Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുശോചനം അറിയിച്ച എല്ലാ നല്ല സുഹൃത്തുക്കൾക്കും അകമഴിഞ്ഞ നന്ദി; എനിക്ക് വാക്കുകൾ നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനാൽ എനിക്കിപ്പോൾ മറുപടി തരാൻ സാധിക്കുന്നതല്ല; വികാരഭരിതനായി ഇർഫാൻ ഖാന്റെ മകൻ ബബിൽ ഖാൻ  

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പിതാവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചവർക്കെല്ലാം നന്ദി പറഞ്ഞ് അന്തരിച്ച നടൻ ഇർഫാൻ ഖാന്റെ മകൻ ബബിൽ ഖാൻ എഴുതിയ കുറിപ്പ് നൊമ്പരമാകുന്നു. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണെന്നും ഇത് മറികടന്ന ശേഷം എല്ലാവർക്കും വ്യക്തിപരമായി മറുപടി പറയുമെന്നും ബബിൽ പറഞ്ഞു.

ഇൻസ്റ്റാഗ്രാമിലാണ് ബബിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 'അനുശോചനം അറിയിച്ച എല്ലാ നല്ല സുഹൃത്തുക്കൾക്കും അകമഴിഞ്ഞ നന്ദി. എനിക്ക് വാക്കുകൾ നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനാൽ എനിക്കിപ്പോൾ മറുപടി തരാൻ സാധിക്കുകയില്ലെന്നത് നിങ്ങൾ മനസിലാക്കും എന്ന് വിശ്വസിക്കുന്നു. ഈ സമയം കടന്നു പോയ ശേഷം നിങ്ങൾ ഓരോരുത്തർക്കും തീർച്ചയായും ഞാൻ മറുപടി തരും.

എല്ലാവരോടും ഒരുപാട് നന്ദി, സ്‌നേഹം' -എന്നാണ് ബബിലിന്റെ കുറിപ്പിൽ പറയുന്നത്.അർബുദവുമായി പോരാടി ബുധനാഴ്ച മരണത്തിന് കീഴടങ്ങിയ നടൻ ഇർഫാൻ ഖാന്റെ രണ്ട് ആൺ മക്കളിൽ മൂത്തയാളാണ് ബബിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP