Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക് ഡൗൺ കാലത്തെ പുനഃസംപ്രേഷണത്തിൽ ലോക റെക്കോർഡുമായി രാമായണം; ഏപ്രിൽ 16 വരെ കണ്ടത് 7.7 കോടി പ്രക്ഷകർ; 33 വർഷത്തിന് ശേഷം ചരിത്രത്തെ ഏറ്റെടുത്തവർക്ക് നന്ദി അറിയിച്ച് ദൂരദർശനും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്ക് ഡൗൺ കാലത്തെ പുനഃസംപ്രേഷണത്തിൽ ചരിത്രമായി രാമായണം. ലോകത്ത് ഏറ്റവും അധികം പേർ കണ്ട വിനോദ പരിപാടിയെന്ന റെക്കോർഡിനാണ് വീണ്ടുമുള്ള വരവിൽ രാമായണം അർഹമായിരിക്കുന്നത്. 1987ൽ ആദ്യം സംപ്രേഷണം ചെയ്ത സീരിയൽ കൊറോണ വൈറസ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്‌ഡൗണിൽ പുനഃസംപ്രേഷണം ചെയ്യുകയായിരുന്നു.

രാമാനന്ദ് സാഗർ തിരക്കഥയും സംവിധാനവും നിർവഹിച്ച പരമ്പരയിൽ അരുൺ ഗോവിൽ, ചിഖില തോപിവാല, സുനിൽ ലഹ്രി, ലളിത പവാർ, ദാരാ സിങ്, അരവിന്ദ് ത്രിവേദി എന്നിവരാണ് വേഷമിട്ടത്. 78 എപ്പിസോഡുകളാണ് പരമ്പരയിലുള്ളത്. മാർച്ച് 28 മുതലാണ് ദൂരദർശനിൽ രാമായണം പുനഃസംപ്രേഷണം ആരംഭിച്ചത്. 33 വർഷങ്ങൾക്ക് ശേഷമാണ് രാമായണം പുനഃസംപ്രേഷണം ചെയ്തത്.

16 ഏപ്രിലിൽ 7.7 കോടി ആളുകളാണ് രാമായണം കണ്ടിരിക്കുന്നതെന്നാണ് ദൂരദർശൻ വ്യക്തമാക്കുന്നത്. ബാർകിന്റെ കണക്കുകൾ അനുസരിച്ചാണ് ദൂരദർശന്റെ പ്രഖ്യാപനം. പുനഃസംപ്രേഷണം ചെയ്ത ബുനിയാദ്, ശക്തിമാൻ, ശ്രീമാൻ ശ്രീമതി, ദേഖ് ഭായ് ദേഖ് എന്നിവയും മികച്ച രീതിയിൽ പ്രേക്ഷകരെ ആകർഷിക്കുന്നുവെന്നാണ് കണക്കുകൾ വിശദമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP