Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലും ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്ന് തീർന്നുപോയി എന്ന സങ്കടത്തിന് അടക്കം പരിഹാരം കണ്ടു; കോവിഡിൽ ചെന്നിത്തലയുടെ ഓഫീസും സജീവം: പ്രതിപക്ഷനേതാവിന്റെ കൺട്രോൾ റൂം ഒരു മാസം പിന്നിട്ട് മുന്നോട്ട്...

ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലും ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്ന് തീർന്നുപോയി എന്ന സങ്കടത്തിന് അടക്കം പരിഹാരം കണ്ടു; കോവിഡിൽ ചെന്നിത്തലയുടെ ഓഫീസും സജീവം: പ്രതിപക്ഷനേതാവിന്റെ കൺട്രോൾ റൂം ഒരു മാസം പിന്നിട്ട് മുന്നോട്ട്...

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ കൺട്രോൾ റൂം ഒരു മാസവും 10 ദിവസവും പിന്നിടുമ്പോൾ കേരളത്തിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും ഗൾഫ് രാജ്യങ്ങൾ തുടങ്ങി യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള 24000 ത്തോളം പരാതികളാണു കൺട്രോൾ റൂമിൽ എത്തിയത്. ഇവയിൽ ഏറെയും പരിഹരിക്കാൻ കഴിഞ്ഞു. ഇവയിൽ പലതും സർക്കാർ നിർവ്വഹിക്കേണ്ട നടപടികളായിരുന്നു. അവ ചൂണ്ടിക്കാട്ടി 25 ഓളം കത്തുകളാണ് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് നൽകിയത്.

പ്രധാനമന്ത്രിക്ക് ഏഴും വിദേശകാര്യമന്ത്രിക്ക് 11 കത്തുകളും നൽകി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യങ്ങളിൽ പലതിലും ഇടപെട്ട് പരിഹാരം ഉണ്ടാക്കി എന്നത് ശ്രദ്ധേയമാണ്. എന്നാൽ, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച് 20000 കോടി രൂപയുടെ പാക്കേജിനെ സംബന്ധിച്ച് ലഭിച്ച പരാതികൾ സർക്കാരിന് നൽകിയെങ്കിലും ഇപ്പോഴും പല കാര്യങ്ങളിലും നടപടി ഉണ്ടായില്ല. കുടുംബശ്രീയ്ക്ക് 20000 രൂപ വായ്പ നൽകുമെന്ന് അറിയിച്ചെങ്കിലും അതുണ്ടായില്ല. അതുപോലെ സാമൂഹ്യപെൻഷൻ നൽകുന്ന കാര്യത്തിലും കമ്യൂണിറ്റി കിച്ചന്റെ പ്രവർത്തനത്തിന്റെ കാര്യത്തിലും ഇപ്പോഴും നിരവധി പരാതികളാണ് ലഭിക്കുന്നത്. ജനങ്ങളുമായി ഏറെ അടുത്ത് പ്രവർത്തിക്കുന്ന പഞ്ചായത്തുകൾക്ക് കമ്യൂണിറ്റി കിച്ചൻ നടത്തിപ്പിന് പ്രത്യേക തുക അനുവദിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല എന്നത് എടുത്തു പറയേണ്ട സർക്കാരിന്റെ വീഴ്ചകളാണ്.

കൺട്രോൾ റൂമിൽ ഇപ്പോഴും സംസ്ഥാനത്ത് അകത്തും പുറത്തും വിദേശത്തും പരാതികൾ വന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തും, വിദേശരാജ്യങ്ങളിലും അകപ്പെട്ടു പോയ രോഗികൾ ഗർഭിണികൾ, മറ്റു ഗുരുതരമായ രോഗം ബാധിച്ചവർ എന്നിവരെ നാട്ടിലെത്തണമെന്ന പരാതിയാണ് ഇപ്പോൾ ഏറെയും വരുന്നത്. ഇതിൽ ഗൾഫിൽ ലേബർ കാമ്പുകളിൽ പെട്ടവർക്ക് മരുന്നും, ഭക്ഷണവും എത്തിക്കണമെന്ന നിരവധി കോളുകളാണ് കൺട്രോൾ റൂമിലെത്തിയത്. ഇക്കാര്യത്തിൽ ഗൾഫ് മേഖലയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സംഘടനയായ ഒ.ഐ.സി.സി., കെ.എം.സി.സി., ഇൻകാസ് തുടങ്ങിയവയുടെ പ്രതിനിധികളുമായി സംസാരിച്ച് പരിഹരിക്കാൻ കഴിഞ്ഞത് എടുത്തു പറയേണ്ടതാണ്.

മാത്രമല്ല, കോവിഡ് പോസിറ്റീവ് കേസുകൾക്ക് ചികിത്സ ലഭിച്ചില്ല എന്ന പരാതിയിലും എംബസികളുമായി ബന്ധപ്പെട്ട് പരിഹരിക്കാൻ സാധിച്ചു. ഇതേത്തുടർന്ന് ഗൾഫിലെ പ്രവാസി സംഘടനകളുമായി പ്രതിപക്ഷനേതാവ് വീഡിയോ കൺഫറൻസ് വഴി ആശയ വിനിമയം നടത്തി ഈ പ്രവർത്തനങ്ങൾ നടത്തിയവരെ അഭിനന്ദിക്കുകയും ചെയ്തു. കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച അമേരിക്കയിലെയും ബ്രിട്ടനിലെയും യൂറോപ്പ് പ്രവാസി സമൂഹങ്ങളുമായും വീഡിയോ കോൺഫറൻസ് വഴി പ്രതിപക്ഷനേതാവ് ചർച്ച നടത്തുകയുണ്ടായി. കൺട്രോൾ റൂം തുടങ്ങുമ്പോൾ ഭക്ഷണം ലഭിക്കുന്നില്ല എന്ന പരാതിയാണ് ആദ്യമെത്തിയത്. തുടർന്ന് മരുന്നുകളുടെ ദൗർലഭ്യത മറ്റ് സംസ്ഥാനങ്ങളിൽനിന്നും നാട്ടിലെത്താൻ കഴിയുന്നില്ല എന്ന പരാതികളുടെ ഒഴുക്കായിരുന്നു.

ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലും ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്ന് തീർന്നുപോയി എന്ന സങ്കടമാണ് കൺട്രോൾ റൂമിൽ അറിയിച്ചത്. ഇവർക്കെല്ലാം ഏറെക്കുറെ മരുന്നുകളെത്തിക്കാൻ അവിടവിടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട് എത്തിക്കാൻ കഴിഞ്ഞു. ദുരിതപൂർണ്ണമായ അവസ്ഥയിലൂടെ ലോകം കടന്നു പോകുന്ന ഈ കാലയളവിൽ ഒരു പരിധിവരെ സഹായമെത്തിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ്. ഒരു മാസവും 10 ദിവസവും പിന്നിടുമ്പോൾ പ്രതിപക്ഷനേതാവിന്റെ ഓഫീസിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP