Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവഡിലെ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ യാത്രയൊരുക്കി ഊബർ; കൊറോണ ബാധിതരല്ലാത്ത മറ്റ് രോഗികൾക്കും സൗജന്യ യാത്ര; ഒരുകോടി സൗജന്യ യാത്രകളും ഭക്ഷണ വിതരണ പരിപാടിയുമായി കേരള സർക്കാരുമായി സഹകരിച്ച് ഊബർ

കോവഡിലെ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ യാത്രയൊരുക്കി ഊബർ; കൊറോണ ബാധിതരല്ലാത്ത മറ്റ് രോഗികൾക്കും സൗജന്യ യാത്ര; ഒരുകോടി സൗജന്യ യാത്രകളും ഭക്ഷണ വിതരണ പരിപാടിയുമായി കേരള സർക്കാരുമായി സഹകരിച്ച് ഊബർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ്-19നെതിരെയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ യാത്രയൊരുക്കി ഊബർ. കോവിഡ് ഇല്ലാത്ത മറ്റ് രോഗികൾക്കും സൗജന്യമായി ഊബറിൽ യാത്ര ചെയ്യാം.

ഊബർ മെഡിക് സർവീസിന്റെ ഭാഗമാണ് ഈ സൗജന്യ സേവനം. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ഈ സൗജന്യ സേവന പരിപാടി. ആഗോളതലത്തിലുള്ള ഊബറിന്റെ ഒരുകോടി സൗജന്യ റൈഡ് പരിപാടിയുടെ ഭാഗമാണിത്.

ഊബർ മെഡിക് 16 നഗരങ്ങളിലെ 30 ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരുടെ സൗജന്യ യാത്രയ്ക്ക് സഹായിക്കും. ഒരുകോടി സൗജന്യ യാത്രകളും ഭക്ഷണ വിതരണ പരിപാടിയുമാണ് ആഗോളതലത്തിൽ ഊബർ സി ഇ ഒ, ദാര ഖൊസ്രോഷാഹി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കേരള സർക്കാരും ഊബറും തമ്മിലുള്ള സഹകരണം അഭിമാനകരമാണെന്ന് ഊബർ മേധാവി പറഞ്ഞു.

കോവിഡ് വൈറസ് പടരുന്നത് തടയാനുള്ള പോരാട്ടത്തിൽ കേരള സർക്കാർ മുന്നിട്ടു നിൽക്കുകയാണെന്നും വെല്ലുവിളിയുടെ ഈ ഘട്ടത്തിൽ പിന്തുണ നൽകുന്നതിൽ അഭിമാനമുണ്ടെന്നും ആഗോള അനുഭവത്തിന്റെ വെളിച്ചത്തിൽ സാങ്കേതിക വിദ്യയുടേയും ഡ്രൈവർമാരുടെ നെറ്റ്‌വർക്കിന്റേയും സഹായത്തോടെ പ്രധാനപ്പെട്ട നീക്കങ്ങൾ നടത്താനാവുമെന്നും ഊബർ ഇന്ത്യ- ദക്ഷിണേഷ്യ ഓപ്പറേഷൻസ് ഡയറക്ടർ പ്രഭ്ജീത് സിങ് പറഞ്ഞു.

ഈ നിർണായക നീക്കങ്ങളിൽ സുരക്ഷയും ശുദ്ധിയും പാലിക്കുന്നതിനായി ഊബർ മെഡിക്കൽ ഡ്രൈവർമാർക്ക് സുരക്ഷാ കാര്യങ്ങളിൽ പരിശീലനവും മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസറുകൾ, അണുമുക്ത സാമഗ്രികൾ തുടങ്ങിയ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും നൽകും. ഈയിടെ ആരംഭിച്ച ഊബർ മെഡിക്ക് സർവീസ് 16 നഗരങ്ങളിലായി 30 ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരെ യാത്രാ കാര്യങ്ങളിൽ സഹായിക്കുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP