Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂജേഴ്‌സിയിൽ കൊല്ലപ്പെട്ട അഞ്ച് മാസം ഗർഭിണിയായ ഇന്ത്യൻ യുവതി പാചകത്തിലും അതീവ നിപുണയായ വ്യക്തിത്വം; മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെയും കുടുംബത്തിലെ പരിപാടികളുടെ ഇവന്റ് മാനേജറായി; ബിൽ ഗേറ്റ്സിന്റെ ഭാര്യ മെലിൻഡ ഗേറ്റ്സ്, സിനിമാ നടി സാറാ ജെസീക്ക പാർക്കർ തുടങ്ങിയ പ്രശസ്തരയുടെയും പരിപാടികളുടെ ഇവന്റ് മാനേജറായും പ്രവർത്തിച്ചു; ഭർത്താവ് കൊലപ്പെടുത്തിയ ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിൽ പൊലീസ്; കാരണം എന്തെന്നത് ദുരൂഹമായി തുടരുന്നു

ന്യൂജേഴ്‌സിയിൽ കൊല്ലപ്പെട്ട അഞ്ച് മാസം ഗർഭിണിയായ ഇന്ത്യൻ യുവതി പാചകത്തിലും അതീവ നിപുണയായ വ്യക്തിത്വം; മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെയും കുടുംബത്തിലെ പരിപാടികളുടെ ഇവന്റ് മാനേജറായി; ബിൽ ഗേറ്റ്സിന്റെ ഭാര്യ മെലിൻഡ ഗേറ്റ്സ്, സിനിമാ നടി സാറാ ജെസീക്ക പാർക്കർ തുടങ്ങിയ പ്രശസ്തരയുടെയും പരിപാടികളുടെ ഇവന്റ് മാനേജറായും പ്രവർത്തിച്ചു; ഭർത്താവ് കൊലപ്പെടുത്തിയ ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിൽ പൊലീസ്; കാരണം എന്തെന്നത് ദുരൂഹമായി തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂജേഴ്‌സി: കോവിഡ് കാലത്ത് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ ഞെട്ടിച്ച നിരവധി മരണങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെയാണ് നാടിനെ നടുക്കുന്ന രണ്ട് മരണങ്ങൾ നടന്നത്. ന്യൂജേഴ്‌സിയിൽ ഇന്ത്യൻ ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവമാണെന്നാണ് ന്യൂജേഴ്‌സി പൊലീസ് പറയുന്നത്. ഇതിന് കാരണം എന്താണെന്നത് വ്യക്തമായില്ലെങ്കിലും കൊല്ലപ്പെടുമ്പോൾ അഞ്ചു മാസം ഗർഭിണിയായിരുന്നു ഇന്ത്യൻ റെസ്‌റ്റോറന്റെ ഉടമയായ ഗരിമൊ കോഠാരി (35) എന്ന വിവരമാണ് പുറത്തുവരുന്നത്.

പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കോഠാരി ഗർഭിണിയായിരുന്നു എന്ന വിവരം പുറത്തുവന്നത്. പാചകകലയിൽ അതി വിദക്തയായിരുന്ന ഗാരിമോ നിരവധി പ്രമുഖരുടെ പരിപാടികൾ നടത്തിയിരുന്നു. ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രഗ്തഭയായാണ് ഇവർ അറിയപ്പെട്ടിരുന്നത്. അമേരിക്കൻ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ കുടുംബത്തിലെ പരിപാടികളുടെ ഇവന്റ് മാനേജരായിരുന്നു. ഇത് കൂടാതെ നിരവധി പ്രമുഖരുമായി കോഠാരിക്ക് ബന്ധമുണ്ടായിരുന്നു.

മൈക്രോസാഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ ഭാര്യ മെലിൻഡ ഗേറ്റ്സ്, സിനിമാ നടി സാറാ ജെസീക്ക പാർക്കർ, ടെലിവിഷൻ താരവും ഗായികയുമായ ചെർ, എഴുത്തുകാരൻ ദീപക് ചോപ്ര തുടങ്ങിയവരുടെ പരിപാടികൾ ക്യൂറേറ്റ് ചെയ്ത് ഇവന്റ് മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ന്യൂജേഴ്സിലെ അപ്പാർട്ട്മെന്റിൽ ഞായറാഴ്ച രാവിലെയാണ് ഗരിമൊ കോഠാരിയെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു നടന്ന അന്വേഷണത്തിലാണ് ഹഡ്സൺ നദിയിൽ നിന്ന് ഭർത്താവ് മന്മോഹൻ മലി(37)ന്റെ മൃതദേഹവും കണ്ടെടുത്തത്.

കൊല നടത്തിയശേഷം ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രശസ്ത ഫ്രഞ്ച് പാചക വിദ്യാലയമായ പാരീസിലെ ലെ കോർഡൻ ബ്ലൂവിൽ ബിരുദം നേടിയ കോൽക്കത്ത സ്വദേശിയായ കോത്താരി ഫെബ്രുവരിയിലാണ് 'ഇന്ത്യൻ സോൽ ഫുഡ്' റസ്റ്ററന്റ് നുക്കാഡ് തുറന്നത്. മാർച്ച് 30 ഓടെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നു അടച്ചുപൂട്ടാൻ നിർബന്ധിതരായി. ഏപ്രിൽ 16 നു ഡെലിവറിക്ക് വീണ്ടും തുറന്നു. മരിക്കുന്നതിന് ആറ് ദിവസങ്ങൾക്ക് മുമ്പ് ജേഴ്സി സിറ്റി മെഡിക്കൽ സെന്ററിലേക്ക് ഭക്ഷണം സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും സൃഹൃത്തുക്കളോട് സംഭാവന നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു

പാചക കലയിൽ വിദഗ്ധയായ ഗരിമയാണ് റസ്റ്ററന്റിലെ ചുമതലകൾ വഹിച്ചിരുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും മാസ്റ്റർ ബിരുദം നേടിയതിനു ശേഷമാണ് മന്മോഹൻ അമേരിക്കയിലെത്തുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഫിനാൻഷ്യൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ദമ്പതികളുടെ മരണത്തെസംബന്ധിച്ച് ഹഡ്‌സൺ കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസ് പ്രതികരിച്ചത് ''ഈ മരണങ്ങൾ ഒരു കൊലപാതക-ആത്മഹത്യയുടെ ഫലമാണ്. എന്നാൽ അന്തിമ തീരുമാനം പ്രാദേശിക മെഡിക്കൽ എക്സാമിനർ ഓഫീസിലെ പരിശോധനകൾക്കു ശേഷമേ വ്യക്തമാകൂ എന്നാണ്'. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ് ന്യൂജേഴ്‌സി പൊലീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP