Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോവൽ കൊറോണ വൈറസ് ഏകദേശം 18 മുതൽ 24 മാസം വരെ നമ്മെ ചുറ്റിപ്പറ്റിയുണ്ടാകും; ആൾക്കൂട്ട പ്രതിരോധം രൂപപ്പെടുമ്പോൾ മാത്രമായിരിക്കും കോവിഡ് പിൻവാങ്ങുക എന്നും യുഎസിന്റെ പുതിയ പഠന റിപ്പോർട്ട്; വൈറസിന്റെ ഉറവിടത്തിൽ സിഐഎയുടെ കണ്ടെത്തൽ തള്ളി ട്രംപ്; വുഹാനിലെ ലാബിൽ നിന്നും തന്നെ ഉറവിടമെന്ന പ്രസ്താവനയോടെ ചൈനയുമായി വീണ്ടും വ്യാപാരയുദ്ധത്തിന് കോപ്പ് കൂട്ടി യുഎസ് പ്രസിഡന്റ്; ലോകത്ത് കോവിഡ് രോഗികൾ 33.5 ലക്ഷം കവിഞ്ഞു

നോവൽ കൊറോണ വൈറസ് ഏകദേശം 18 മുതൽ 24 മാസം വരെ നമ്മെ ചുറ്റിപ്പറ്റിയുണ്ടാകും; ആൾക്കൂട്ട പ്രതിരോധം രൂപപ്പെടുമ്പോൾ മാത്രമായിരിക്കും കോവിഡ് പിൻവാങ്ങുക എന്നും യുഎസിന്റെ പുതിയ പഠന റിപ്പോർട്ട്; വൈറസിന്റെ ഉറവിടത്തിൽ സിഐഎയുടെ കണ്ടെത്തൽ തള്ളി ട്രംപ്; വുഹാനിലെ ലാബിൽ നിന്നും തന്നെ ഉറവിടമെന്ന പ്രസ്താവനയോടെ ചൈനയുമായി വീണ്ടും വ്യാപാരയുദ്ധത്തിന് കോപ്പ് കൂട്ടി യുഎസ് പ്രസിഡന്റ്; ലോകത്ത് കോവിഡ് രോഗികൾ 33.5 ലക്ഷം കവിഞ്ഞു

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ഏതുസാഹചര്യത്തിലായാലും നോവൽ കൊറോണവൈറസ് ഏകദേശം 18 മുതൽ 24 മാസം വരെ നമ്മളെ ചുറ്റിപ്പറ്റിയുണ്ടാകുമെന്ന് അമേരിക്കയുടെ പുതിയ റിപ്പോർട്ട്. ലോകജനസംഖ്യയുടെ മൂന്നിൽ രണ്ടിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ആൾക്കൂട്ട പ്രതിരോധം രൂപപ്പെടുമ്പോൾ മാത്രമായിരിക്കും കോവിഡ് 19 വാങ്ങുകയെന്നും റിപ്പോർട്ടിൽ പറയുന്നു. വുഹാനിലെ ലാബിൽ നിന്നാണ് കൊറോണ വൈറസ് ഉത്ങവിച്ചതെന്നും ഒരു ട്രില്യൻഡോളർചൈന നഷ്ടപരിഹാരമായി നൽകണമെന്ന് ആവശ്യപ്പെടുമെന്നും ട്രംപ് വ്യക്തമാക്കിയ ദിവസം തന്നെയാണ് പഠനവും പുറത്തുവന്നത്. ഇതോടെ, അടുത്തെങ്ങും ലോകം പഴയപോലെയാവില്ലെന്ന് വ്യക്തമായി. സെന്റർ ഫോർ ഇൻഫക്ഷ്യസ് ഡിസീസസ് റിസർച്ച് ആൻഡ് പോളിസിയാണ് പഠന റിപ്പോർട്ട ്പ്രസിദ്ധീകരിച്ചത്.

സിഐഎ ഉൾപ്പെടെയുള്ള ഏജൻസികളെ തള്ളിയാണ് യുഎസ് പ്രസിഡന്റ് ചൈനയിലെ വുഹാനിലുള്ള പരീക്ഷണശാലയാണു കൊറോണ വൈറസിന്റെ ഉറവിടമെന്നു പറഞ്ഞത്. സ്ഥിരീകരിക്കുന്ന തെളിവുകൾ തന്റെ പക്കലുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. വൈറസ് എവിടെ നിന്നാണു വന്നതെന്ന അന്വേഷണം നടക്കുകയാണെന്നു യുഎസ് നാഷനൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫിസ് പറഞ്ഞതിനു പിന്നാലെയാണു ട്രംപ് അത് തിരുത്തി പറഞ്ഞത്.

വൈറസ് മനുഷ്യനിർമ്മിതമോ ജനിതക വ്യതിയാനം വരുത്തിയതോ അല്ലെന്നും യുഎസ് നാഷനൽ ഇന്റലിജൻസ് ഡയറക്ടർ വ്യക്തമാക്കിയിരുന്നു. യുഎസിന്റെ ആരോപണങ്ങളെ ചെന പലവട്ടം നിഷേധിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ കോവിഡ് അവലോകനത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് ട്രംപ് വീണ്ടും ചൈനയ്‌ക്കെതിരെ തിരിഞ്ഞത്.

കോവിഡ് രോഗികൾ 33.5 ലക്ഷം കവിഞ്ഞു

അതേസമയം ലോകത്ത് കോവിഡ് രോഗികൾ 33,64253 ലക്ഷം കവിഞ്ഞു. മരണസംഖ്യ 2, 37, 469. രോഗമുക്തി നേടിയവരുടെ എണ്ണം: 10, 69057. സ്‌പെയിൻ ഒറ്റ ദിവസ മരണം 269 ആയി കുറഞ്ഞു. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ഏറ്റവും കുറവ്. ജർമനിയിൽ രോഗവ്യാപനം കുറയുന്നു. സാമൂഹിക അകലം മെയ്‌ 10 വരെ. ഒരു മാസത്തിനിടെ തൊഴിൽരഹിതരുടെ എണ്ണം 13.2 % ഉയർന്നു. ദക്ഷിണ കൊറിയയിൽ പുതിയ രോഗികൾ ഇല്ല. ഫെബ്രുവരിക്കു ശേഷം ഇതാദ്യമാണ് സംഭവിക്കുന്നത്. തായ്ലൻഡ് രോഗികൾ 2960. പുതിയ മരണമില്ല. 91 % രോഗികളും സുഖം പ്രാപിച്ചു.ഫ്രാൻസ് 11 മുതൽ ഇളവുകൾ. യാത്രയ്ക്ക് സൈക്കിൾ ഉപയോഗിക്കാൻ നിർദ്ദേശം. ഹംഗറി സ്‌കൂളുകൾ മെയ്‌ അവസാനം വരെ തുറക്കില്ല. ഓഗസ്റ്റ് 15 വരെ പൊതുപരിപാടികളിൽ പരമാവധി 500 പേർ മാത്രം.യുകെ മരണസംഖ്യയിൽ യൂറോപ്പിൽ യുകെ രണ്ടാമത്. (ഇറ്റലി ആദ്യം). ദിവസം ഒരു ലക്ഷം പേർക്കു പരിശോധന നടത്താൻ നീക്കം. ഓക്‌സ്ഫഡ് വാക്‌സിൻ ഫലപ്രദമാണോ എന്നറിയാൻ ജൂൺ കഴിയും. യുഎസിൽ കലിഫോർണിയയിലെ ബീച്ചുകളും പാർക്കുകളും ഇന്നു മുതൽ അടച്ചിടും.റഷ്യയിൽ ഒറ്റ ദിവസം 7,000 ലേറെ പുതിയ രോഗികൾ, ആകെ രോഗികൾ ഒരു ലക്ഷം കവിഞ്ഞു. മരണം ആയിരം കവിഞ്ഞു.

ഇസ്രയേലിൽ രോഗികൾ 15,870. മരണം 219. മലേഷ്യ രോഗികൾ 6,000 കവിഞ്ഞു. മരണം 102. പാക്കിസ്ഥാൻ ഒറ്റ ദിവസം 874 രോഗികൾ. ആകെ രോഗികൾ 14,759. ആകെ മരണം 346. യെമൻ ആദ്യ 2 മരണം. 5 പേർക്കു രോഗവും സ്ഥിരീകരിച്ചു. തജിക്കിസ്ഥാൻ ആദ്യമായി 15 പേർക്കു രോഗം സ്ഥിരീകരിച്ചു. ശ്രീലങ്കയിൽ വീണ്ടും 24 മണിക്കൂർ കർഫ്യൂ. ആകെ രോഗികൾ 630. മരണം 7. രോഗികളിലേറെയും നാവികസേനാംഗങ്ങളും അവരുമായി സമ്പർക്കം പുലർത്തിയവരും. മാലദ്വീപിൽ ആദ്യ മരണം. ആകെ രോഗികൾ 280.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP