Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

27 വർഷം മുമ്പ് ജോ ബൈഡൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചു; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാകാൻ ഒരുങ്ങുന്ന ബൈഡനെതിരെ ലൈംഗിക ആരോപണവുമായി യുഎസ് സെനറ്റിലെ മുൻ ജീവനക്കാരായി; '27 വർഷം മുമ്പ് നടന്നുവെന്ന് ആരോപിക്കുന്ന സംഭവം ഇപ്പോൾ ഉയർന്നുവരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല'; 56 വയസ്സുകാരി ടാര റീഡിന്റെ ആരോപണം നിഷേധിച്ചു ബൈഡനും; പ്രസിഡന്റ് ട്രംപ് മോശമായി പെരുമാറിയെന്ന ആരോപണം ഉയർത്തിയത് രണ്ട് ഡസൺ സ്ത്രീകളും

27 വർഷം മുമ്പ് ജോ ബൈഡൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചു; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാകാൻ ഒരുങ്ങുന്ന ബൈഡനെതിരെ ലൈംഗിക ആരോപണവുമായി യുഎസ് സെനറ്റിലെ മുൻ ജീവനക്കാരായി; '27 വർഷം മുമ്പ് നടന്നുവെന്ന് ആരോപിക്കുന്ന സംഭവം ഇപ്പോൾ ഉയർന്നുവരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല'; 56 വയസ്സുകാരി ടാര റീഡിന്റെ ആരോപണം നിഷേധിച്ചു ബൈഡനും; പ്രസിഡന്റ് ട്രംപ് മോശമായി പെരുമാറിയെന്ന ആരോപണം ഉയർത്തിയത് രണ്ട് ഡസൺ സ്ത്രീകളും

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: കോവിഡ് മാഹാമാരി കഴിഞ്ഞാൽ അമേരിക്കയിൽ വീണ്ടുമൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കാൻ ഇരിക്കയാണ്. നിലവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തന്നെയാണ് തെരഞ്ഞെടുപ്പിൽ മുൻതൂക്കം. എന്നാൽ, കോവിഡ് പ്രതിരോധത്തിലെ ട്രംപിന്റെ പാളിച്ചകൾ അദ്ദേഹത്തിന് തിരിച്ചടി ആകുമെന്ന് കരുതുന്നവരും കുറവല്ല. അതേസമയം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളി ആകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനെതിരെ ലൈംഗിക പീഡനാരോപണം ഉയർന്നതോടെ കോവിഡ് കാലത്തും തെരഞ്ഞെടുപ്പു രംഗത്തെ ചൂടുപിടിക്കുകയാണ്.

മുൻ വൈസ് പ്രസിഡന്റ് കൂടിയാണ് ജോ ബൈഡൻ. 27 വർഷം മുമ്പ് ജോ ബൈഡൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുഎസ് സെനറ്റിലെ മുൻ ജീവനക്കാരായിയ 56 വയസ്സുകാരി ടാര റീഡ് ആരോപിച്ചു. ഒരു പോഡ്കാസ്റ്റിലാണ് തനിക്ക് ബൈഡനിൽ നിന്ന് മോശം അനുഭവമുണ്ടായതായി ടാര റീഡ് പറഞ്ഞത്. സംഭവത്തിൽ വാഷിങ്ടൺ പൊലീസിൽ നൽകിയ പരാതിയിൽ ബൈഡന്റെ പേര് പരാമർശിച്ചിരുന്നില്ല.

ബൈഡന്റെ സ്റ്റാഫ് അസിസ്റ്റന്റായി 1992-93 സമയത്ത് റീഡ് പ്രവർത്തിച്ചിരുന്നു. ഡെലവെറെ സംസ്ഥാനത്തെ സെനറ്ററായി ഇരിക്കുമ്പോഴാണ് ഇവർ ബൈഡന് കീഴിൽ ജോലി ചെയ്തിരുന്നത്. 1993ലാണ് ബൈഡൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് റീഡ് പറഞ്ഞു. നിങ്ങൾക്ക് എന്നെ ഇഷ്ടമാണെന്ന ബൈഡന്റെ ആ പ്രയോഗം ഇപ്പോഴും തന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടെന്ന് റീഡ് പറഞ്ഞു. ബൈഡനെതിരെ താൻ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നുവെന്നും അവർ പറഞ്ഞു.

അതേസമയം ദെലവെരെ സർവകലാശാലയിലാണ് ഈ വിവരങ്ങൾ ഉള്ളത്. എന്നാൽ ഇതൊന്നും ആർക്കും കൈമാറാനാവില്ലെന്നാണ് അവരുടെ നിലപാട്. ലൈംഗികാതിക്രമത്തിന് യാതൊരു തെളിവുമില്ല. അതിന് പുറമേ സാക്ഷികളുമില്ല. എന്നാൽ റീഡിന്റെ വാദത്തെ മൂന്ന് പേർ പിന്തുണയ്ക്കുന്നുണ്ട്. റീഡിന്റെ സഹോദരൻ, മുൻ അയൽവാസി, മുൻ സഹപ്രവർത്തകൻ എന്നിവർ ഇക്കാര്യം കേട്ടിരുന്നുവെന്ന് പറഞ്ഞു.

മുൻ ജീവനക്കാരിയുടെ ആരോപണം ബൈഡൻ നിഷേധിച്ചു. അവർ പറയുന്നത് പോലെയൊന്നും സംഭവിച്ചിട്ടില്ലെന്ന് 77കാരനായ ബൈഡൻ വ്യക്തമാക്കി. ''27 വർഷം മുമ്പ് നടന്നുവെന്ന് ആരോപിക്കുന്ന സംഭവം ഇപ്പോൾ ഉയർന്നുവരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. അവരുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യാനോ അവരെ ആക്രമിക്കാനോ ഉദ്ദേശിക്കുന്നില്ല. എന്നാൽ യാതാർഥ്യം എന്താണെന്ന് പറയാനുള്ള അവകാശം എനിക്കുണ്ട്.''- ബൈഡൻ പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവർ അന്നത്തെ പരാതിയുടെ പകർപ്പ് ഹാജരാക്കിയിട്ടില്ലെന്നും ബൈഡൻ പറഞ്ഞു.

അടുത്ത നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. ത്സരരംഗത്തുണ്ടായിരുന്ന ബേണി സാൻഡേഴ്‌സും എലിസബത്ത് വാറനും ഉൾപ്പെടെയുള്ളവർ പിന്മാറിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ബറാക് ഒബാമ ഉൾപ്പെടെയുള്ളവർ ബൈഡന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബൈഡന്റെ എതിരാളിയായി നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയായിരിക്കും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകുക. അതേസമയം ട്രംപിനെതിരെയും ഇത്തരം പരാതികൾ കുറവല്ല. ട്രംപ് മോശമായി പെരുമാറിയെന്ന് ഇതുവരെ രണ്ട് ഡസനിലധികം സ്ത്രീകളാണ് പരാതി ഉന്നയിച്ചിട്ടുള്ളത്.

നിരവധി സ്ത്രീകൾ ബൈഡനെതിരെ ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ചതായി റിപ്പോർട്ടുണ്ട്. ബൈഡൻ നേരത്തെ സ്ത്രീകൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ആളുകൾ വിശ്വസിക്കണമെന്ന് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ എതിരാളികൾ ഉപയോഗിക്കുന്നത്. ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ തെറ്റില്ല. പക്ഷേ സാഹചര്യങ്ങൾ പരിശോധിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. ട്രംപ് നേരത്തെ ബൈഡനെ കുടുക്കാൻ ശ്രമിച്ച സംഭവം ഇതുപോലെ പുറത്തുവന്നിരുന്നു. ഈ ആരോപണങ്ങൾക്ക് അതുകൊണ്ട് വിശ്വാസ്യത കുറവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP