Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

20ദിവസത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് കിം ജോങ് ഉൻ; എന്നിട്ടും സർക്കാർ ഔദ്യോ​ഗികമായി ചിത്രം പുറത്തുവിടാത്തതിൽ ദുരൂഹത; ഉത്തരകൊറിയൻ ഏകാധിപതി ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും തുടരുന്നത് ആശയക്കുഴപ്പം

20ദിവസത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് കിം ജോങ് ഉൻ; എന്നിട്ടും സർക്കാർ ഔദ്യോ​ഗികമായി ചിത്രം പുറത്തുവിടാത്തതിൽ ദുരൂഹത; ഉത്തരകൊറിയൻ ഏകാധിപതി ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും തുടരുന്നത് ആശയക്കുഴപ്പം

മറുനാടൻ ഡെസ്‌ക്‌

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്ന അഭ്യൂഹങ്ങൾ‌ പ്രചരിക്കുന്നതിനിടെ കിം വീണ്ടും പൊതുവേദിയിൽ. രാജ്യത്തെ പുതിയ വളം ഫാക്ടറി കിം ഉദ്ഘാടനം ചെയ്യുന്ന ചിത്രം ഉത്തരകൊറിയൻ മാധ്യമങ്ങൾ പുറത്ത് വിട്ടു. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിനു സമീപം സൻചോണിലെ ഒരു വള ഫാക്ടറിയുടെ ഉദ്ഘാടനത്തിൽ വെള്ളിയാഴ്ച കിം പങ്കെടുത്തെന്നാണ് സൂചന. എന്നാൽ, ഈ ചിത്രവും വാർത്തയും ഭരണകൂടം ഔദ്യോ​ഗികമായി പുറത്ത് വിടാത്തത് വീണ്ടും ദുരൂഹത വർധിപ്പിക്കുന്നു. പ്യോം​​​ഗ്യാം​​​ങിൽ നടന്ന പരിപാടിയുടെ ചിത്രങ്ങളുടെ ആധികാരികത സംബന്ധിച്ച ചർച്ചകളും ഇതോടെ സജീവമായിരിക്കുകയാണ്.

ദ് കൊറിയൻ സെൻട്രൻ ന്യൂസ് ഏജൻസിയാണ് (കെസിഎൻഎ) കിം വളം ഫാക്ടറി ഉദ്ഘാടനം ചെയ്ത വാർത്തയും ചിത്രവും പുറത്ത് വിട്ടത്. കിം നാട മുറിച്ച് ഫാക്ടറി ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണ് പുറത്ത് വന്നത്. കിമ്മിന്റെ സഹോദരി കിം യോ ജാങ് ഉൾപ്പെടെയുള്ളവരും പരിപാടിയിൽ പങ്കെടുത്തു. കഴിഞ്ഞ രണ്ടാഴ്ചയിലേറേയായി കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു പരക്കുന്ന അഭ്യൂഹങ്ങൾക്കിടെയാണ് പൊതുവേദിയിലെ പ്രത്യക്ഷപ്പെടൽ. വെള്ളിയാഴ്ച നടന്ന പരിപാടിയിലേക്ക് കിം വന്നപ്പോൾ പങ്കെടുത്തവരെല്ലാം ആഹ്ലാദത്തോടെ ഹർഷാരവം മുഴക്കിയെന്നു കെസിഎൻഎ റിപ്പോർട്ടിൽ പറയുന്നു. കിം വള ഫാക്ടറി പരിശോധിക്കുകയും ഉൽപാദന പ്രക്രിയകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

ആധുനിക ഫോസ്ഫറ്റിക് വളം ഫാക്ടറി നിർമ്മിച്ചുവന്ന വാർത്ത കേട്ടാൽ തന്റെ മുത്തച്ഛൻ കിം ഇൽ സുങ്ങും പിതാവ് കിം ജോങ് ഇല്ലും വളരെയധികം സന്തോഷിക്കുമെന്ന് കിം വൈകാരികമായി പ്രതികരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 15ന് , മുത്തച്ഛനും രാഷ്ട്രപിതാവുമായ കിം ഇൽ സുങ്ങിന്റെ ജന്മവാർഷികച്ചടങ്ങിൽ കിമ്മിനെ കാണാതിരുന്നതു ചൂണ്ടിക്കാട്ടി ക്ഷിണ കൊറിയയിലെ ഓൺലൈൻ പത്രം ‘ഡെയ്‌ലി എൻകെ’യാണ് കിമ്മിന്റെ നില അതീവഗുരുതരമാണെന്നും മസ്തിഷ്കമരണം സംഭവിച്ചെന്നും വരെയുള്ള കാര്യങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത്. 11ന് വ്യോമതാവളം സന്ദർശിച്ചു യുദ്ധവിമാന പരിശീലനം കണ്ടയാൾ 15നു സുപ്രധാന ചടങ്ങിനു വരാതിരുന്നതിനു പിന്നിൽ ആരോഗ്യപ്രശ്നങ്ങളാണെന്നായിരുന്നു ‘ഡെയ്‌ലി എൻകെ’ വാദം.

കിമ്മിന്റ ആരോഗ്യനനില ​ഗുരുതരമാണെന്നാണ് യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചില മാധ്യമങ്ങൾ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ ശസ്ത്രക്രിയക്ക് ശേഷമാണ് സ്ഥിതി മോശമായത് എന്നാണ് റിപ്പോർട്ടുകൾ. ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഏപ്രിൽ 11ന് വർക്കേഴ്‌സ് പാർട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്. എന്നാൽ വാർത്തകൾ സംബന്ധിച്ച് പ്രതികരിക്കാൻ ഉത്തരകൊറിയ തയ്യാറായിട്ടില്ല.

എന്നാൽ ഇക്കാര്യം ദക്ഷിണ കൊറിയയും ചൈനയും തള്ളിയിരുന്നു. കിം പൊതുവേദിയിൽ വരാത്തത് കോവിഡ് പിടിപെടാതിരിക്കാനുള്ള മുൻകരുതലാകാമെന്ന് ദക്ഷിണ കൊറിയൻ മന്ത്രി പറഞ്ഞിരുന്നു. മുത്തച്ഛന്റെ ജന്മവാർഷികച്ചടങ്ങിൽ കിം പങ്കെടുക്കാത്തതും ഇതുകൊണ്ടാകുമെന്നാണു ദക്ഷിണ കൊറിയൻ മന്ത്രി കിം യൂൺ ചുൾ പറഞ്ഞത്. എനിക്ക് കിമ്മിന്റെ ആരോഗ്യത്തെപ്പറ്റി നന്നായി അറിയാം, പക്ഷേ ഞാൻ ഒന്നും പറയില്ലെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP