Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തെ 130 ജില്ലകൾ കോവിഡ് റെഡ്‌സോണിൽ; കേരളത്തിൽ നിന്ന് കോട്ടയവും കണ്ണൂരും; കൂടുതൽ ഇളവുകൾ ലഭിക്കുന്ന ഗ്രീൻ സോണിൽ ഉള്ളത് വയനാടും എറണാകുളവും; ഭാഗിക ഇളവുകൾ ലഭിക്കുന്നത് ഓറഞ്ച് സോണിലുള്ള 284 ജില്ലകളിൽ; റെഡ് സോൺ ജില്ലകളിൽ അതീവ ജാഗ്രത പുലർത്തും; ഇവിടെ മെയ്‌ മൂന്നിനു ശേഷവും കടുത്ത നിയന്ത്രണങ്ങൾ തുടരും; കേന്ദ്രം തയ്യാറാക്കിയ സോണുകളുടെ പട്ടിക ഇങ്ങനെ; വിമാന സർവ്വീസിനായി തയ്യാറെടുപ്പിന് വിമാനത്താവളങ്ങൾക്ക് നിർദ്ദേശം; യാത്രക്കാരെ അനുവദിക്കുക മൂന്നിലൊന്ന് സീറ്റുകളിൽ

രാജ്യത്തെ 130 ജില്ലകൾ കോവിഡ് റെഡ്‌സോണിൽ; കേരളത്തിൽ നിന്ന് കോട്ടയവും കണ്ണൂരും; കൂടുതൽ ഇളവുകൾ ലഭിക്കുന്ന ഗ്രീൻ സോണിൽ ഉള്ളത് വയനാടും എറണാകുളവും; ഭാഗിക ഇളവുകൾ ലഭിക്കുന്നത് ഓറഞ്ച് സോണിലുള്ള 284 ജില്ലകളിൽ; റെഡ് സോൺ ജില്ലകളിൽ അതീവ ജാഗ്രത പുലർത്തും; ഇവിടെ മെയ്‌ മൂന്നിനു ശേഷവും കടുത്ത നിയന്ത്രണങ്ങൾ തുടരും; കേന്ദ്രം തയ്യാറാക്കിയ സോണുകളുടെ പട്ടിക ഇങ്ങനെ; വിമാന സർവ്വീസിനായി തയ്യാറെടുപ്പിന് വിമാനത്താവളങ്ങൾക്ക് നിർദ്ദേശം; യാത്രക്കാരെ അനുവദിക്കുക മൂന്നിലൊന്ന് സീറ്റുകളിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ 130 ജില്ലകൾ അതീവ കോവിഡ് ബാധയുള്ള റെഡ് സോണിൽ. കേന്ദ്രസർക്കാർ പുറത്തുവിട്ട പട്ടികയിലാണ് രാജ്യത്തെ റെഡ്, ഓറഞ്ച്, ഗ്രീൻ ജില്ലകളെ കുറിച്ചുള്ള വിശദാംസങ്ങൾ ഉള്ളത്. കടുത്ത നിയന്ത്രണങ്ങളാകും റെഡ് സോണിൽ ഏർപ്പെടുത്തുക. ഇവിടെ തിങ്കളാഴ്ചയ്ക്കുശേഷവും കടുത്ത നിയന്ത്രണങ്ങൾ തുടരും. 284 ജില്ലകൾ ഓറഞ്ച് സോണിൽ, ഇവിടെ ഭാഗിക ഇളവുകൾ നൽകും. ഗ്രീൻ സോണിൽ 319 ജില്ലകൾ, കൂടുതൽ ഇളവുകൾ വരും. ഡൽഹിയിൽ 11 ജില്ലകളും റെഡ്‌സോണിൽ. തമിഴ്‌നാട്ടിൽ 24ൽ 12 ജില്ലകൾ റെഡ് സോണിലാണ്.

സംസ്ഥാനത്ത് റെഡ് സോൺ ജില്ലകൾ രണ്ട്. കേരളത്തിൽ കോട്ടയവും കണ്ണൂരും കേന്ദ്രപട്ടികയിലെ റെഡ്‌സോൺ. വയനാടും എറണാകുളവും ഗ്രീൻസോണിൽ. 28 ദിവസമായി പുതിയ രോഗികളില്ല. മറ്റെല്ലാ ജില്ലകളും ഓറഞ്ച് സോണിൽ. കഴിഞ്ഞ 21 ദിവസത്തിനിടെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സ്ഥലങ്ങളാണ് ഗ്രീൻ സോൺ പരിധിയിൽ വരുന്നത്. നേരത്തെ ഇത് 28 ദിവസമായിരുന്നു.

രാജ്യത്ത് നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടൽ മെയ്‌ മൂന്നിനു അവസാനിക്കും. ലോക്ക്ഡൗൺ അവസാനിച്ചാൽ രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കും. കോവിഡ് വ്യാപനം ഇല്ലാത്ത രാജ്യത്തെ ജില്ലകളിൽ ഇളവുകൾ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും മെയ്‌ നാല് മുതൽ ഇളവുകൾ എങ്ങനെയെല്ലാം എന്നതിനെ കുറിച്ച് പുതിയ മാർഗരേഖ പുറത്തിറക്കുമെന്നും കേന്ദ്രം അറിയിച്ചു. കോവിഡ് മുക്ത ജില്ലകളിൽ ആയിരിക്കും നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുക. റെഡ് സോണുകളിൽ പതിവ് നിയന്ത്രണം തുടരാനാണ് സാധ്യത.

അതേസമയം, കേരളത്തിൽ കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം 111 ആണ്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 497 ആയി. നിലവിൽ 20,711 പേർ കേരളത്തിൽ കോവിഡ്-19 നിരീക്ഷണത്തിലുണ്ട്. ഇതിൽ തന്നെ 20,285 പേർ വീടുകളിലും 426 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 95 പേരെ ഇന്നലെ മാത്രം ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഇന്നലെ ഓരോരുത്തർക്ക് കോവിഡ് സ്ഥിരീകരിച്ചു.

അതിനിടെ ആക്ടീവ് കോവിഡ് കേസുകൾ ഇല്ലാത്ത ജില്ലകളിൽ വ്യവസായ- വ്യാപാര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും ജനങളുടെ ജീവിതം സാധാരണ നിലയിലേക്ക് ആക്കുന്നതിനും മുൻതൂക്കം നൽകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് സൂചന. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തിക ഉത്തേജന നടപടികളിൽ ചിലത് കേന്ദ്ര സർക്കാർ ഇന്ന് പ്രഖ്യാപിച്ചേക്കും. തൊഴിലാളികൾക്കും ചെറുകിട ഇടത്തരം വ്യവസായികൾക്കും ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സൂചന.

രാജ്യത്ത് ലോക് ഡൗൺ സാഹചര്യത്തിൽ നിർത്തിവെച്ച വിമാന സർവ്വീസ് പുനരാരംഭിക്കുന്നതിന് തയ്യാറെടുക്കാൻ വിമാനത്താവളങ്ങൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. എയർപോർട്ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയാണ് വിമാനത്താവളങ്ങൾക്ക് ഇക്കാര്യത്തിൽ കത്ത് നൽകിയത്. മെയ്‌ പകുതിയോടെ സർവ്വീസുകൾ തുടങ്ങാൻ തയ്യാറെടുക്കണമെന്നും ഒരു വിമാനത്തിൽ മുപ്പത് ശതമാനം ആളുകളെ ഉൾക്കെള്ളിക്കാമെന്നുമാണ് കത്തിൽ വ്യക്തമാക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ അതായത് മൂന്നിലൊന്ന് സീറ്റുകളിലാവും ആദ്യം യാത്രക്കാരെ അനുവദിക്കുക. സാമൂഹിക അകലം പാലിക്കാനുള്ള തയ്യാറെടുപ്പുകൾ എയർപോർട്ടുകളിൽ നടത്തണമെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു. എയർ ഇന്ത്യയും തയ്യാറെടുപ്പിന് നിർദ്ദേശം നല്കിയതായാണ് വിവരം.

ഗ്രീൻ സോണുകളിൽ പൊതുഗതാഗതം ഉൾപ്പെടെ പരമാവധി ഇളവുകൾ ഈ മാസം 4 മുതൽ പ്രാബല്യത്തിൽ ആക്കിയേക്കും. വിമാനം, ട്രെയിൻ യാത്രാ സർവീസുകൾ പുനരാംരംഭിക്കുന്നതു വൈകും. ഹോട്സ്പോട്ട് അല്ലാത്ത മേഖലകളിലും പൂർണ ഇളവിന് ഈ മാസം മൂന്നാം വാരം വരെയെങ്കിലും കാത്തിരിക്കണമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു. രാജ്യവ്യാപക ലോക്ഡൗൺ ഈ മാസം 3ന് അവസാനിപ്പിക്കുക, തുടർന്ന് ഓരോ പ്രദേശത്തിനും ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക എന്നാണു കേന്ദ്രം ആലോചിക്കുന്നത്. പരമാവധി അനുവദിക്കാവുന്ന ഇളവുകളായിരിക്കും കേന്ദ്രം നിർദ്ദേശിക്കുക.

പ്രാദേശിക സാഹചര്യം വിലയിരുത്തി കർശന വ്യവസ്ഥകൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടാകും. പ്രശ്നമേഖലകൾക്കായി ലോക്ഡൗൺ അല്ലാതെ മറ്റൊരു മാർഗം കണ്ടെത്താനായിട്ടില്ലെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. മുൻകരുതൽ വ്യവസ്ഥകളോടെ കൂടുതൽ േപർക്ക് ഓഫിസുകളിൽ ജോലിക്ക് അനുമതി നൽകും. കൂട്ടംകൂടന്നതിനുള്ള വിലക്ക് തുടരും. വൈറസ് ഉടൻ വിട്ടൊഴിയില്ലെന്നാണു വിലയിരുത്തൽ. പ്രശ്നമില്ലാത്ത സ്ഥലങ്ങളിൽ അകല വ്യവസ്ഥയും മാസ്‌കും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലൂന്നി ജനജീവിതം കഴിയുന്നനത്ര സാധാരണ സ്ഥിതിയിലാക്കാനാണു ശ്രമം.

മുംബൈ, അഹമ്മദാബാദ്, പുണെ, ഭോപാൽ, ചെന്നൈ, ഇൻഡോർ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങൾ പലതും കോവിഡിന്റെ പിടിയിലാണ്. ഡൽഹിയിലും സ്ഥിതി മോശമാണ്. ഇവിടെയൊക്കെ സ്ഥിതി നിയന്ത്രണ വിധേയമാകാതെ ട്രെയിൻ, വിമാന സർവീസുകൾ പുനരാരംഭിക്കാനാവില്ല. സാമ്പത്തികവാണിജ്യ മേഖലകൾ നല്ലതുപോലെ പ്രവർത്തിക്കണമെങ്കിലും ഈ നഗരങ്ങളിലെ സ്ഥിതി മെച്ചപ്പെടണം. രാജ്യത്തെ 15% ഗ്രാമങ്ങളിൽ മാത്രമാണ് കോവിഡ് പ്രശ്നമായത്. ഗ്രാമീണ മേഖലയിലെ വ്യവസായ സംരംഭങ്ങൾക്കുൾപ്പെടെ പ്രവർത്താനാനുമതി നൽകിയത് ഇതു കണക്കിലെടുത്താണ്.

അതേസമയം കോവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഈ മാസം മുതൽ ഒരു വർഷത്തേക്ക് കേന്ദ്രസർക്കാർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം എല്ലാ മാസവും പിടിക്കും. ഈ തുക പ്രധാനമന്ത്രിയുടെ പി എം കെയേഴ്സ് ഫണ്ടിലേക്കാണു പോവുക. 2021 മാർച്ച് വരെയാണ് നൽകേണ്ടത്. അതായത് 12 മാസത്തേക്കാണു പിടിക്കുക. എതിർപ്പുണ്ടെങ്കിൽ അറിയിക്കേണ്ട അവസാന ദിവസം ഏപ്രിൽ 20 ആയിരുന്നു. മെയ് മാസത്തെ ശമ്പളം മുതൽ പണം പിടിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP