Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉപഭോക്തൃ സേവനത്തിനായി വാട്ട്സാപ്പിൽ വെർച്വൽ ഏജന്റായ വിഐസിയുമായി വോഡഫോൺ ഐഡിയ

സ്വന്തം ലേഖകൻ

കൊച്ചി: വോഡഫോൺ ഐഡിയ ഇൻഡസ്ട്രിയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യ നീക്കത്തിലൂടെ നിർമ്മിത ബുദ്ധി അധിഷ്ഠിത ഡിജിറ്റൽ ഉപഭോക്തൃ സേവം പിന്തുണയ്ക്കായുള്ള വെർച്വൽ അസിസ്റ്റന്റായ വിഐസിയും ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചു. ഇത് വെബ്സൈറ്റിലും മൈ വോഡഫോൺ, മൈ ഐഡിയ ആപ്പുകൽും ഏറ്റവും ജനകീയ മെസേജിങ് ആപ്പായ വാട്ട്സാപ്പിലും ലഭ്യമാണ്.

സ്റ്റെൽത്ത് മോദിലുള്ള സ്റ്റാർട്ട് അപായ ഒറിസെർവിന്റെ ആധുനീക സാങ്കേതിക വിദ്യയിലാണ് വോഡഫോൺ ഐഡിയയ്ക്കു വേണ്ടി ഈ സേവനം വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഈ പുതിയ നീക്കത്തിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ചോദ്യങ്ങൾ, സേവന ആവശ്യങ്ങൾ തുടങ്ങിയവ വീട്ടിലിരുന്ന് സൗകര്യപ്രദമായി പരിഹരിക്കാനുള്ള അവസരം കൂടുതൽ ലളിതമാക്കിയിരിക്കുകയാണ്. ബിൽ അടക്കൽ, റീചാർജുകൾ, മൂല്യ വർധിത സേവനങ്ങൾ, പദ്ധതികൾ ആക്ടിവേറ്റു ചെയ്യൽ, പുതിയ കണക്ഷൻ, ഡാറ്റാ ബാലൻസ്, ബിൽ അഭ്യർത്ഥന തുടങ്ങി നിരവധി സേവനങ്ങൾക്ക് തൽസമയ പ്രതികരണം ലഭിക്കാനുള്ള അവസരമാണ് വിഐസി വഴി വോഡഫോൺ ഐഡിയ ഉപഭോക്താക്കൾക്കു ലഭിക്കുന്നത്.

ഡിജിറ്റൽ സംവിധാനം പ്രയോജനപ്പെടുത്തി തങ്ങളുടെ ഉപഭോക്താക്കളെ കണക്ടഡ് ആയി തുടരുവാനും മെച്ചപ്പെട്ട അനുഭവങ്ങൾ ലഭ്യമാക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച വോഡഫോൺ ഐഡിയ ചീഫ് ടെക്നോളജി ഓഫിസർ വിഷാന്ത് വോറ പറഞ്ഞു. ഡിജിറ്റൽ ഫസ്റ്റ് എന്ന തങ്ങളുടെ രീതി അനുസരിച്ച് നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ചെലവു കുറഞ്ഞതും സൗകര്യപ്രമായതും തൽസമയം പ്രതികരണം നൽകുന്നതുമായ സേവനങ്ങൾ ലഭ്യമാക്കാനാണ് തങ്ങൾ തുടർച്ചയായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. നിർമ്മിത ബുദ്ധി അധിഷ്ഠിതമായ ഇന്റലിജന്റ് ഉപഭോക്തൃ സേവന സംവിധാനമായ വിഐസി തങ്ങളുടെ സാങ്കേതികവിദ്യാ പങ്കാളിയായ ഒറിസെർവാണ് വികസിപ്പിച്ചെടുത്തത്. ഈ മേഖലയിലെ ഇത്തരത്തിലെ ആദ്യ നീക്കമായ ഇതിന് ഉപഭോക്താക്കൾ വീടിനുള്ളിൽ കഴിയുന്ന ഇപ്പോഴത്തെ പശ്ചാത്തലത്തിൽ പ്രത്യേകിച്ച് വലിയ പ്രാധാന്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാളെയുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇന്നു തന്നെ വോഡഫോൺ ഐഡിയയുമായി ആശയ വിനിമയം നടത്താനുള്ള, ഉപയോഗിക്കാൻ എളുപ്പമുള്ള സുരക്ഷിതമായ മാർഗമാണ് വിഐസി നൽകുന്നത്. വീടുകൾക്കുള്ളിൽ കഴിയേണ്ടി വരുന്നത് വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങളുടെ ജീവിതത്തെ വെർച്വൽ, ഡിജിറ്റൽ തലത്തിലേക്കു മാറ്റിയിരിക്കുകയാണ്. കാലത്തിന്റെ ആവശ്യത്തിനനുസരിച്ച് വോഡഫോൺ ഐഡിയ വിഐസി വെർച്വൽ അസിസ്റ്റന്റിനെ ദിവസം മുഴുവൻ പ്രയോജനപ്പെടുത്താൻ അവസരം ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ തടസമില്ലാതെ സേവനവും ഒരേ രീതിയിലുള്ള ഉപഭോക്തൃ അനുഭവവുമാണ് വോഡഫോണിന്റേയും ഐഡിയയുടേയും ഉപഭോക്താക്കൾക്കു ലഭ്യമാകുന്നത്.

വാട്ട്സാപ്പിലൂടെ വിഐസി ഉപയോഗിച്ച് ആശയ വിനിമയം നടത്താൻ വോഡഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് എസ്എംഎസിലൂടെ ലിങ്കു ലഭിക്കും. ഇതിനു പുറമെ ഉപഭോക്താക്കൾക്ക് ലിങ്കിൽ ക്ലിക്കു ചെയ്തോ നമ്പറുകളിലേക്ക് മെസേജ് അയച്ചോ ലളിതമായി ഈ സേവനം നേടാം.

ആഗോള തലത്തിൽ കോവിഡ് 19 സൃഷ്ടിച്ച പ്രശ്നങ്ങൾ പരിഹരിക്കാനായി വോഡഫോൺ ഐഡിയ അതി വേഗത്തിലുള്ള ശ്രമങ്ങളാണ് നടത്തിയത്. നിർമ്മിത ബുദ്ധി, എൻഎൽപി, ഡീപ് ലേണിങ്, മറ്റ് ആധുനീക സാങ്കേതികവിദ്യകൾ എന്നിവയുടെ പിൻബലത്തോടെയുള്ള അത്യാധുനീക വിഐസിയാണ് വോഡഫോൺ ഐഡിയ വികസിപ്പിച്ചെടുത്തത്. അതിലൂടെ ഉപഭോക്താക്കൾക്ക് ഫലപ്രദമായ തൽസമയ പ്രതികരണങ്ങളാണ് നിരവധി സേവന ആവശ്യങ്ങൾക്കായി ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP