Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചുമകളുടെ പാട്ടിനൊപ്പം മുത്തശ്ശിയുടെ തകർപ്പൻ ചുവട് വയ്‌പ്പ്; മുത്തശ്ശിയുടെ ക്യൂട്ട് ഡാൻസിന് കയ്യടിച്ച് സോഷ്യൽ മീഡിയയും  

മറുനാടൻ ഡെസ്‌ക്‌

ലോകം മുഴുവൻ ഭീതി പരത്തി കോവിഡ് താണ്ഡവം തുടരുകയാണ്. രാജ്യമെങ്ങും ലോക്ക് ഡൗണിൽ കുടുങ്ങി കിടക്കുമ്പോൾ സോഷ്യൽ മീഡിയയാണ് സമയം പോകാനുള്ള ഏക ആശ്രയം. പ്രായഭേദമന്യേ ടിക് ടോക്കും, ഡാൻസും, പാട്ടുമൊക്കെയായി ആളുകൾ തങ്ങളുടെ സമയം മുന്നോട്ട് കൊണ്ടു പോകുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു കൊച്ചുമകളുടേയും മുത്തശ്ശിയുടേയും വിഡിയോയാണ്.

വാർധക്യ കാലത്ത് ജീവിതം ഇങ്ങനെയൊക്കെ ആഘോഷമാക്കാം എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നതv. @d.agonzalez എന്ന ടിക് ടോക്ക് അക്കൗണ്ടിൽ നിന്നാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. മുത്തശ്ശിയെ 'പ്യുപ്യുപ്യു' എന്ന ഗാനം പഠിപ്പിക്കുന്ന കൊച്ചുമകളെയാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. മുത്തശ്ശി അവരുടെതായ രീതിയിൽ മനോഹരമായി ഈ ഗാനം പാടുകയും ചുവടുവയ്ക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്.

ഈ മുത്തശ്ശിയുടെ ക്യൂട്ട് ഡാൻസ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. 69 മില്യണിലധികം ആളുകൾ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. 'ദൈവമേ... എന്തുരസമാണ് ഈ വിഡിയോ, മുത്തശ്ശിയെക്കൊണ്ട് കൂടുതൽ വിഡിയോകൾ ചെയ്യൂ, ഈ മുത്തശ്ശിയാണ് ഇന്റർനെറ്റിലെ ഇന്നത്തെ താരം എന്നിങ്ങനെയാണ് പലരും കമന്റ് ചെയ്യുന്നത്.

 

@d.agonzalez

enjoy my sister trying to teach grandma a tiktok ##fyp ##foryou ##healthheroes ##freezeframe ##TexansHelpingTexans ##CookieWithACause ##bookclub ##levelup

♬ Pew Pew Pew - Auntie Hammy

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP