Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നസീറുദ്ദീൻ ഷായെ അനാരോഗ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വ്യാജ പ്രചരണം; തെറ്റായ രീതിയിൽ പ്രചരിച്ചത് ആയിരക്കണക്കിന് ട്വിറ്റുകൾ; സത്യാവസ്ഥ വെളിപ്പെടുത്തി മകൻ വിഹാൻ ഷാ രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യൻ സിനിമയ്ക്ക് നഷ്ടങ്ങളുടെ രണ്ട് ദിവസങ്ങളാണ് കടന്നുപോയത്. അടുത്തടുത്ത ദിനങ്ങളിൽ പ്രിയ നടന്മാരുടെ വിയോഗം. ആദ്യം ഇർഫാൻ ഖാൻ, തൊട്ടടുത്ത ദിനത്തിൽ ഋഷി കപൂറും. ഇരുവർക്കുമുള്ള ആരാധകരുടെ ആദരാഞ്ജലികളാവും ട്വിറ്ററിൽ കഴിഞ്ഞ 48 മണിക്കൂറിൽ ഏറ്റവും ട്രെന്റിങ് ആയ ടോപ്പിക്കുകൾ. എന്നാൽ ഇന്നലെ രാത്രിയോടെ സിനിമാപ്രേമികളിൽ ആശങ്കയുണർത്തിയ മറ്റൊരു വിവരവും സോഷ്യൽ മീഡിയയിൽ പൊടുന്നനെ വ്യാപിച്ചു.

വിഷയത്തിന്റെ നിജസ്ഥിതി മനസിലാക്കാതെ പലരും അത് ഷെയർ ചെയ്യുകയും ചെയ്തു. ഇന്ത്യൻ സിനിമയിലെ മറ്റൊരു അതുല്യ നടനായ നസീറുദ്ദീൻ ഷായെ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നതായിരുന്നു പ്രചരിച്ച വിവരം. എന്നാൽ ഇതിൽ വസ്തുത ഉണ്ടായിരുന്നില്ല. നടന്നത് വ്യാജപ്രചരണമായിരുന്നു. ഇന്നലെ രാത്രി ആയിരക്കണക്കിന് ട്വീറ്റുകൾ തെറ്റായ രീതിയിൽ പ്രചരിച്ചതോടെ നസീറുദ്ദീൻ ഷായുടെ മകനും നടനുമായ വിവാൻ ഷായ്ക്ക് വിശദീകരണവുമായി രംഗത്തെത്തേണ്ടിവന്നു.

അച്ഛൻ സുഖമായിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള മറ്റു പ്രചരണങ്ങളെല്ലാം വ്യാജമാണെന്നും വിവാൻ ട്വീറ്റ് ചെയ്തു. 'എല്ലാം നന്നായിരിക്കുന്നു. ബാബയ്ക്ക് (നസീറുദ്ദീൻ ഷാ) ഒരു കുഴപ്പവുമില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പ്രചരണങ്ങളെല്ലാം വ്യാജമാണ്. അദ്ദേഹം നന്നായി പോകുന്നു.' അന്തരിച്ച പ്രിയനടന്മാർക്ക് ഇതേ ട്വീറ്റിൽ ആദരാഞ്ജലികൾ നേർന്നിട്ടുമുണ്ട് വിവാൻ. 'ഇർഫാൻ ഭായിക്കും ചിന്തു ജീക്കും (ഋഷി കപൂർ) വേണ്ടി പ്രാർത്ഥിക്കുന്നു. അവരെ ഒരുപാടു മിസ് ചെയ്യുന്നു. അവരുടെ കുടുംബങ്ങളോട് അഗാധമായ വ്യസനം രേഖപ്പെടുത്തുന്നു. ഹൃദയം കൊണ്ട് ഞങ്ങൾ അവർക്കെല്ലാമൊപ്പമുണ്ട്. ഞങ്ങൾ എല്ലാവരെയും സംബന്ധിച്ച് വലിയ നഷ്ടമാണ് ഇത്', എന്നാണ് വിവാൻ ഷായുടെ ട്വീറ്റ്.

വ്യാജപ്രചരണങ്ങൾക്കു പിന്നാലെയെത്തിയ വിവാന്റെ ട്വീറ്റിനുതാഴെ ആശ്വാസത്തോടെയാണ് നസീറുദ്ദീൻ ഷാ ആരാധകരുടെ പ്രതികരണം. പലരും നസീറുദ്ദീൻ തങ്ങൾക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് വ്യക്തമാക്കുന്നുണ്ട്. 'ആ മനുഷ്യൻ ഒരു ദേശീയ നിധിയാണ്. ദയവായി അദ്ദേഹത്തെ ശ്രദ്ധിക്കൂ. സുരക്ഷിതരായിരിക്കൂ', എന്നാണ് വിവാന്റെ ട്വീറ്റിനു താഴെ ഒരു ആരാധകന്റെ പ്രതികരണം. ഒരുപാടു പേർ നസീറുദ്ദീൻ ഷായ്ക്ക് ഭാവുകങ്ങളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP