Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊറോണ ചെയ്യുന്നത് എന്തെന്ന് കൊറോണ അഴിയുന്നില്ല. കൊറോണയോട് പൊറുക്കണമോ.... കുരിശിൽ തറച്ച യേശുക്രിസ്തുവിനെ അപമാനിക്കുന്ന ചിത്രവുമായാണ് ഈ കമന്റ് സോഷ്യൽ മീഡിയയിൽ എത്തിയത്. കുവൈറ്റിലാണ് ഇയാളുള്ളത്. ഇയാൾക്കെതിരെ പരാതി കുവൈറ്റ് പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതിന് ഒപ്പം കേന്ദ്ര സർക്കാരിനും പരാതി കിട്ടിയിട്ടുണ്ട്. ഈ പരാതിയിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. ശക്തമായ നടപടി ഇയാൾക്കെതിരെ ഉണ്ടാകുമെന്നാണ് സൂചന.

ഹൈന്ദവക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നുവെന്നത് ശരിയാണെന്ന പ്രാഥമിക വിലയിരുത്തൽ ആഭ്യന്തര മന്ത്രാലയത്തിന് കിട്ടിയിട്ടുണ്ട്. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നുവെന്ന പരാതിയിലാകും ഇനി അന്വേഷണം. ഇയാൾക്കെതിരായ പരാതിയെ കുവൈറ്റും ഗൗരവത്തോടെ കണ്ടിട്ടുണ്ട്. പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ കളിയാക്കുകയും തെറിവിളിക്കുകയുമാണ് ഇയാൾ ചെയ്യുന്നത്. സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തുന്നതും പതിവാണ്. വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കുുന്ന പിതവും ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനുണ്ട്. ഇതെല്ലാം പരാതിയായി ഉയരുകയാണ് ഇപ്പോൾ.

രാജാവ് എല്ലാം വച്ചിട്ടുണ്ട്. അതുകൊണ്ട് ഇവിടെ പറക്കേണ്ടി വരും... ഇതാണ് പറ്റിയ പണി. കൊള്ളാവുന്ന പണി ചെയ്തത് ഇപ്പോഴാണ്. തെണ്ടി നടക്കുന്ന സമയത്ത് ഈ പണി ചെയ്താൽ അത്രയം സ്ഥലമെങ്കിലും നന്നായി കിടക്കുമായിരുന്നു. ഇനി എല്ലാ ബീച്ചിലും പോയി.. വേസ്റ്റ് കൂമ്പാരങ്ങളുള്ള സ്ഥലത്ത് പുള്ളിയെ ഇറക്കി വിടൂ. തമാശയെന്തെന്ന് വച്ചാൽ ലോകത്ത് ഏറ്റവും മോശമായി വേസ്റ്റ് മാനേജ്‌മെന്റ്. ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾ ചെയ്യുക. മണ്ടത്തരം ചെയ്യുക. ഇതൊക്കെ സിനിമാ നടന്മാർ ചെയ്തതാണ്. ഇതൊക്കെ രാജ്യത്തെ പ്രധാനമന്ത്രി ചെയ്യുക എന്ന് പറയുക... വെറും ഉടായിപ്പ് നമ്പറുകൾ... വേറെ ആരെങ്കിലും ഭരിച്ചാലും ഇതൊന്നും കാണില്ല-ഇങ്ങനെയാണ് മോദിയുടെ സ്വച്ഛ് ഭാരതിനെ വിമർശിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയെ പെറുക്കിയെന്നാണ് വിളിക്കുന്നത്-മോദിയെ അപകീർത്തിപ്പെടുത്തുന്ന ഒരു വീഡിയോയിലെ ഭാഗങ്ങളാണ് ഇത്.

ഇന്ത്യയെ താറടിച്ച് കാണിക്കുകയും, ഇന്ത്യക്കാരെക്കുറിച്ച് പരമ പുച്ഛത്തോടെ സംസാരിക്കുകയും ചെയ്യുന്നവർക്ക് നല്ല മാർക്കറ്റുള്ള ഒരു നാടാണ് കേരളം. അതിനൊരു മകുടോദാഹരണമാണ് 'ചെകുത്താൻ' എന്ന വട്ടപ്പേരിൽ ഇന്ന് ഫേസ്‌ബുക്കിൽ മൂന്നര ലക്ഷത്തോളം ഫോളോവെഴ്‌സുമായി അങ്ങ് കുവൈറ്റിൽ വിരാജിക്കുന്ന ഒരു മലയാളി സുഹൃത്ത്. അദേഹത്തിന്റെ എന്ന 'പ്രഭാഷണം' എന്നൊന്നും ഞാനിവിടെ വിശേഷിപ്പിക്കില്ല, ''വായിട്ടലയ്ക്കൽ'', അത് മതി, അതാണ് ശരി. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട, ഞാനിവിടെ പൊളിച്ചടുക്കുകയാണ്. കണ്ടിട്ടില്ലാത്തവർക്കായി ഒന്നാം കമന്റിൽ കൊടുത്തിരിക്കുന്നു. യൂറോപ്പ്, യുഎസ്, ഓസ്‌ട്രേലിയ, കാനഡ,എന്തിന് ഗൾഫിൽ പോലും പോയി കുറച്ച് കാലം താമസിച്ചിട്ടുള്ള ആരും പറയില്ല, 'ഇന്ത്യ എന്ന രാജ്യം ഒരു നല്ല രാജ്യമാണെന്ന്'. എന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹം തന്റെ വാചകക്കസർത്തുകൾ തുടങ്ങുന്നത്.ഇന്ത്യയെ അപമാനിച്ച പ്രതികരണത്തോട് ബിജു നായർ കുറിച്ചത് ഇങ്ങനെയാണ്.

കൊഞ്ഞനം കുത്തുന്ന ചെകുത്താൻ

ലാലേട്ടനെയും അമൃതാനന്ദ മയിയെയുമൊക്കെ സ്ഥിരമായി ചൊറിഞ്ഞ് വീഡിയോകൾ ഇറക്കാറുള്ള ഇദ്ദേഹത്തോട്, ലാലേട്ടന്റെ ദശലക്ഷക്കണക്കിന് ആരാധകരിൽ ഒരാളായ ഒരു ഇന്ത്യക്കാരൻ, എന്തോ തിരിച്ച് ചോദിക്കാൻ ചെന്നതാണ്, 'എന്തൊരു കൂതറ കണ്ട്രിയാണ് ഇന്ത്യ' എന്നുള്ള ഭൂതോദയം പൊടുന്നനെ ചെകുത്താനിലുണ്ടാക്കിയതും, പിന്നങ്ങോട്ട് കുരുപൊട്ടി ഇന്ത്യയെക്കുറിച്ചും ഇന്ത്യക്കാരെക്കുറിച്ചുമുള്ള തന്റെ പിച്ചും പേയും പറച്ചിലുകളുമൊക്കെ ഒരു വീഡിയോ രൂപത്തിൽ സോഷ്യൽ മീഡിയായിൽ അവതരിപ്പിക്കാമെന്ന് അദ്ദേഹം തീരുമാനിച്ചതെന്നുമാണ് ഈ വീഡിയോ കാണുമ്പോൾ നമുക്ക് മനസ്സിലാകുന്നത്. പിന്നങ്ങോട്ട്, ഇന്ത്യയെ ഇകഴ്‌ത്തി കാട്ടുവാനായി, ഇന്ത്യയെ കുറിച്ച് നല്ലത് മാത്രം പറയുന്ന ഒരു ക്രിസ്തീയ മത പ്രഭാഷകന്റെ ചില പ്രസംഗ ശകലങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ എടുത്ത് കാണിച്ച്, അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിച്ചും, കൊഞ്ഞനം കുത്തിയുമൊക്കെയാണ് നമ്മുടെ ചെകുത്താൻ മുന്നോട്ട് പോകുന്നത്.-ഇതായിരുന്നു ബിജു നായർ കുറിച്ചത്. സോഷ്യൽ മീഡിയയിൽ ചെകുത്താൻ എന്ന് പേരിൽ ഇയാൾ നടത്തുന്ന ഇടപെടലിന് തെളിവായിരുന്നു ഈ കുറിപ്പ്. ഇങ്ങനെ സോഷ്യൽ മീഡിയയിൽ വ്യാപക എതിർപ്പുയർന്നതോടെയാണ് പരാതി പ്രവാഹം ഉണ്ടായതും. ഇത് ഗൗരവത്തോടെ കേന്ദ്ര സർക്കാർ എടുക്കുന്നതും.

