Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോക്ക്ഡൗൺ വിജയം കണ്ടു; മെയ് നാലുമുതൽ രാജ്യത്തിന്റെ പകുതി ഭാഗം പഴയപോലെ പ്രവർത്തിച്ചു തുടങ്ങുമെന്ന് പ്രകാശ് ജാവഡേക്കർ; കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട മോശം സ്ഥിതിവിശേഷം അവസാനിച്ചുവെന്നും കേന്ദ്രമന്ത്രി

ലോക്ക്ഡൗൺ വിജയം കണ്ടു; മെയ് നാലുമുതൽ രാജ്യത്തിന്റെ പകുതി ഭാഗം പഴയപോലെ പ്രവർത്തിച്ചു തുടങ്ങുമെന്ന് പ്രകാശ് ജാവഡേക്കർ; കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട മോശം സ്ഥിതിവിശേഷം അവസാനിച്ചുവെന്നും കേന്ദ്രമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ വിജയം കണ്ടതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. മൂന്നാം ഘട്ട ലോക്ക്ഡൗൺ ആരംഭിക്കുന്ന മെയ് നാലുമുതൽ രാജ്യത്തിന്റെ പകുതി ഭാഗം പൂർവ്വ സ്ഥിതിയിൽ ആകുമെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട മോശം സ്ഥിതിവിശേഷം അവസാനിച്ചു. എന്നാൽ ഇതുവരെ രോഗത്തെ പൂർണമായി പിടിച്ചുനിർത്താൻ കഴിഞ്ഞു എന്ന് പറയാൻ സാധിക്കില്ല. മുഴുവൻ മാർഗനിർദേശങ്ങളും മുൻകരുതൽ നടപടികളും തുടർന്നും പാലിക്കേണ്ടതുണ്ടെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു.

മറ്റു ലോകരാഷ്ട്രയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡിനെ നേരിടുന്നതിൽ കൂടുതൽ ഫലപ്രദമായി ഇടപെടാൻ സാധിച്ചു. കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സോണുകൾ നിർണയിച്ചത് നല്ലനിലയിലാണ്. വാക്സിൻ ഇതുവരെ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുക എന്നത് ജീവിതത്തിന്റെ ഭാഗമായി മാറുമെന്നും മന്ത്രി പറഞ്ഞു.

നേതൃത്വം വഹിക്കാൻ ആളില്ലാത്ത അവസ്ഥയിലാണ് പ്രതിപക്ഷം. കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കവേ, ഒരു നല്ല നിർദ്ദേശം പോലും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. പകരം സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ മാത്രമാണ് അവർ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP