Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുവൈറ്റിൽ നിന്നും മടങ്ങാനാ​ഗ്രഹിക്കുന്ന ഇന്ത്യാക്കാരുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു; വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അറിയിപ്പ്

കുവൈറ്റിൽ നിന്നും മടങ്ങാനാ​ഗ്രഹിക്കുന്ന ഇന്ത്യാക്കാരുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു; വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ് സിറ്റി: കോവിഡ്-19 പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുവൈറ്റിലെ ഇന്ത്യക്കാരുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. https://indembkwt.com/eva/ ലിങ്ക് വഴി രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. നിലവിൽ ഇന്ത്യയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മടങ്ങാനാഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് ലക്ഷ്യമെന്നും എംബസ്സി അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ തീരുമാനം വരുന്ന മുറക്ക് എംബസ്സിയുടെ വെബ്സൈറ്റിലും, സോഷ്യൽ മീഡിയയിലൂടെയും അറിയിക്കുന്നതാണെന്നും ഇന്ത്യൻ എംബസ്സി വാർത്താകുറിപ്പിലൂടെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP