Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്ലാക് മാൻ റീലോഡഡ്! മുക്കത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തി ബ്ലാക്മാൻ ഭീതി; നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട ബ്ലാക്ക് മാൻ കാട്ടിക്കൂട്ടുന്നത് വാതിലിൽ മുട്ടലും ജനൽചില്ലു തകർക്കലും അടക്കമുള്ള പതിവു പരിപാടികൾ; വീടുകളുടെ മുറ്റത്ത് രക്തക്കറയും കാണുന്നതോടെ ഭയന്നു വിറച്ച് വീട്ടമ്മാരും; മലയോര മേഖലയിലെ ആളുകൾ ഏറെ ഭീതിയിലായതോടെ പൊലീസീസും നാട്ടുകാരും തിരച്ചിൽ നടത്തി; സാമൂഹ്യ വിരുദ്ധരെ കൈയോടെ പിടികൂടാതാൻ തക്കം പാർത്ത് നാട്ടുകാർ

ബ്ലാക് മാൻ റീലോഡഡ്! മുക്കത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തി ബ്ലാക്മാൻ ഭീതി; നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട ബ്ലാക്ക് മാൻ കാട്ടിക്കൂട്ടുന്നത് വാതിലിൽ മുട്ടലും ജനൽചില്ലു തകർക്കലും അടക്കമുള്ള പതിവു പരിപാടികൾ; വീടുകളുടെ മുറ്റത്ത് രക്തക്കറയും കാണുന്നതോടെ ഭയന്നു വിറച്ച് വീട്ടമ്മാരും; മലയോര മേഖലയിലെ ആളുകൾ ഏറെ ഭീതിയിലായതോടെ പൊലീസീസും നാട്ടുകാരും തിരച്ചിൽ നടത്തി; സാമൂഹ്യ വിരുദ്ധരെ കൈയോടെ പിടികൂടാതാൻ തക്കം പാർത്ത് നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

മുക്കം: ലോക്ക്ഡൗൺ കാലത്ത് പലയിടത്തും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. രാത്രിയായാൽ ബ്ലാക്മാൻ വേഷംകെട്ടി ഇറങ്ങലാണ് ഇവരുടെ പതിവു പരിപാടി. ഇത്തരത്തിൽ നാട്ടുകാരെ ഭയപ്പെടുത്തിയ ബ്ലാക്മാന്മാരെ നേരത്തെയും പിടികൂടിയിരുന്നു. ഇപ്പോൾ മുക്കത്തെയും ബ്ലാക്മാൻ ഭീതി പിടികൂടിയിരിക്കയാണ്. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട ബ്ലാക്ക് മാൻ കഴിഞ്ഞ ദിവസം കാരശ്ശേരി പഞ്ചായത്തിലെ നോർത്ത് കാരശ്ശേരി ഭാഗത്തെ വീടുകളിലും എത്തിയതോടെ മലയോര മേഖലയിലെ ആളുകൾ ഏറെ ഭീതിയിലാണ്. പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കി.

വീടുകളുടെ വാതിലുകളിൽ തട്ടുക, ജനൽ ചില്ലുകൾ തകർക്കുക, വീടുകൾക്ക് കല്ലെറിയുക, ജനലിനു മുന്നിൽ പ്രത്യക്ഷപ്പെട്ട് ഭയപ്പെടുത്തുക, വീടുകളുടെ മുറ്റത്ത് രക്തം ഒഴിക്കുക, വാഹനങ്ങളുടെ ചില്ലുകൾ തകർക്കുക തുടങ്ങിയവയാണ് ചെയ്യുന്നത്. നഗരസഭയിലെ വെസ്റ്റ് മാമ്പറ്റ, മാമ്പറ്റ, കച്ചേരി, കയ്യിട്ടാപൊയിൽ ഭാഗങ്ങളിലായിരുന്നു ആദ്യം ബ്ലാക്ക് മാൻ പ്രത്യക്ഷപ്പട്ടത്. കഴിഞ്ഞ ദിവസം കാരശ്ശേരി പഞ്ചായത്തിലെ നോർത്ത് കാരശ്ശേരി ഭാഗത്തെ വീടുകളിലും എത്തി. മോഷണമല്ല ലക്ഷ്യമെങ്കിലും കഴിഞ്ഞ കുറെ ദിവസങ്ങളായി വിവിധ പ്രദേശങ്ങളിലെ ആളുകളെ പ്രത്യേകിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും ഉറക്കം കെടുത്തുകയാണ് ബ്ലാക്ക് മാൻ.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് പാലാഴിയിൽ നിന്നും ബ്ലാക്മാനെ പൊലീസ് പിടികൂടിയിരുന്നു. സംശയകരമായ സാഹചര്യത്തിൽ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ച യുവാവിന്റെ താമസസ്ഥലം പരിശോധിച്ചപ്പോൾ കണ്ടെടുത്തത് 'ബ്ലാക്ക്മാൻ' വസ്ത്രങ്ങളായിരുന്നു. താമസസ്ഥലത്തെ കുറിച്ചുള്ള അവ്യക്തമായ വിവരമാണ് ഇയാളുടെ മുറി പരിശോധിക്കാൻ ഇടയാക്കിയത്. മുഖംമൂടി, കറുത്ത വസ്ത്രങ്ങൾ, ഓവർ കോട്ട് മുതലായവയാണ് കണ്ടെടുത്തത്.

അലപ്പുഴയിലും ബ്ലാക്മാൻ ഭിതി അടുത്തകാലത്ത് പടർന്നിരുന്നു. ചിലയിടങ്ങളിൽ ബ്ളാക്മാനെ പേടിച്ച് ആളുകൾ പുറത്തിറങ്ങാത്ത അവസ്ഥയും നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഊഹാപോഹങ്ങളുടെ പേരിൽ പ്രചരിക്കപ്പെട്ട കഥാപാത്രമാണ് ബ്ളാക്മാൻ എന്നാണ് മനോരോഗവിദഗ്ധരുടെ അഭിപ്രായം. മറ്റുള്ളവരുടെ ഭയം കണ്ട് ആസ്വദിക്കുന്ന മനോവൈകല്യമുള്ളവരാകാം ഇതിന് പിന്നിൽ. ഈ കഥകൾ കേട്ട് പേടിച്ചിരിക്കുന്നവരും കഥ പ്രചരിപ്പിക്കുന്നതിൽ പങ്കാളികളാവുന്നു. സ്വന്തം ഭയം ലഘൂകരിക്കാനാണ് പലരും ബ്ലാക്മാനെക്കുറിച്ച് മറ്റൊരാളിനോട് പറയുന്നതെന്നും മനോരോഗ വിദഗ്ദ്ധർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP