Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാസ്‌കില്ല.. ബെൽറ്റ് ഇട്ടിട്ടില്ല.. ഡിസ്റ്റൻസ് കീപ്പിങ് ഇല്ല.. ഉദ്യോഗസ്ഥരോട് കയർത്തു സംസാരവും; ആരോഗ്യ പ്രവർത്തകരോടെ തട്ടിക്കയറിയിട്ടും പിഴ ഈടാക്കാതെ വെറുതേവിട്ട പൊലീസിനെതിരെ ഉയർന്നത് വ്യാപകരോഷം; ഒടുവിൽ രശ്മി നായർക്കും രാഹുൽ പശുപാലനുമെതിരെ കേസെടുത്തു പത്തനാപുരം പൊലീസ്; പൊലീസിന്റെ നടപടി എടാ.. പോടാ വിളികളുടെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായതോടെ; വിജയിക്കുന്നത് ഏത് 'ബിഗ് ഡാഡി' ആയാലും കോവിഡ് നിർദ്ദേശം പാലിക്കണമെന്ന സോഷ്യൽ മീഡിയയുടെ വാദം

മാസ്‌കില്ല.. ബെൽറ്റ് ഇട്ടിട്ടില്ല.. ഡിസ്റ്റൻസ് കീപ്പിങ് ഇല്ല.. ഉദ്യോഗസ്ഥരോട് കയർത്തു സംസാരവും; ആരോഗ്യ പ്രവർത്തകരോടെ തട്ടിക്കയറിയിട്ടും പിഴ ഈടാക്കാതെ വെറുതേവിട്ട പൊലീസിനെതിരെ ഉയർന്നത് വ്യാപകരോഷം; ഒടുവിൽ രശ്മി നായർക്കും രാഹുൽ പശുപാലനുമെതിരെ കേസെടുത്തു പത്തനാപുരം പൊലീസ്; പൊലീസിന്റെ നടപടി എടാ.. പോടാ വിളികളുടെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായതോടെ; വിജയിക്കുന്നത് ഏത് 'ബിഗ് ഡാഡി' ആയാലും കോവിഡ് നിർദ്ദേശം പാലിക്കണമെന്ന സോഷ്യൽ മീഡിയയുടെ വാദം

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: കോവിഡ് പ്രതിരോധത്തിനായി നാടും നഗരവും ജാഗ്രത പുലർത്തുമ്പോഴാണ് പെൺവാണിഭ കേസ് പ്രതികളായ രാഹുൽ പശുപാലനും രശ്മി നായരും കാറുമായി കറങ്ങാനിറങ്ങിയത്. മാസ്‌ക് ധരിക്കാതെ വാഹനം ഓടിച്ച ഇവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം സോഷ്യൽ മീഡിയിൽ വ്യാപകമായി ഉയർന്നിരുന്നു. ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യപ്രവർത്തകനോട് തട്ടിക്കയറിയ സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. ഇതോടെയാണ് ഇവർക്കെതിരെ കേസെുത്തത്. രശ്മി നായർക്കും രാഹുൽ പശുപാലനുമെതിരെ കേസെടുക്കാതെ പറഞ്ഞയച്ചതിന് വിമർശനം ഏരെ ശക്തമായിരുന്നു. ഇതോടെയാണ് പൊലീസ് നടപടികളിലേക്ക് കടന്നത്.

ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ജില്ലാ അതിർത്തിയായ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം. പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂർ ഭാഗത്ത് നിന്ന് കാറിൽ എത്തിയതായിരുന്നു ഇവർ. പൊലീസും ആരോഗ്യവകുപ്പും ഇവരുടെ വാഹനം തടഞ്ഞു. സ്വന്തം വീട് പട്ടാഴി ആണെങ്കിലും ഇവർ എറണാകുളത്താണ് താമസം. എറണാകുളത്ത് നിന്ന് വരികയാണെങ്കിൽ ക്വാറന്റൈനിൽ പോകണം എന്ന് ആരോഗ്യവകുപ്പ് ജീവനക്കാരൻ നിർദ്ദേശിച്ചു. മാസ്‌കോ മറ്റ് മുൻകരുതലുകളോ ഇല്ലാതെയായിരുന്നു രശ്മിയുടെ യാത്ര. തങ്ങളെ എടാ എന്ന് വിളിച്ചെന്ന് ആരോപിച്ച് രശ്മിയും ഭർത്താവും പത്തനാപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ ക്യഷ്ണരാജിനോട് തട്ടിക്കയറുകയായിരുന്നു.

പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് ഇവർ താമസിക്കുന്ന പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മെമ്പറെ ഫോണിൽ ബന്ധപ്പെട്ട് രശ്മിയും ഭർത്താവ് ഇവിടെ തന്നെ താമസിക്കുകയാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് വാഹനം വിട്ടയച്ചത്. മാസ്‌ക് ധരിക്കാത്തതിന് പൊലീസ് പിഴ ഈടാക്കിയില്ലെന്ന ആക്ഷേപം ശക്തമായി ഉയർന്നു. ഇതിന് പിന്നാലെയാണ് ഇരുവർക്കും എതിരെ കേസെടുത്തത്.

സംഭവം തുടക്കത്തിൽ ഒതുക്കി തീർത്ത പൊലീസിനെതിരെ കടുത്ത എതിർപ്പാണ് ഉയർന്നത്. പഴം വാങ്ങാൻ പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കുന്ന പൊലീസാണ് രശ്മിയുടേയും പശുപാലന്റേയും പ്രശ്നത്തിൽ ഇടനിലക്കാരാകുന്നതെന്ന വിമർശനമാണ് ഉന്നയിച്ചത്. മാസ്‌കില്ല, ബെൽറ്റ് ഇട്ടിട്ടില്ല, ഡിസ്റ്റൻസ് കീപ്പിങ് ഇല്ല, ഉദ്യോഗസ്റ്ററോട് കയർത്തു സംസാരിക്കുന്നു, സിവിൽ ഡ്രെസ്സിൽ നിൽക്കുന്ന ആൾ വിളിച്ചു പറയുന്നു ഞാൻ മോശമായി ഒന്നും പറഞ്ഞില്ല എന്ന അർത്ഥത്തിൽ..... എന്താ ഇങ്ങനെ? അവർക്കെന്താ കൊമ്പുണ്ടോ? അവർ ഈ നിയമലംഖനം നടത്തണമെങ്കിൽ ആരാണ് അവർക്ക് എന്തും ലംഘിക്കാനുള്ള അവസരം കൊടുത്തത്?-ഇതാണ് പത്തനാപുരത്തെ വിവാദത്തിൽ സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം.

ഇവർ എറണാകുളത്താണ് താമസിക്കുന്നത്. പിന്നെ എന്തിന് പത്തനാപുരത്ത് എത്തി എന്ന ചോദ്യമാണ് ആരോഗ്യ പ്രവർത്തകന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് വ്യക്തമാണ്. ഇതിനെ കയർത്തു കൊണ്ട് ചോദ്യം ചെയ്യുകയായിരുന്നു ഭാര്യയും ഭർത്താവും. ഇതോടെ പൊലീസ് സീനിൽ എത്തി. ആളെ മനസ്സിലായപ്പോൾ അവർ പ്രശ്നം ഒഴിവാക്കി പറഞ്ഞു വിട്ടു.

നമ്മളെ ഇൻസൾട്ട് ചെയ്യാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞാണ് ദമ്പതികളുടെ തട്ടികയറ്റം. നിങ്ങൾ വണ്ടി ഒതുക്കൂ. ഞങ്ങളൊന്ന് വെരിഫൈ ചെയ്തിട്ടു പോകാമെന്ന് മാത്രമേ പറഞ്ഞുള്ളൂ എന്ന് ആരോഗ്യ പ്രവർത്തകൻ പറയുന്നു. എന്നാൽ എടാ പോടാ എന്ന് പറഞ്ഞ് ഇൻസൾട്ട് ചെയ്തുവെന്നാണ് ദമ്പതികളുടെ നിലപാട്. ഈ തർക്കമാണ് പൊലീസ് എത്തി പരിഹരിച്ചത്. ഏതായാലും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാവുകായണ്. അതിന് താഴെ പ്രതിഷേധവുമായി കമന്റുകളും എത്തുന്നു.

വിമർശനവുമായി എത്തുന്ന കമന്റുകൾ ഇങ്ങനെ:

പഴം വാങ്ങാൻ പോയോനെയും പച്ചക്കറി വാങ്ങാൻ പോയോനെയും പൊക്കി ജീപ്പിൽ കയറ്റിയ പൊലീസുകാരനൊക്കെ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ നട്ടെല്ലില്ലാത്ത ഏറാൻ മൂളികൾ
പൊലീസ് ഭയക്കുന്നു, തൊപ്പി തെറിക്കും, സാധാരണക്കാരെങ്കിൽ ഇപ്പൊ 5000, പിഴിഞ്ഞെന്നെ
അവൾ പഴം വാങ്ങാൻ പോയതാണ് മാസ്‌ക് വച്ചിട്ടില്ല സഖാത്തി ഇളവ് കാണും
എന്തിനാണ് പശുപലാമിനും രശ്മിക്കും പ്രത്യേക നിയമം ഉള്ളത്
മസ്‌ക്ക് ഇല്ലാ, സീറ്റ് ബെൽറ്റ് ഇല്ല കേസ്സ് എടുക്കണം ഇത് ശരിയല്ലാ
സാമൂഹിക അകലം എന്താണെന്നു അറിയാത്ത ഇവർ എന്തിനു മാസ്‌ക് വെക്കണം
വണ്ടിയോടിക്കുമ്പോൾ ബെൽറ്റ് ഇടാത്ത പശുപാലന് ഒന്നെങ്കിൽ അറസ്റ്റ് ചെയ്യുക അല്ലെങ്കിൽ ഫൈൻ അടപ്പിക്കുക
അഹങ്കാരം ഉപേക്ഷിക്കാനായില്ലെ ഈ കോവിഡ് കാലത്ത് കഠിനാദ്ധ്യാനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും നിയമപാലകരുമായി സഹകരിച്ചാൽ അത് നമുക്കും നാടിനും നല്ലതാണ്
അവളെ എന്തുകൊണ്ടാണ് തടഞ്ഞു നിർത്തി കേസ് എടുക്കാഞ്ഞത് പുനലൂരിൽ അച്ഛനെയും ചുമന്നത്കൊണ്ട് ഒരു മകൻ പോകുന്നത് വാർത്ത ഞാൻ കണ്ടിരുന്നു അവരുടെ വണ്ടി തടഞ്ഞിടാൻ കാണിച്ച ധൈര്യം ഏമാന്മാർക്ക് എന്തെ കൈ പൊങ്ങിയില്ലേ പൊങ്ങില്ല കാരണം കമ്മികൾ എല്ലാം ഡ്രൈവിങ് പഠിക്കുന്നത് അവളുടെ അടുത്ത് ആണ് നട്ടെല്ല് വേണം ആദ്യം

ഓൺലൈൻ പെൺവാണിഭ കേസിൽ ചുംബനസമരനേതാക്കളായ രശ്മി ആർ നായർക്കും രാഹുൽ പശുപാലനും എതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. നാല് വർഷം മുമ്പ് ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ ഓൺലൈൻ പെൺവാണിഭങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലെടുത്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. രശ്മിയും രാഹുലും ഉൾപ്പടെ 13 പേർക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. 2015ലാണ് ഓപ്പറേഷൻ ബിഗ് ഡാഡിയിൽ രശ്മി ആർ നായരും രാഹുൽ പശുപാലനും അറസ്റ്റിലായത്.

തിരുവനന്തപുരം പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത ബംഗളൂരു സ്വദേശിനികളെ പ്രതികൾ ലൈംഗികവ്യാപാരത്തിനായി കേരളത്തിലെത്തിച്ചെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്. ഓൺലൈൻ വഴി പ്രതികൾ സെക്സ് റാക്കറ്റ് നടത്തിയിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. നെടുമ്പാശ്ശേരിയിൽ വച്ചായിരുന്നു രശ്മിയേയും രാഹുലിനെയും അറസ്റ്റ് ചെയ്തത്. ഐജി എസ് ശ്രീജിത്ത് ഐപിഎസ് ആയിരുന്നു ഓപ്പറേഷൻ ബിഗ് ഡാഡിക്ക് നേതൃത്വം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP