Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ അതിഥി തൊഴിലാളികൾക്കായി പ്രത്യേക ട്രെയിൻ; 1200 തൊഴിലാളികളുമായി ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്ക് ആദ്യ ട്രെയിൻ; വൈകിട്ട് ആറിന് ആദ്യ ട്രെയിൻ പുറപ്പെടും; ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ആദ്യം പോകാനുള്ളവരുടെ പട്ടിക തയ്യാറാക്കി; ഏർപ്പെടുത്തിയിരിക്കുന്നത് നോൺ സ്‌റ്റോപ് ട്രെയിൻ; അതിഥി തൊഴിലാളികൾക്കായി രജിസ്‌ട്രേഷനും പുരോഗമിക്കുന്നു

കേരളത്തിലെ അതിഥി തൊഴിലാളികൾക്കായി പ്രത്യേക ട്രെയിൻ; 1200 തൊഴിലാളികളുമായി ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്ക് ആദ്യ ട്രെയിൻ; വൈകിട്ട് ആറിന് ആദ്യ ട്രെയിൻ പുറപ്പെടും; ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ആദ്യം പോകാനുള്ളവരുടെ പട്ടിക തയ്യാറാക്കി;  ഏർപ്പെടുത്തിയിരിക്കുന്നത് നോൺ സ്‌റ്റോപ് ട്രെയിൻ; അതിഥി തൊഴിലാളികൾക്കായി രജിസ്‌ട്രേഷനും പുരോഗമിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ അതിഥി തൊഴിലാളികൾക്കായി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തി. 1200 തൊഴിലാളികളുമായി ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്ക് ആദ്യ ട്രെയിൻ യാത്രയാകും. വൈകിട്ട് ആറിന് ആദ്യ ട്രെയിൻ പുറപ്പെടും. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ആദ്യം പോകാനുള്ളവരുടെ പട്ടിക തയ്യാറാക്കി. പൊലീസിന്റെ കർശന സുരക്ഷയിൽ ഇവരെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. നോൺ സ്‌റ്റോപ് ട്രെയിനാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

അതിഥി തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി രജിസ്‌ട്രേഷൻ ആരംഭിച്ചു. അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാൻ കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം. ഇവരെ തിരികെയെത്തിക്കാൻ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള ആദ്യ ട്രെയിൻ ഇന്ന് രാവിലെ തെലങ്കാനയിൽ നിന്ന് ഝാർഖണ്ഡിലേക്ക് പുറപ്പെട്ടു.

അതിഥി തൊഴിലാളികളെ രജിസ്‌ട്രേഷൻ നടത്തിയ ശേഷം മാത്രമേ സ്വന്തം സംസ്ഥാനങ്ങളിലേക്ക് വിടാവൂ എന്ന് കേന്ദ്ര നിർദ്ദേശമുണ്ട്. ഇതനുസരിച്ചാണ് ജില്ലകളിൽ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. പ്രായമായവർ, കുടുംബമായി താമസിക്കുന്നവർ എന്നിങ്ങനെ മുൻഗണനാക്രമത്തിലാകും രജിസ്റ്റർ ചെയ്തവരെയും കൊണ്ടുപോവുക.

എറണാകുളം ജില്ലയിലെ ഒന്നര ലക്ഷം തൊഴിലാളികളുടെ രജിസ്‌ട്രേഷൻ രണ്ടു ദിവസം കൊണ്ട് പൂർത്തിയാക്കാനാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനം തിരിച്ച് കണക്കെടുത്ത് ഓരോ സംസ്ഥാനങ്ങളിലേക്കും പ്രത്യേക ട്രെയിനുകൾ ഓടിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

വിവിധ ക്യാമ്പുകളിൽ നിന്ന് തൊഴിലാളികളെ പൊലീസ് എത്തിക്കും. ആരോഗ്യമന്ത്രാലയം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇവരെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നത്. ശാരീരിക അകലം പാലിച്ചാകും ഇവരുടെ ട്രെയിൻ യാത്ര.സംസ്ഥാനത്ത് ഏകദേശം 3,60,000 അതിഥി തൊഴിലാളികളാണുള്ളത്. 20,826 ക്യാമ്പുകളിലായാണ് ഇവർ കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP