ചു. ചരക്ക് വിമാനങ്ങൾക്ക് പുറമേ ഡി.ജി.സി.എ അനുമതി നൽകിയ പ്രത്യേക വിമാനങ്ങൾക്കും സർവീസ് നടത്താം. ഇന്ത്യയിൽ കുടുങ്ങിയ വിദേശ പൗരന്മാരെ തിരിച്ചെത്തിക്കാൻ പല രാജ്യങ്ങളും വിമാനങ്ങൾ അയക്കുന്നുണ്ട്.

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗൺ മെയ്‌ 17 വരെ നീട്ടിയതോടെയാണ് വിമാന സർവീസുകൾ നീട്ടിവെക്കുന്നതായി പ്രഖ്യാപനം ഉണ്ടായത്. മെയ്‌ രണ്ടാംവാരം മുതൽ വിമാന സർവീസുകൾ നടത്തുമെന്നാണ് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നത്. ലോക്ക്ഡൗൺ കാലവധി പൂർത്തിയാക്കിയ ശേഷം മെയ്‌ നാലു മുതൽ എയർ ഇന്ത്യ അടക്കമുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കുമെന്ന് സൂചനയുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP