ഗ്രീൻ സോണിൽ എല്ലാം പഴയതു പോലെ; ഓറഞ്ച് സോണിൽ ടാക്സികളും; റെഡ് സോണിൽ അടച്ചിടൽ അതിശക്തം; രാജ്യത്തുട നീളം സ്കൂളുകളും കോളേജുകളും 17 വരെ തുറക്കില്ല; റെഡ് സോണിൽ ഒഴികെ കടകൾ തുറക്കാമെങ്കിലും രാത്രി 7 മണിക്ക് മുമ്പ് കച്ചവടം നിർത്തണം; രാത്രി എഴ് മുതൽ ഏഴുവരെ പുറത്തിറങ്ങുന്നത് കുറ്റം; ഗ്രീൻ സോണിൽ ബസ് സർവ്വീസിനും അനുമതി; സംസ്ഥാന അതിർത്തികൾ അടഞ്ഞു കിടക്കും; കൊറോണയെ ലോക് ഡൗണിന്റെ രണ്ടാം ഘട്ടത്തിലും പിടിച്ചു കെട്ടാനായില്ല; മൂന്നാം ഘട്ടം ഇന്ത്യയ്ക്ക് അതിനിർണ്ണായകം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കൊറോണയിൽ ഇന്ത്യ ഭയന്ന് വിറയ്ക്കുകയാണ്. അതിശക്തമായ ലോക് ഡൗൺ നടപ്പാക്കിയിട്ട് പോലും അനുദിനം രോഗികളുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 2391 പേരിവാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം ഇന്ത്യയിൽ ഏറ്റവും കൂടതൽ കേസ് റിപ്പോർട്ട് ചെയ്തതും ഇന്നലെയാണ്. മുംബൈയും ഡൽഹിയും അഹമ്മദാബാദും ചെന്നൈയുമാണ് ഇന്ത്യയെ കരയിപ്പിക്കുന്ന നഗരങ്ങൾ. ഇന്നലെ മഹാരാഷ്ട്രയിൽ മാത്രം 1008 പേരിൽ വൈറസ് കണ്ടെത്തി. ഇതിൽ 751 പേരും മഹാനഗരമായ മുംബൈയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ലോക് ഡൗൺ അതിശക്തമായ മൂന്നാം ഘട്ടത്തിലേക്ക് പോകുന്നത്.
ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിൽ റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചു. പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം ഗ്രീൻ, ഓറഞ്ച് സോണുകളിൽ ടാക്സി സർവീസുകൾ നടത്താൻ അനുമതി നൽകിയിട്ടുണ്ട് എന്നാൽ ഡ്രൈവറെക്കൂടാതെ രണ്ട് പേർക്ക് മാത്രമേ ടാക്സി കാറിൽ യാത്ര ചെയ്യാൻ അനുമതി ഉള്ളൂ. ഇതോടെ ഓല, ഊബർ തുടങ്ങിയ സ്വകാര്യ ടാക്സി വാഹനങ്ങൾക്ക് സർവീസ് പുനരാംരഭിക്കാം.
സ്വകാര്യ വാഹനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. നാലുചക്ര വാഹനത്തിൽ ഡ്രൈവറെ കൂടാതെ രണ്ട് പേർ, ബൈക്കിൽ രണ്ട് പേർ എന്ന നിലയ്ക്കാണ് അനുമതി. അതേസമയം റെഡ് സോണുകളിൽ പ്രത്യേക അനുവാദമില്ലാതെ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വാഹനങ്ങൾ പുറത്തിറക്കാൻ അനുമതി ഇല്ല. റെഡ് സോണിൽ നേരത്തെയുണ്ടായിരുന്ന നിരോധനം തുടരും. ചെന്നൈ, മുംബൈ, അഹമ്മദാബാദ്, ഡൽഹി തുടങ്ങിയ വമ്പൻ നഗരങ്ങൾ റെഡ് സോണിൽ തുടരും. മൂന്നാം ഘട്ട ലോക്ക് ഡൗൺ ആരംഭിക്കുന്ന മെയ് നാല് മുതൽ പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരുമങ്കിലും റെഡ് സോണുകളിൽ അതിശക്തമായ നിയന്ത്രണം തുടരും,
രാജ്യത്തൊരിടത്തും അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വൈകുന്നേരം ഏഴുമണി മുതൽ രാവിലെ ഏഴുമണി വരെ പുറത്തിറങ്ങരുത് എന്ന നിർദ്ദേശമുണ്ട്. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, ഗുരുതരരോഗങ്ങളുള്ളവർ,10 വയസ്സിന് താഴെയുള്ളവർ എന്നീ വിഭാഗക്കാർ ആശുപത്രി ആവശ്യങ്ങൾ പോലെയുള്ള അടിയന്തരകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. നിർദ്ദേശം എല്ലാ സോണുകൾക്കും ബാധകം. എല്ലാ സോണുകളിലും ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ഒ.പി പ്രവർത്തിക്കാം. സാമൂഹിക അകലം, മാസ്ക് തുടങ്ങിയ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. എല്ലാ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകളും നിരോധിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോട് കൂടി എയർ ആംബുലൻസ്, മറ്റു മെഡിക്കൽ ആവശ്യങ്ങൾക്കുള്ള വിമാനസർവീസുകൾ എന്നിവക്ക് ഇളവുണ്ട്.
സുരക്ഷാ ആവശ്യങ്ങൾക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയുമല്ലാത്ത എല്ലാ ട്രെയിൻ യാത്രകൾക്കും വിലക്കായിരിക്കും. അന്തർസംസ്ഥാന ബസ് സർവീസുകൾക്ക് വിലക്കുണ്ടെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയുണ്ടെങ്കിൽ ആവാം. മെട്രോ റെയിൽ സർവീസുകളും പാടില്ല. മെഡിക്കൽ ആവശ്യങ്ങൾക്കോ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ അല്ലാതെയുള്ള വ്യക്തികളുടെ അന്തർസംസ്ഥാന യാത്രക്ക് നിരോധനം. സ്കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്രെയിനിങ്-കോച്ചിങ് സെന്ററുകൾ തുടങ്ങിയവയെല്ലാം അടച്ചിടണം. ഓൺലൈൻ ക്ലാസുകൾക്ക് അനുമതി. സിനിമാ തിയേറ്ററുകൾ, ഷോപ്പിങ് മാളുകൾ, ജിംനേഷ്യം, സ്പോർട്സ് കോംപ്ലക്സ്കുകൾ, സ്വിമ്മിങ്പൂൾ, വിനോദ പാർക്കുകൾ, തിയേറ്റർ, ബാർ, ഓഡിറ്റോറിയം, അസംബ്ലി ഹാൾ, തുടങ്ങിയ സ്ഥലങ്ങൾ അടച്ചിടണം. എല്ലാ സാമൂഹിക/കായിക/ വിനോദ/ പഠന/ സാംസ്കാരിക/ മത ചടങ്ങുകൾക്കും നിരോധനം തുടരും, പൊതുജനം കൂടുന്ന എല്ല മതസ്ഥാപനങ്ങളും സ്ഥലങ്ങളും അടച്ചിടണം.
റെഡ് സോണുകൾക്കുള്ള നിയന്ത്രണങ്ങൾ/ ഇളവുകൾ
- റെഡ് സോണുകളിൽ സൈക്കിൾ റിക്ഷ, ഓട്ടോറിക്ഷ, ടാക്സി, കാബ്, അന്തർ ജില്ലാ ബസ് സർവീസ്, ബാർബർ ഷോപ്പുകൾ, സ്പാ സലൂൺ എന്നിവയ്ക്കുള്ള നിരോധനം തുടരും.
- റെഡ് സോണുകളിൽ അത്യാവശ്യകാര്യങ്ങൾക്ക് വാഹനഗതാഗതത്തിന് അനുമതി. നാല് ചക്രവാഹനങ്ങളിൽ ഡ്രൈവറെക്കൂടാതെ രണ്ട് പേർക്ക് യാത്ര ചെയ്യാം,
- ഇരുചക്രവാഹനങ്ങളിൽ ഒരാൾക്ക് മാത്രമേ അനുമതി ഉള്ളൂ.
- റെഡ് സോണുകളിലുൾപ്പെടുന്ന നഗരപ്രദേശങ്ങളിൽ പ്രത്യേക സാമ്പത്തിക മേഖലകൾ, കയറ്റുമതി കേന്ദ്രങ്ങൾ, ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് എന്നിവ്ക്ക് അനുമതി. മരുന്നുകൾ, ഫാർമ ഉത്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണ യൂണിറ്റുകൾക്ക് പ്രവർത്തിക്കാം. ഐ.ടി ഹാർഡ് വെയർ നിർമ്മാണ യൂണിറ്റ്, ജൂട്ട് വ്യവസായ യൂണിറ്റ്, പാക്കേജിങ് മെറ്റീരിയിലുകളുടെ നിർമ്മാണം എന്നിവയ്ക്ക് അനുമതി ഉണ്ട്.
റെഡ് സോണുകളിലുൾപ്പെട്ട ഗ്രാമപ്രദേശങ്ങളിൽ എല്ലാ വ്യവസായ പ്രവർത്തനങ്ങളും ആരംഭിക്കാം. - നഗരപ്രദേശങ്ങളിൽ പ്രാദേശിക തൊഴിലാളികളെ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനത്തിന് അനുമതി. തൊഴിലാളികളെ പുറത്തുനിന്നും കൊണ്ടുവരാൻ അനുമതി ഇല്ല.
- ഗ്രാമപ്രദേശങ്ങളിൽ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പുനരാരംഭിക്കാം.
- റെഡ് സോണിൽ ഉൾപ്പെട്ട നഗരപ്രദേശങ്ങളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നുപ്രവർത്തിക്കാം. മാളുകൾ, ഷോപ്പിങ് കോംപ്ലക്സ്, അവശ്യസാധനങ്ങൾ അല്ലാത്തവ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് അനുമതി ഇല്ല.
- ഗ്രാമപ്രദേശങ്ങളിൽ ഷോപ്പിങ് മാളുകൾക്കൊഴികെ എല്ലാ കടകൾക്കും തുറന്നുപ്രവർത്തിക്കാം. എല്ലാ സ്ഥലത്തും സാമൂഹിക അകലം ഉറപ്പുവരുത്തണം.
- അവശ്യസാധനങ്ങൾക്ക് മാത്രം ഈ-കൊമേഴ്സ് സർവീസ്
- സ്വകാര്യസ്ഥാപനങ്ങൾ 33% ജീവനക്കാരോടെ തുറന്നുപ്രവർത്തിക്കാം. ബാക്കിയുള്ളവർക്ക് വർക്കിങ് ഫ്രം ഹോം.
- ഡെപ്യൂട്ടി സെക്രട്ടറി തലം മുതൽ മുകളിലോട്ട് തസ്തികകളിലുള്ള സർക്കാർ ജീവനക്കാർ ഓഫീസിലെത്തണം. മറ്റുള്ള ജീവനക്കാരുടെ എണ്ണം 33% ക്രമീകരിക്കുക.
- പ്രതിരോധം, സുരക്ഷാസർവീസുകൾ, ആരോഗ്യം-ക്ഷേമകാര്യം, പൊലീസ്, ജയിൽ, ഹോം ഗാർഡ്സ്, സിവിൽ ഡിഫൻസ്, അഗ്നിസുരക്ഷ, ദുരന്തനിവാരണം, എൻഐസി, കസ്റ്റംസ്, എഫ്സിഐ, എൻസിസി, എൻവൈകെ, മുൻസിപ്പൽ സർവീസ് എന്നിവ യാതൊരു തടസ്സവും കൂടാതെ തുടരും.
- റെഡ് സോണിൽ ഉൾപ്പെടുന്ന കോവിഡ് ബാധിത മേഖലകളല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ വ്യാവസായിക പ്രവർത്തനങ്ങൾ, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ, കാർഷിക പ്രവർത്തനങ്ങൾ, മൃഗസംരക്ഷണം, തോട്ടകൃഷി, ധനകാര്യസ്ഥാപനങ്ങളുടെ പ്രവർത്തനം, അംഗനവാടി തുടങ്ങിയവയ്ക്ക് പ്രവർത്തനാനുമതി.
ഓറഞ്ച് സോണിലെ നിയന്ത്രണങ്ങൾ/ ഇളവുകൾ
- റെഡ് സോണിൽ പ്രഖ്യാപിച്ച ഇളവുകൾക്ക് പുറമേ ഓറഞ്ച് സോണുകളിൽ ഉൾപ്പെട്ട ജില്ലകളിലേക്ക് പ്രത്യേക അനുമതിയോടെ യാത്ര ചെയ്യാം.
- നാല് ചക്രവാഹനങ്ങളിൽ ഡ്രൈവർക്ക് പുറമേ പരമാവധി രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ബൈക്കിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം.
- ഡ്രൈവർക്ക് പുറമേ ഒരു യാത്രക്കാരനെ മാത്രം ഉൾക്കൊള്ളിച്ചുള്ള ടാക്സി, കാബ് സർവീസുകൾക്ക് അനുമതി.
ഗ്രീൻ സോൺ നിയന്ത്രണങ്ങൾ/ ഇളവുകൾ
- രാജ്യവ്യാപകമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ അല്ലാത്ത എല്ലാ കാര്യങ്ങൾക്കും സേവനങ്ങൾക്കും പ്രവർത്തനാനുമതി
- 50 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് ജില്ലയ്ക്കുള്ളിൽ ബസ് സർവീസുകൾ നടത്താം.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്