ധാരാവി എന്നൊന്ന് ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കൂ, എന്നിട്ട് സ്‌പെയിനിലെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഒന്ന് പോയി കാണൂ, എന്ന് തുടങ്ങി ഇന്ത്യയുടെ വർത്തമാനകാലത്തെ ശുചിത്വമില്ലായ്മയേയും, ദാരിദ്ര്യത്തേയും, പിന്നെ മറ്റേതൊരു രാജ്യത്തിലേയും പോലെ ഇന്ത്യയിലുമുള്ള കുറ്റകൃത്യങ്ങളേയുമെല്ലാം പർവ്വതീകരിച്ച് കൊണ്ട്, 'എന്തൊക്കെത്തരം ദുരന്തങ്ങള് ലോകത്തുണ്ടോ, അതെല്ലാം ഉള്ള ഒരു രാജ്യം' അതിനെക്കുറിച്ച്, 'പ്രൗഡ് ടു ബി ആൻ ഇന്ത്യൻ എന്നൊക്കെ എങ്ങനാ മനസ്സറിഞ്ഞ് പറയാൻ പറ്റുന്നേ'' എന്നൊക്കെയുള്ള സൈസ് സാമാന്യവത്കരണങ്ങളാണ് നമ്മുടെ ചെകുത്താൻ തട്ടിവിടുന്നത്.-ഇങ്ങനെയാണ് ഇന്ത്യയെ ലോകത്തിന് മുമ്പിൽ ചെകുത്താൻ അവതരിപ്പിക്കുന്നത്.

സ്ത്രീകളേയും വൈദികരേയും കളിയാക്കൽ സ്ഥിരം

സ്ത്രീകളേയും വൈദികരേയും കളിയാക്കലാണ് മറ്റൊരു രീതി. പൂർണ്ണ നഗ്നമായി വീഡിയോയും ഉണ്ട്. അങ്ങനെ ചെയ്താൽ ഫെയ്‌സ് ബുക്കിലെ കോഴി പെണ്ണുങ്ങൾ കളിയാക്കാൻ വരുമായിരിക്കും. അങ്ങനെ ഫെയ്‌സ് ബുക്കിൽ കമന്റുകളിടുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് നിങ്ങളുടെ വീട്ടിൽ അച്ഛന്മാരും ആങ്ങളമാരും ഒന്നും ഇല്ലേ എന്നാണ്. ഇവളുമാര് ഇറങ്ങും. ചേട്ടന്റെ നിപ്പിൾ കൊള്ളാം.. ചേട്ടന്റെ നിപ്പിൾ കടിക്കാൻ കിട്ടുമോ... താഴെ എന്താണ് കാണിക്കാത്തത്. അങ്ങനെ ചോദിക്കാനും ആളുകൾ എത്തും. നമ്മുടെ സമൂഹത്തിലെ പെൺകുട്ടികളുടെ സ്വഭാവം അറിയാം-ഇങ്ങനെ പറഞ്ഞ് പെൺകുട്ടികളെ കളിയാക്കുന്ന വീഡിയോയും ഉണ്ട്. ചർച്ച മത പണ്ഡിതരെ കളിയാക്കുന്നിലേക്കാണ് പോകുന്നത്. മതത്തെ കുറിച്ച് പഠിക്കുന്നവരെ പണ്ഡിതൻ എന്ന് എങ്ങനെ പറയും. ഇവരെ വിവരദോഷി എന്നാണ് ഇയാൾ ഈ വീഡിയോയിൽ വിളിക്കുന്നത്. ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് ഈ വിമർശനങ്ങൾ ഇയാൾ ഉയർത്തുന്നത്.

ഓണം ഹിന്ദുവിന്റേതാണെന്ന് പറഞ്ഞു. ശശികല വന്ന് കൊണകൊണ പറഞ്ഞപ്പോൾ എല്ലാവരും എതിർത്തു. എന്നാൽ ക്രിസ്ത്യാനിയും മുസ്സീങ്ങളും പറഞ്ഞപ്പോൾ ആരും എതിർക്കുന്നില്ല. അല്ലെങ്കിൽ പിന്നെ... എന്ന് വിളിച്ച് ആരും ചോദിക്കാത്തത് എന്ത്. സംഘികളെ സംഘികളാക്കുന്നത് ഈ തെണ്ടികളാണ്ഇങ്ങനെയൊക്കയാണ് ഇയാളുടെ ആക്രമണങ്ങൾ. സമൂഹത്തിൽ ഭിന്നതയുണ്ടാക്കുകയാണ് ലക്ഷ്യം. മോഹൻലാലും മമ്മൂട്ടിയും എല്ലാം ഇയാളുടെ കളിയാക്കലിനും അപമാനിക്കലിനും ഇരയായിട്ടുണ്ട്.

മോഹൻലാലിനെ കടന്നാക്രമിച്ചതിന് സോഷ്യൽ മീഡിയ ചെകുത്താന് നൽകിയ മറുപടി ഇങ്ങനെ(2018ലെ പോസ്റ്റാണ് ഇത്)

നല്ലതോ ചീത്തയോ എന്ന് നോക്കാതെ പറയുന്ന കാര്യങ്ങളിലെ യുക്തിബോധവും നോക്കാതെ മുന്നിൽ കാണുന്ന എന്തിനെയും ഏതിനെയും വിമർശ്ശിക്കുക എന്നുള്ളത് മലയാളിയുടെ ഇന്നത്തെ ദിനചര്യയുടെ ഭാഗമാണു.... വിമർശ്ശിക്കുന്നതോ പോട്ടെ ആ വിമർശ്ശനത്തിലും ബുദ്ധിശൂന്യത കടന്ന് വന്നാലോ..... ഈ പോസ്റ്റിൽ കാണുന്ന മഹത് വ്യക്തിയുടെ പേരാണു അജു അലക്‌സ് .... ടിയാനു കാര്യമായ പണിയൊന്നും ഇല്ലാത്തതിനാലാണോ തന്നെ പുറം ലോകം അറിയണമെന്ന അതിയായ ആഗ്രഹം ഉള്ളതിനാലാണോ എന്തൊ ടിയാന്റെ ഇപ്പോഴത്തെ ജോലി എന്നത് മോഹൻലാൽ എന്ന മഹാ പ്രതിഭയെ വ്യക്തിഹത്യ ചെയ്യുക എന്നതാണു.....

ഇവിടുത്തെ പ്രശസ്തരായ നിരൂപകരുടെ ഒഴിഞ്ഞ കസേരകളിലേക്കാണോ പുള്ളിയുടെ നോട്ടം ... എന്തായാലും മോഹൻലാലിനെ വിമർശ്ശിക്കുന്നതിനിടയിൽ ഫാൻസിനും ഉണ്ട് വിമർശ്ശനം.... സംഭവം ഇങ്ങനെയാണു.... ചെകുത്താൻ എന്ന പേരുള്ള ഒരു പേജിലൂടെയും മറ്റും വീഡിയോകളിലൂടെയും നിരന്തരം ഇയാൾ ഈ പ്രവർത്തി തുടരുന്നു.... ഇതിനു പിന്നിലെ മോട്ടിവേഷൻ എന്തെന്ന് വ്യക്തമല്ല എന്നിരുന്നാലും ഈ വ്യക്തിഹത്യക്കും തോജോവധത്തിനും പിന്നിലെ ഉദ്ദേശം സ്വയം പബ്ലിസിറ്റി നേടുക എന്നത്..... സ്വന്തം തന്തക്കും തള്ളക്കും വിളി കേട്ടാലും കുഴപ്പമില്ല എങ്ങനെയെങ്കിലും നാലാൾ അറിഞ്ഞാൽ മതി എന്നാഗ്രഹിക്കുന്ന നിലവാര ശൂന്യരുടെ പ്രതീകമാണു ചെകുത്താൻ എന്ന അജു അലക്‌സ് എന്ന വ്യക്തി..... ഈ മഹാനുഭാവനെ കണ്ടാലേ അറിയാം ഇത്തിരി അല്ല നല്ല കഞ്ചാവടിച്ച് കിറുങ്ങിയിരിക്കുന്ന ആളാണെന്ന് ടിയാന്റെ ബാഹ്യരൂപവും ചേഷ്ടകളും അത് ശരി വക്കുന്നു..... കഞ്ചാവടിച്ച് ചെയ്യേണ്ട ഒന്നാണോ വിമർശ്ശനം.... വിമർശ്ശിക്കാൻ എല്ലാവർക്കും സ്വാന്തന്ത്ര്യമുണ്ട് ആ സ്വാന്തന്ത്ര്യം വ്യക്തിഹത്യക്കും വ്യക്തി തോജോവധത്തിനും വേണ്ടി ഉപയോഗിക്കുമ്പോഴാണു അത് അരോചകമാവുന്നത്.... മോഹൻലാലിന്റെ കാര്യം അവിടെ നിക്കട്ടെ.... ഡാ ചെകുത്താൻ എന്ന അജു അലക്‌സേ.... മോഹൻലാലിനെ പോയിട്ട് അദ്ദേഹത്തിന്റെ ആരാധകരെ പോലും വിമർശ്ശിക്കാനുള്ള യോഗ്യതയും അർഹതയും നിനക്കില്ല...

ഒരു ലാഭേച്ചയും കൂടാതെ മോഹൻലാലിനോടുള്ള ആരാധന മനസിൽ കൊണ്ട് നടന്ന് അവർ ചെയ്യുന്ന ഏതെങ്കിലും ഒരു നല്ല കാര്യം നീ നിന്റെ ഈ വളർച്ചയിൽ ചെയ്ത് കാണുമോ.... ചെയ്യാൻ നിനക്ക് കഴിയുമോ.... കഞ്ചാവടിച്ച് വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന് പറയുന്ന പോലെ വിമർശ്ശിക്കാനും വ്യക്തിഹത്യ നടത്താനും ആർക്കും കഴിയും.... എന്നാൽ നീ വിമർശ്ശിച്ച മോഹൻലാലിന്റെ ആരാധകർ ചെയ്യുന്ന പോലെ അല്ലെങ്കിൽ അതിനപ്പുറം എന്തെങ്കിലും ഒരു നന്മ മറ്റുള്ളവർക്ക് നീ ചെയ്തിട്ട് വാ എന്നിട്ട് ലാലിന്റെ ആരാധകരെ വിമർശ്ശിക്ക്.... ആ വിമർശ്ശനം അങ്ങീകരിക്കപെടുമ്പോഴാകാം മോഹൻലാൽ എന്ന പേരിനെ വിമർശ്ശിക്കുന്നത്...... തൽക്കാലം കഞ്ചാവടിച്ച് കിറുങ്ങിയിരിക്കുന്ന നീ വല്ല പുളിവെള്ളവും കുടിച്ച് സ്വബോധം വരുത്തിയിട്ട് അച്ഛൻ അമ്മ എന്നൊക്കെ ബഹുമാനത്തിൽ ഉരുവിട്ട് പഠിക്ക്.... അതും കഴിഞ്ഞ് മോഹൻലാൽ എന്ന പേരു പറയാനുള്ള യോഗ്യതയും അർഹതയും കൂടി നേടിയിട്ടു വാ എന്നിട്ടാകാം ലോകം കണ്ട മഹാ നടനെ വിമർശ്ശിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP