Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമിതാബ് ബച്ചന്റെ ഫോണിൽ നിന്നും വാട്സാപ്പ് അൺ ഇൻസ്റ്റാൾ ചെയ്യണമെന്ന് ഓൺലൈൻ നിവേദനം; മാർക്ക് സക്കർബർഗിനോട് അഭ്യർത്ഥിച്ചുള്ള നിവേദനത്തിന് പിന്തുണ നൽകി 1300 പേർ; കാരണം ഇതാണ്..

അമിതാബ് ബച്ചന്റെ ഫോണിൽ നിന്നും വാട്സാപ്പ് അൺ ഇൻസ്റ്റാൾ ചെയ്യണമെന്ന് ഓൺലൈൻ നിവേദനം; മാർക്ക് സക്കർബർഗിനോട് അഭ്യർത്ഥിച്ചുള്ള നിവേദനത്തിന് പിന്തുണ നൽകി 1300 പേർ; കാരണം ഇതാണ്..

മറുനാടൻ ഡെസ്‌ക്‌

മറ്റ് പലരേയും പോലെ തന്നെ അമിതാബ് ബച്ചനും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ ഇപ്പോൾ ബി​ഗ് ബിയുടെ ഫോണിലെ വാട്സാപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഒരു ഓൺലൈൻ നിവേദനം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. അമിതാഭ് ബച്ചന്റെ ഫോണിലെ വാട്ട്‌സ്ആപ്പ് റദ്ദാക്കാൻ മാർക്ക് സക്കർബർഗിനോട് അഭ്യർത്ഥിച്ചുള്ള നിവേദനത്തിന്1300 ആളുകളിൽ നിന്ന് പിന്തുണ ലഭിച്ചു. മെഗാ സ്റ്റാർ വ്യാജവാർത്തകൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ അന്തസ്സ് പുനഃസ്ഥാപിക്കുന്നതിനാണ് ഈ നീക്കം ആരംഭിച്ചതെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.

മഹനായ നടനാണെങ്കിലും അദ്ദേഹത്തിന്റെ പോസ്റ്റുകൾ പലപ്പോഴും സൂപ്പർസ്റ്റാറിനെ വിവാദങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ജനതാ കർഫ്യൂവിന് പിന്തുണ അറിയിച്ചുള്ള പോസ്റ്റിന്റെ പേരിൽ രൂക്ഷ വിമർശനമാണ് താരത്തിനെതിരെ ഉയർന്നത്. 'ഒരു അഭിപ്രായം പറയട്ടെ. 22 മാർച്ച് എന്ന ദിവസം അമാവാസിയാണ്.എന്ന് വച്ചാൽ ഒരു മാസത്തിലെ ഏറ്റവും ഇരുട്ട് മൂടിയ ദിവസം. വൈറസ്, ബാക്റ്റീരിയ മറ്റ് പൈശാചിക ശക്തികൾ എല്ലാം തന്നെ ഏറ്റവും കൂടുതൽ ശക്തി പ്രാപിക്കുന്ന സമയമാണത്. കൈ അടിക്കുന്നതും ശംഖ് മുഴക്കുന്നതും വൈറസിനെ ദുർബലപ്പെടുത്തും.അങ്ങനെ ചന്ദ്രൻ പുതിയ നക്ഷത്ര രേവതിയിലേക്ക് യാത്ര തിരിക്കും അതിന്റെ ഫലമായ് രക്തചംക്രമണം മികച്ചതാവും' - ഇതായിരുന്നു ബി​ഗ് ബി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മറ്റൊരു പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു: "ദി ലാൻസെറ്റ് നടത്തിയ പഠനത്തിൽ കൊറോണ വൈറസ് മനുഷ്യ വിസർജ്യത്തിൽ കൂടതൽ കാലം ജീവിക്കുമെന്നാണ് പറയുന്നത്. റെസ്പിറേറ്ററി സാമ്പിളുകളിൽ ജീവിക്കുന്നതിൽ കൂടുതൽ കാലയളവിൽ അവ മനുഷ്യ വിസർജ്യത്തിൽ ഉണ്ടാവും.ശൗചാലയങ്ങൾ ശീലമാക്കൂ.ഇന്ത്യാ നമുക്ക് ഒരുമിച്ച് കൊറോണയെ തോൽപിക്കാം".

എന്നാൽ അമിതാബ് ബച്ചൻ പങ്കു വെച്ച ഈ വിവരം വാസ്തവ വിരുദ്ധമാണെന്ന് ആരോഗ്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞിരുന്നു. ഈച്ചകളിലൂടെ കൊറോണ പടരില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഈ വാർത്ത പുറത്തുവന്നതോടെ അമിതാബ് ബച്ചൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP