Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊവിഡ് രോഗികളുടെ വിവരങ്ങൾ സ്വകാര്യ ആശുപത്രികൾക്ക് ലഭിച്ചെന്ന് പ്രചരണത്തിൽ അറസ്റ്റിലായത് കാസർകോട്ടെ യുവാവ്; പ്രചരണം നടത്തിയത് താൻ കൊവിഡ് രോഗം ഭേതമായ ആളെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട്; പ്രചരണത്തിന് ഉപയോഗിച്ചത് രോഗികളായ സുഹൃത്തുക്കളുടെയടക്കം രേഖകളെന്ന് പൊലീസ്; എംപിമാർ അടക്കമുള്ള നേതാക്കൾക്കൊപ്പം ഫോട്ടോ എടുക്കുന്നത് ഹോബിയായ യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചു പ്രതിയുടെ രാഷ്ട്രീയത്തെ ചൊല്ലിയും സോഷ്യൽ മീഡിയയിൽ തർക്കം

കൊവിഡ് രോഗികളുടെ വിവരങ്ങൾ സ്വകാര്യ ആശുപത്രികൾക്ക് ലഭിച്ചെന്ന് പ്രചരണത്തിൽ അറസ്റ്റിലായത് കാസർകോട്ടെ യുവാവ്; പ്രചരണം നടത്തിയത് താൻ കൊവിഡ് രോഗം ഭേതമായ ആളെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട്; പ്രചരണത്തിന് ഉപയോഗിച്ചത് രോഗികളായ സുഹൃത്തുക്കളുടെയടക്കം രേഖകളെന്ന് പൊലീസ്; എംപിമാർ അടക്കമുള്ള നേതാക്കൾക്കൊപ്പം ഫോട്ടോ എടുക്കുന്നത് ഹോബിയായ യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചു പ്രതിയുടെ രാഷ്ട്രീയത്തെ ചൊല്ലിയും സോഷ്യൽ മീഡിയയിൽ തർക്കം

ജാസിം മൊയ്തീൻ

കാസർകോട്:  കൊവിഡ് രോഗികളുടെ വിവരങ്ങൾ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രികൾക്ക് ലഭിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ യുവാവ് അറസ്റ്റിൽ. കാസർകോഡ് പള്ളിക്കര പള്ളിപ്പുഴയിലെ ഇംദാദിനെ(34)യാണ് ബേക്കൽ എസ്ഐ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. താൻ കൊവിഡ് രോഗം ഭേതമായ ആളാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ഇയാൾ ചാനലുകളിൽ പ്രചരണം നടത്തിയിരുന്നത്. കാസർകോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും രോഗം ഭേതമായി വീട്ടിലെത്തിയപ്പോഴും നേരത്തെ ആശുപത്രിയിൽ ചികിത്സയിൽ ഇരുന്നപ്പോഴും ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തന്റെയും മറ്റു രോഗികളുടെയും വിവരങ്ങൾ തിരക്കി വിളിച്ചിരുന്നു എന്നാണ് ഇയാൾ പറഞ്ഞിരുന്നത്.

തുടർന്ന് ഇയാൾ തന്നെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇത് സംബന്ധിച്ച് ഇമെയിലിൽ പരാതി അയക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച നിർദ്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാസർകോഡ് ജനറൽ ആശുപത്രിയിലോ കാസർകോഡ് ജില്ലയിലോ ഈ പേരിൽ രോഗികളാരും തന്നെയില്ലായിരുന്നു എന്ന് വ്യക്തമായത്. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. കൊവിഡ് സ്ഥിരീകരിച്ച് കാസർകോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇംദാദിന്റെ സുഹൃത്തുക്കളുടെ രേഖകളും വിവരങ്ങളുമാണ് ഇയാൾ ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങൾക്ക് ഉപയോഗിച്ചത്.

നേരത്തെ ചികിത്സയിലായിരുന്ന ചില രോഗികളുടെ ആവശ്യങ്ങൾക്കായി ഇയാൾ കാസർകോഡ് ജനറൽ ആശുപത്രിയിൽ എത്തുകയും ചെയ്തിരുന്നു. രോഗികളുടെ വിവരങ്ങൾ സർക്കാറിന്റെ പക്കൽ നിന്നും ചോർന്നിട്ടുണ്ടെന്ന് പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ കാണുമ്പോൾ ഇയാളുടെ സുഹൃത്തുക്കളായ രോഗം ഭേതമായവരെയും ഇയാൾ കൂടെക്കൂട്ടിയിരുന്നു. എന്നാൽ മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചത് ഇംദാദായിരുന്നു. നേരത്തെ മീഡിയവൺ ചാനലിന് കീഴിലുള്ള മാധ്യമസ്ഥാപനത്തിൽ പഠിച്ച ഇംദാദ് അവിടെ നിന്നുള്ള ബന്ധങ്ങൾ ഉപയോഗിച്ചാണ് മാധ്യമങ്ങളെ സമീപിച്ചത്.

രോഗികളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ഇയാൾ പ്രഖ്യാപിച്ചു. നേരത്തെ പൊലീസും ഇക്കാര്യങ്ങൾ ഗൗരവമായി എടുത്തെങ്കിലും ആശുപത്രി കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് പരാതിക്കാരന്റെ പേരിൽ രോഗികളാരും തന്നെയില്ല എന്ന് വ്യക്തമായത്. ഇതോടെ പ്രതിക്കെതിരെ വ്യാജപ്രചരണത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ആൾമാറാട്ടം നടത്തി വ്യാജപ്രചരണം നടത്തിയതിനും പൊതുജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയതിനുമാണ് കേസ്. നേരത്തെ കാസർകോട്ടെ ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന തരത്തിൽ നടത്തിയ പ്രചരണങ്ങൾക്കു പിന്നിലും ഇയാൾ തന്നെയായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

അതേ സമയം പ്രതിയുടെ രാഷ്ട്രീയത്തെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായി. പ്രതി മുസ്ലിംലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയോടൊപ്പം നിൽക്കുന്ന ഫോട്ടോ നൽകി മുസ്ലിം ലീഗുകാരനാണെന്നും രമ്യഹരിദാസ് എംപിക്കൊപ്പം നിൽക്കുന്ന ഫോട്ടോ നൽകി കോൺഗ്രസുകാരനാണെന്നും ആംആദ്മി തൊപ്പി വെച്ച ഫോട്ടോ നൽകി പ്രതി ആംആദ്മി പാർട്ടിക്കാരനാണെന്നും പ്രചരണം തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP